മൂവാറ്റുപുഴ∙ റേഷൻ കടയിൽ നിന്നു കാലടിയിലെ സ്വകാര്യ മില്ലിലേക്കു കടത്തിയ 8 ചാക്ക് ഗോതമ്പും 4 ചാക്ക് റേഷൻ അരിയും പൊലീസ് പിടിച്ചെടുത്തു. വാഹനത്തിലുണ്ടായിരുന്ന പേഴയ്ക്കാപ്പിള്ളി എടപ്പാറ വീട്ടിൽ റിംഷാദ്(32)നെയും അറസ്റ്റ് ചെയ്തു. പട്രോളിങ്ങിനിടെ പ്രിൻസിപ്പൽ എസ്ഐ ടി.എം.സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ∙ റേഷൻ കടയിൽ നിന്നു കാലടിയിലെ സ്വകാര്യ മില്ലിലേക്കു കടത്തിയ 8 ചാക്ക് ഗോതമ്പും 4 ചാക്ക് റേഷൻ അരിയും പൊലീസ് പിടിച്ചെടുത്തു. വാഹനത്തിലുണ്ടായിരുന്ന പേഴയ്ക്കാപ്പിള്ളി എടപ്പാറ വീട്ടിൽ റിംഷാദ്(32)നെയും അറസ്റ്റ് ചെയ്തു. പട്രോളിങ്ങിനിടെ പ്രിൻസിപ്പൽ എസ്ഐ ടി.എം.സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്നലെ പുലർച്ചെ 2ന് വാഹനത്തിൽ കടത്തുകയായിരുന്ന റേഷൻ ഗോതമ്പും അരിയും എവറസ്റ്റ് കവലയ്ക്കു സമീപം നടന്ന പരിശോധനയിൽ പിടിച്ചെടുത്തത്.

കീച്ചേരിപ്പടി ഭാഗത്തുളള റേഷൻ കടയിൽ നിന്നാണ് അരിയും ഗോതമ്പും കടത്തിയത്. പേഴയ്ക്കാപ്പിള്ളി, കീച്ചേരിപ്പടി എന്നിവിടങ്ങളിൽ നിന്നുള്ള സ്വകാര്യ ഗോഡൗണുകളിൽ നിന്നും റേഷൻ കടയിൽ നിന്നും കരിഞ്ചന്തയിലേക്കു കടത്തുന്ന അരിയും ഗോതമ്പും പലവട്ടം പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലും പിടിയിലായവർ താമസിയാതെ കേസിൽ നിന്ന് മോചിതരാകുകയും വീണ്ടും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലേർപ്പെടുകയുമാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടയിലാണ് ഇന്നലെ വീണ്ടും റേഷൻ അരിയും ഗോതമ്പും പിടിച്ചെടുത്തത്.