മഞ്ഞപ്ര ∙ ബൈക്കിടിച്ചു പരുക്കേറ്റ വെള്ളിമൂങ്ങയെ ആശുപത്രിയിലെത്തിച്ചു യുവാക്കളുടെ സഹജീവിസ്നേഹം. ഇന്നലെ രാവിലെ ഒൻപതു മണിയോടെ കാലടി റോഡിൽ വച്ചാണു വെള്ളിമൂങ്ങ അപകടത്തിൽപെട്ടത്. പറക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. റോഡിൽ വീണ വെള്ളിമൂങ്ങയെ സമീപവാസികളായ പാപ്പച്ചൻ ക്രൂസ്, ബിബിൻബാബു എന്നിവർ ചേർന്ന് ഉടനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞപ്ര ∙ ബൈക്കിടിച്ചു പരുക്കേറ്റ വെള്ളിമൂങ്ങയെ ആശുപത്രിയിലെത്തിച്ചു യുവാക്കളുടെ സഹജീവിസ്നേഹം. ഇന്നലെ രാവിലെ ഒൻപതു മണിയോടെ കാലടി റോഡിൽ വച്ചാണു വെള്ളിമൂങ്ങ അപകടത്തിൽപെട്ടത്. പറക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. റോഡിൽ വീണ വെള്ളിമൂങ്ങയെ സമീപവാസികളായ പാപ്പച്ചൻ ക്രൂസ്, ബിബിൻബാബു എന്നിവർ ചേർന്ന് ഉടനെ തന്നെ വാഹനത്തിൽ മൃഗാശുപത്രിയിൽ എത്തിച്ചു.

വെറ്ററിനറി സർജൻ ഡോ.പ്രിയ മാത്യുവിന്റെ നേതൃത്വത്തിൽ വെള്ളിമൂങ്ങയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്നു വിശ്രമത്തിനു സൗകര്യമൊരുക്കി. പഴങ്ങൾ കഴിക്കാൻ കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി മൂങ്ങയെ കൊണ്ടുപോയി. പരുക്കേറ്റ മൂങ്ങയെ കാണാൻ ഒട്ടേറെ നാട്ടുകാരും കുട്ടികളും എത്തി. കാലിൽ മുറിവുള്ളതിനാൽ ഉദ്ദേശിച്ച പോലെ പറക്കാൻ സാധിക്കാത്തതിനാലാണ് അപകടത്തിൽപെട്ടതെന്നും മുറിവിനു മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നും ഡോ.പ്രിയ പറഞ്ഞു.