കൊച്ചി∙ ഒഴിവു സമയത്ത് എന്തു ചെയ്യുന്നു എന്ന് ഒരു സിനിമാ നടിയോടു ചോദിച്ചാൽ പല ഉത്തരം കിട്ടും. പക്ഷേ, ഈ ചോദ്യം ആനീസ് ഏബ്രഹാമിനോടു ചോദിക്കരുത്. ആനീസിന് ഒഴിവ് എന്നൊന്നില്ല. ഓട്ടോ സ്റ്റാൻഡിൽ നിന്നു സിനിമ ലൊക്കേഷനിലേക്ക്, ലൊക്കേഷനിൽ നിന്നു തിരിച്ച് ഓട്ടോ സ്റ്റാൻഡിലേക്ക്...ആനീസിന്റെ ജീവിതം പലപ്പോഴും

കൊച്ചി∙ ഒഴിവു സമയത്ത് എന്തു ചെയ്യുന്നു എന്ന് ഒരു സിനിമാ നടിയോടു ചോദിച്ചാൽ പല ഉത്തരം കിട്ടും. പക്ഷേ, ഈ ചോദ്യം ആനീസ് ഏബ്രഹാമിനോടു ചോദിക്കരുത്. ആനീസിന് ഒഴിവ് എന്നൊന്നില്ല. ഓട്ടോ സ്റ്റാൻഡിൽ നിന്നു സിനിമ ലൊക്കേഷനിലേക്ക്, ലൊക്കേഷനിൽ നിന്നു തിരിച്ച് ഓട്ടോ സ്റ്റാൻഡിലേക്ക്...ആനീസിന്റെ ജീവിതം പലപ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഒഴിവു സമയത്ത് എന്തു ചെയ്യുന്നു എന്ന് ഒരു സിനിമാ നടിയോടു ചോദിച്ചാൽ പല ഉത്തരം കിട്ടും. പക്ഷേ, ഈ ചോദ്യം ആനീസ് ഏബ്രഹാമിനോടു ചോദിക്കരുത്. ആനീസിന് ഒഴിവ് എന്നൊന്നില്ല. ഓട്ടോ സ്റ്റാൻഡിൽ നിന്നു സിനിമ ലൊക്കേഷനിലേക്ക്, ലൊക്കേഷനിൽ നിന്നു തിരിച്ച് ഓട്ടോ സ്റ്റാൻഡിലേക്ക്...ആനീസിന്റെ ജീവിതം പലപ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഒഴിവു സമയത്ത് എന്തു ചെയ്യുന്നു എന്ന് ഒരു സിനിമാ നടിയോടു ചോദിച്ചാൽ പല ഉത്തരം കിട്ടും. പക്ഷേ, ഈ ചോദ്യം ആനീസ് ഏബ്രഹാമിനോടു ചോദിക്കരുത്. ആനീസിന് ഒഴിവ് എന്നൊന്നില്ല. ഓട്ടോ സ്റ്റാൻഡിൽ നിന്നു സിനിമ ലൊക്കേഷനിലേക്ക്, ലൊക്കേഷനിൽ നിന്നു തിരിച്ച് ഓട്ടോ സ്റ്റാൻഡിലേക്ക്...ആനീസിന്റെ ജീവിതം പലപ്പോഴും ഇങ്ങനെയാണ്.വെണ്ണല ആലിൻചുവട്ടിൽ ഓട്ടോഡ്രൈവറാണ് ആനീസ്. 10 സിനിമകളിൽ ഇതിനകം  അഭിനയിച്ചു. സിനിമയിൽ വേഷം കിട്ടിയാൽ ഓട്ടോ സ്റ്റാൻഡിലിട്ട് അഭിനയിക്കാനിറങ്ങും. തിരിച്ചു വരുമ്പോൾ കഥാപാത്രത്തെ ഉപേക്ഷിക്കുന്ന പോലെ സിനിമയുടെ മായാലോകവും ഉപേക്ഷിക്കും. ചമയങ്ങളില്ലാതെ, സിനിമയുടെ ഗ്ലാമറില്ലാതെ ഇവിടെ ഓട്ടോ ഓടിക്കും. ഫെഡറൽ പാർക്കിലെ കാറുകൾ കഴുകും. ജീവിക്കാനുള്ള വേഷങ്ങൾ അണിയും. 

