കൊച്ചി∙ ജില്ലയിൽ 3 പേർക്കു കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്ന് മേയ് 17നുള്ള വിമാനത്തിൽ കൊച്ചിയിൽ എത്തിയവരാണ് 2 പേർ. സലാലയിൽ നിന്നുള്ള വിമാനത്തിൽ എത്തിയ മറ്റൊരാൾ കണ്ണൂരിൽ ചികിത്സയിൽ കഴിയുന്നു. തീരരക്ഷാ സേനയിലെ 4 ഉദ്യോഗസ്ഥർ ഉൾപ്പെടെ 34 പേരാണു ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ജില്ലയിൽ 3 പേർക്കു കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്ന് മേയ് 17നുള്ള വിമാനത്തിൽ കൊച്ചിയിൽ എത്തിയവരാണ് 2 പേർ. സലാലയിൽ നിന്നുള്ള വിമാനത്തിൽ എത്തിയ മറ്റൊരാൾ കണ്ണൂരിൽ ചികിത്സയിൽ കഴിയുന്നു. തീരരക്ഷാ സേനയിലെ 4 ഉദ്യോഗസ്ഥർ ഉൾപ്പെടെ 34 പേരാണു ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവർ

ADVERTISEMENT

മേയ് 17നുള്ള അബുദാബി – കൊച്ചി വിമാനത്തിൽ വന്ന കീഴ്മാട് സ്വദേശി (56), ചെങ്ങമനാട് സ്വദേശി (35). കോവിഡ് കെയർ സെന്ററിലും തുടർന്നു വീട്ടിലും നിരീക്ഷണത്തിലായിരുന്ന ഇവർക്കു രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഈ വിമാനത്തിലെത്തിയ പലർക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്നു സ്രവം പരിശോധിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്നു കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മേയ് 28നു സലാല– കണ്ണൂർ വിമാനത്തിലെത്തിയ ആലങ്ങാട് സ്വദേശി (34). രോഗലക്ഷണങ്ങളെ തുടർന്ന് അന്നു തന്നെ കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇദ്ദേഹം കണ്ണൂരിൽ തന്നെയാണു ചികിത്സയിൽ കഴിയുന്നത്.

9378: ആകെ നിരീക്ഷണത്തിൽ
8450: വീട്ടിൽ
579: കോവിഡ് കെയർ സെന്ററിൽ
349: സ്വകാര്യ ഹോട്ടലിൽ
88: ആശുപത്രികളിൽ നിരീക്ഷണത്തിൽ
7: ഇന്നലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചവർ
12: ഇന്നലെ ആശുപത്രികളിൽ നിന്നു മടങ്ങിയവർ
78: ഇന്നലെ ലഭിച്ച നെഗറ്റീവ് ഫലങ്ങൾ
2: ഇന്നലെ ലഭിച്ച പോസിറ്റീവ് ഫലങ്ങൾ
165: ഇനി ലഭിക്കാനുള്ള ഫലങ്ങൾ
കൺട്രോൾ റൂം നമ്പർ: 0484 2368802, 2424077

ADVERTISEMENT

പെരുമാനൂർ ഡിവിഷൻ (60) ഹോട്സ്പോട്ട്

കൊച്ചി∙ നഗരസഭയിലെ 60–ാം ഡിവിഷൻ (പെരുമാനൂർ) കോവിഡ് ഹോട്സ്പോട്ട്. ഈ ഡിവിഷനിൽ പൂർണ ലോക്ഡൗൺ നടപ്പാക്കും. അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു. എയർഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥയ്ക്ക് (49) കഴി‍ഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഡിവിഷൻ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചത്.ഇവരുടെ പ്രൈമറി, സെക്കൻഡറി സമ്പർക്ക പട്ടികയിലുള്ളവർ 60–ാം ഡിവിഷനിലുണ്ട്. സമ്പർക്കം സംശയിക്കുന്നവർ നിരീക്ഷണത്തിലാണ്.

ADVERTISEMENT

ഹോട്സ്പോട്ടിൽ അവശ്യ സേവനങ്ങൾ ഒഴികെയുള്ളവ ഇനി അറിയിപ്പുണ്ടാകുന്നതു വരെ പ്രവർത്തിക്കില്ലെന്ന് ഇൻസിഡന്റ് കമാൻഡറായ ഫോർട്ട് കൊച്ചി സബ് കലക്ടർ സ്നേഹിൽകുമാർ സിങ് അറിയിച്ചു. അനാവശ്യ കാര്യങ്ങൾക്കു യാത്ര അനുവദിക്കില്ല. വാഹന ഗതാഗതവും വ്യക്തികളുടെ സഞ്ചാരവും നിയന്ത്രിക്കും. നിശ്ചിത സ്ഥലങ്ങളിലൂടെ മാത്രമേ ഡിവിഷനുള്ളിലേക്കു വാഹനങ്ങൾക്കു കടക്കാനും പുറത്തു പോകാനും അനുവദിക്കൂ.