വൈപ്പിൻ∙ ഈണം പകർന്ന ഗാനങ്ങളുടെ എണ്ണം മൂവായിരത്തോളം വരുമെങ്കിലും കഴിവിനു തക്ക അംഗീകാരം ഏറ്റുവാങ്ങാന്‍ കഴിയാതെ സിദ്ധാര്‍ഥ വിജയൻ മടങ്ങി. എണ്‍പതുകളുടെ തുടക്കത്തില്‍ത്തന്നെ സംഗീതരംഗത്ത് ശക്തമായ സാന്നിധ്യമറിയിച്ചെങ്കിലും കലാഭവൻ മണിയുടെ പാട്ടുകൾക്ക് സംഗീതം പകർന്ന ആളെന്ന നിലയ്ക്കാണ് അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈപ്പിൻ∙ ഈണം പകർന്ന ഗാനങ്ങളുടെ എണ്ണം മൂവായിരത്തോളം വരുമെങ്കിലും  കഴിവിനു തക്ക അംഗീകാരം ഏറ്റുവാങ്ങാന്‍ കഴിയാതെ    സിദ്ധാര്‍ഥ വിജയൻ മടങ്ങി. എണ്‍പതുകളുടെ തുടക്കത്തില്‍ത്തന്നെ  സംഗീതരംഗത്ത് ശക്തമായ സാന്നിധ്യമറിയിച്ചെങ്കിലും കലാഭവൻ മണിയുടെ പാട്ടുകൾക്ക് സംഗീതം പകർന്ന ആളെന്ന നിലയ്ക്കാണ് അദ്ദേഹം  സാധാരണക്കാർക്കിടയിൽ കൂടുതൽ പ്രശസ്തനായത്. നാടൻപാട്ടുകളെ ജനകീയമാക്കുന്നതില്‍  കലാഭവൻ മണി  നേടിയ വിജയത്തിനു പിന്നില്‍ വിജയന്റെ  ഈണങ്ങള്‍ക്കും  കാര്യമായ പങ്ക് ഉണ്ടായിരുന്നു.

മണിയുടെ 40ലേറെ കാസറ്റുകളിലായി  അഞ്ഞൂറോളം പാട്ടുകൾക്ക് വിജയൻ ഈ‌ണം പകർന്നിട്ടുണ്ട്. 1999ല്‍ ഭക്തിഗാന ആൽബത്തിലായിരുന്നു ആ കൂട്ടുകെട്ടിന്റെ തുടക്കം. അതിന്റെ വിജയം പിന്നീട് അത്തരം പത്തോളം കാസറ്റുകൾ ഇറക്കാൻ പ്രേരണയായി. കലാജീവിതത്തിൽ   അവഗണനയും തിരസ്കാരവുമൊക്കെ ഒരുപോലെ  നേരിട്ടവരാണെന്നതായിരിക്കാം   തങ്ങളെ മനസ്സുകൊണ്ട് പരസ്പരം ചേർത്തു  നിർത്തിയ ഘടകമെന്നു വിജയൻ പിന്നീട് പറഞ്ഞിട്ടുണ്ട്. വൈപ്പിൻകരയെ തൊട്ടുകിടക്കുന്ന നെടുങ്ങാട് ദ്വീപിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച വിജയനു  സംഗീതവാസന ജന്മസിദ്ധമായിരുന്നു.

ADVERTISEMENT

നാട്ടിലെ ചില ആർട്സ് ക്ലബുകളിൽ ഹാർമോണിയം വായിച്ചും പാടിയും. ആയിരുന്നു സംഗീതജീവിതത്തിലെ തുടക്കം. ഗുരുവിനു കീഴില്‍ സംഗീതം പഠിച്ചത് എൺപതുകളുടെ തുടക്കത്തിൽ പുറത്തിറങ്ങിയ അത്തപ്പൂക്കൾ. എന്ന ഓണപ്പാട്ട് ആൽബമാണു വിജയനെ ശ്രദ്ധേയനാക്കിയത്. പിന്നീട് ആ കാലത്തു സജീവമായിരുന്ന ഒട്ടുമിക്ക കസെറ്റ് കമ്പനികളുമായും സഹകരിച്ചു.സാന്നിധ്യമറിയിക്കാന്‍  കഴിഞ്ഞെങ്കിലും എന്തുകൊണ്ടോ സിനിമ വിജയനെ ചേർത്തുനിർത്തിയില്ല. പക്ഷേ അതില്‍ തെല്ലും പരിഭവമില്ലാതെയാണു നാലുദശകം നീണ്ട സംഗീതജീവിതത്തെ  അദ്ദേഹം അവസാനശ്വാസം വരെ   ശ്രുതിഭംഗമില്ലാതെ നിലനിര്‍ത്തിയത്.