സിനിമയെന്ന മോഹം

ADVERTISEMENT

പാട്ടും നൃത്തവും അഭിനയവുമൊക്കെയായി പുത്തൻപള്ളി സെന്റ് ജോർജ് ഹൈസ്കൂളിൽ ആനീസ് താരമായിരുന്നു.  മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ നാടക മത്സരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. അതോടെ അഭിനയമാണു തന്റെ വഴിയെന്ന് ആനീസ് മനസ്സിലാക്കി. ‘സിനിമയിൽ അവസരം ചോദിച്ചു നടക്കാനോ സംവിധായകരെ കാണാനോ പറ്റുന്ന സാഹചര്യമായിരുന്നില്ല വീട്ടിലേത്. അതുകൊണ്ട് സിനിമാമോഹം  മാറ്റി വച്ചു, ജോലിക്കിറങ്ങി’. പക്ഷേ ആ ജോലിയാണ് ആനീസിനെ പിന്നീടു സിനിമയിലേക്കെത്തിച്ചത്.

പത്രം കൊണ്ടുവന്ന ഭാഗ്യം‌

ADVERTISEMENT

12 വയസ്സുള്ള ഒരു പെൺകുട്ടി സൈക്കിളും ഓടിച്ചു അതിരാവിലെ പത്രമിടാൻ പോകുന്നു. പതിറ്റാണ്ടുകൾക്കു മുൻപാണിതെന്ന് ഓർക്കണം. അതും ഗ്രാമപ്രദേശത്ത്. സംഭവം അറിഞ്ഞവർ പെൺകുട്ടിക്ക് അഭിനന്ദനങ്ങളുമായെത്തി. അക്കൂട്ടത്തിൽ ഒരു സിനിമാക്കാരനുമുണ്ടായിരുന്നു. സംവിധായകൻ  തമ്പി കണ്ണന്താനം . പെൺകുട്ടിയെ കാണുക മാത്രമല്ല 'ജന്മാന്തരം 'എന്ന സിനിമയിൽ ഒരു ചെറിയ വേഷവും നൽകി. അങ്ങനെ ആനീസ് സിനിമാ നടിയായി. പതിനെട്ടാം വയസ്സിൽ.

വേഷങ്ങൾ  പലത്

ADVERTISEMENT

സിനിമയിലെ വേഷങ്ങൾ പോലെ തന്നെയായിരുന്നു ആനീസിന്റെ ജീവിതത്തിലെ വേഷങ്ങളും. പത്രമിടലും വീട്ടുജോലിയും മീൻ കച്ചവടവും തുടങ്ങി ജീവിക്കാനായി കെട്ടിയാടാത്ത വേഷങ്ങളില്ല. ‘വിവാഹം കഴിഞ്ഞതോടെ അഭിനയ മോഹത്തോടു വിടപറഞ്ഞു. സുഖകരമായ ദാമ്പത്യമല്ലായിരുന്നു അത്. മകൾക്കു 3 വയസ്സുള്ളപ്പോൾ അദ്ദേഹം ഞങ്ങളെ ഉപേക്ഷിച്ചുപോയി. പക്ഷേ തളരാൻ എനിക്കാവില്ലായിരുന്നു’ ആനീസ് പറയുന്നു. ജീവിക്കാനായുള്ള പരക്കം പാച്ചിലിന്റെ കഥകൾ പറയുമ്പോൾ ഒരിക്കൽ പോലും ആ മുഖത്തെ ചിരി മാഞ്ഞില്ല. ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളായിരുന്നു ആനീസിന്റേത്.‘കരഞ്ഞിരിക്കാനോ ആത്മഹത്യ ചെയ്യാനോ ഞാൻ ഒരുക്കമായിരുന്നില്ല. ജീവിക്കാൻ തീരുമാനിച്ചതുകൊണ്ടു പിന്നിലേക്കു പോകാനും കഴിയില്ല. പിന്നെ പറ്റുന്ന ജോലികൾ ചെയ്യാൻ തുടങ്ങി. ഇപ്പോൾ വളരെ സന്തോഷമാണ്. ജീവിതം ഒന്നല്ലേയുള്ളു. ആഗ്രഹിച്ചതു കിട്ടുന്നതു വരെ പരിശ്രമിക്കുക. അപ്പോൾപ്പിന്നെ ജീവിതം എളുപ്പമാകും’.

