കൊച്ചി∙ നഗരത്തിൽനിന്ന് ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച രണ്ടു പേർ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് ആലപ്പുഴ മുല്ലയ്ക്കൽ കളത്തിൽ ഹൗസിൽ കണ്ണൻ (മിലിട്ടറി കണ്ണൻ –39), കൊടുങ്ങല്ലൂർ ഇടവിലങ്ങ് ഇടക്കരകത്തു ഹൗസിൽ ഫൈസൽ (47) എന്നിവരാണു വിവിധ കേസുകളിൽ സെൻട്രൽ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഡിസംബർ 19ന് എറണാകുളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നഗരത്തിൽനിന്ന് ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച രണ്ടു പേർ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് ആലപ്പുഴ മുല്ലയ്ക്കൽ കളത്തിൽ ഹൗസിൽ കണ്ണൻ (മിലിട്ടറി കണ്ണൻ –39), കൊടുങ്ങല്ലൂർ  ഇടവിലങ്ങ് ഇടക്കരകത്തു ഹൗസിൽ ഫൈസൽ (47) എന്നിവരാണു വിവിധ കേസുകളിൽ സെൻട്രൽ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഡിസംബർ 19ന് എറണാകുളം പുല്ലേപ്പടിയിലുള്ള സ്ഥാപനത്തിനു മുന്നിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് കണ്ണന്റെ അറസ്റ്റ്.

വാഹന ഉടമ സ്കൂട്ടർ പാർക്ക് ചെയ്ത ശേഷം സ്ഥാപനത്തിനുള്ളിലേക്കു പോയ സമയത്താണ് ഇയാൾ മോഷണം നടത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ സമീപത്തെ സിസിടിവി ക്യാമറയിൽ നിന്നു പ്രതിയുടെ ദൃശ്യം ലഭിച്ചു. പ്രതി ഇടയ്ക്കിടെ കൊച്ചി നഗരത്തിൽ എത്തുന്നുണ്ടെന്ന വിവരവും പൊലീസിനു ലഭിച്ചു. തുടർന്ന്, കഴിഞ്ഞ ദിവസം വീണ്ടും നഗരത്തിലെത്തിയ കണ്ണനെ പൊലീസ് പിടികൂടുകയായിരുന്നു. മാർക്കറ്റ് റോഡിൽനിന്നു ബൈക്ക് മോഷ്ടിച്ച കേസിലാണു ഫൈസൽ പിടിയിലായത്.

ADVERTISEMENT

ഹൈക്കോടതിക്കു സമീപം ഏബ്രഹാം മാടയ്ക്കൽ റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണു പ്രതി പൊലീസിന്റെ മുന്നിൽപ്പെട്ടത്. വാഹനത്തിനു മതിയായ രേഖകളില്ലായിരുന്നു. ചോദ്യങ്ങൾക്കുള്ള മറുപടിയിൽ വൈരുധ്യം തോന്നിയതിനാൽ സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു. ഇതോടെ കുറ്റം സമ്മതിച്ചു. സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു 2 പ്രതികളെയും പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

ADVERTISEMENT