ജീവിതം റീലോഡഡ്

കുട്ടികളെയും സഹോദരനെയും സംരക്ഷിക്കേണ്ട ചുമതല ആനീസ് ഏറ്റെടുത്തതോടെ ജോലികൾ ഓരോന്നായി ചെയ്യാൻ തുടങ്ങി. വീട്ടു ജോലിയുടെ കൂട്ടത്തിൽ ഫെഡറൽ പാർക്കിലെ കാറുകൾ കഴുകാൻ തുടങ്ങി. വണ്ടികളോടുള്ള ഇഷ്ടം ഓട്ടോ ഓടിക്കുന്നതിലേക്കും എത്തിച്ചു. ‘ഇവിടെ 9 വർഷമായി ഓട്ടോ ഓടിക്കുന്നു. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുമ്പോൾ ഓട്ടോ സ്റ്റാൻഡിൽ ഇട്ടു പോകും. അഭിനയിച്ചു കഴി‍ഞ്ഞു തിരിച്ചു വന്നാൽ വീണ്ടും പഴയ ഓട്ടോക്കാരി തന്നെ’ ആനീസ് പറയുന്നു. ഓട്ടോ ഓടിച്ചും വായ്പ എടുത്തിട്ടുമൊക്കെയാണ് ആനീസ് വരാപ്പുഴയിൽ വീടു പണിതത്.‘ഫെഡറൽ പാർക്കിലെ ജോലിക്കു ലഭിക്കുന്ന ശമ്പളം വായ്പ അടയ്ക്കാൻ നേരിട്ട് അക്കൗണ്ടിലേക്കു മാറ്റും. അതുകൊണ്ടു മുടങ്ങാതെ വായ്പ അടയ്ക്കാം. പുലർച്ച 4 മണിക്കു ജോലി ആരംഭിച്ചാൽ തീരുന്നത് രാത്രിയാണ്. കൃത്യമായ സമയമൊന്നുമില്ല. വയ്യാതാകുന്നതുവരെ ജോലി ചെയ്യും ’ ആനീസ് കൂട്ടിച്ചേർത്തു. 

'ജന്മാന്തരം' മുതൽ 'നിപ' വരെ

പത്തോളം സിനിമകളിൽ ചെറുതല്ലാത്ത വേഷം ആനീസ് ചെയ്തു. ആനീസിന്റെ കഥ കേട്ടു നാദിർഷ 'കേശു ഈ വീടിന്റെ നാഥൻ' എന്ന സിനിമയിൽ ഓട്ടോക്കാരിയായിത്തന്നെ വേഷം നൽകി. രേവതി വർമയുടെ 'മാഡ് ഡാഡ്' എന്ന ചിത്രത്തിലെ ഏല്യാമ്മ എന്ന വീട്ടു ജോലിക്കാരിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'തുറമുഖം', 'ക', 'തൊട്ടപ്പൻ', 'കപ്പേള', 'കലിപ്പ്', 'വെള്ളം', 'താമരക്കുന്നിലെ ഭദ്രപുരാണം' സ്ട്രീറ്റ് ലൈറ്റ്സ്, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. 'നിപ'യാണ് ഇറങ്ങാനുള്ള സിനിമ. അതിലും ഓട്ടോക്കാരിയായിത്തന്നെയാണു വേഷം. മാർട്ടിൻ പ്രക്കാട്ടിന്റെ പുതിയ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.