നീലീശ്വരം∙ പാറമടയിലെ വെള്ളത്തിൽ വലയിട്ടപ്പോൾ കിട്ടിയത് 40 കിലോഗ്രാം തൂക്കമുള്ള മീൻ. വിദേശിയായ അരാപൈമ എന്ന മീനാണു പാറമട ഉടമ പുത്തൻ മനോജിനും സഹൃത്തുക്കൾക്കും കിട്ടിയത്. ഒരു വർഷം മുൻപാണു മൂവാറ്റുപുഴയിലെ ഒരു വ്യക്തിയിൽ നിന്നു ഒരു ലക്ഷം രൂപ മുടക്കി 2 അരാപൈമ മീനുകളെ മനോജ് വാങ്ങിയത്. തായ്‌ലാൻഡിൽ‍‍ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീലീശ്വരം∙ പാറമടയിലെ വെള്ളത്തിൽ വലയിട്ടപ്പോൾ കിട്ടിയത് 40 കിലോഗ്രാം തൂക്കമുള്ള മീൻ. വിദേശിയായ അരാപൈമ എന്ന മീനാണു പാറമട ഉടമ പുത്തൻ മനോജിനും സഹൃത്തുക്കൾക്കും കിട്ടിയത്. ഒരു വർഷം മുൻപാണു മൂവാറ്റുപുഴയിലെ ഒരു വ്യക്തിയിൽ നിന്നു ഒരു ലക്ഷം രൂപ മുടക്കി 2 അരാപൈമ മീനുകളെ മനോജ് വാങ്ങിയത്. തായ്‌ലാൻഡിൽ‍‍ നിന്നു കൊണ്ടുവന്നവയായിരുന്നു ഇവ. കാളാഞ്ചി മീൻ കുഞ്ഞുങ്ങളെയും വെള്ളത്തിൽ നിക്ഷേപിച്ചിരുന്നു. കാളാഞ്ചിയെ പിടിക്കുന്നതിനു മനോജും 4 സുഹൃത്തുക്കളും ചേർന്നു ഇന്നലെ വലയിട്ടപ്പോൾ അവയുടെ കൂടെ അരാപൈമയും കുടുങ്ങി.

പ്രതീക്ഷിച്ച നാടൻ വിഭവത്തിന്റെ സ്ഥാനത്ത് അപ്രതീക്ഷിതമായി കൂറ്റൻ വിദേശിയെ കിട്ടിയതിന്റെ സന്തോഷത്തിലായി സുഹൃത്തുക്കൾ. ‍ 5 പേരും ചേർന്നു അവയെ ഭക്ഷണമുറിയിലെ പ്രത്യേക വിഭവമാക്കുകയും ചെയ്തു. ആമസോൺ മഴക്കാടുകളിലാണ് അരാപൈമ സാധാരണ കണ്ടു വരുന്നതെന്നു മനോജ് പറഞ്ഞു. 200 കിലോഗ്രാം വരെ ഇവയ്ക്കു തൂക്കം ഉണ്ടാകാറുണ്ട്. മഴക്കാടുകൾക്കു പകരം പാറമടയിലെ മഴവെള്ളത്തിലും ഇവയ്ക്കു വളരാൻ കഴിയുമെന്നു തെളിഞ്ഞിരിക്കുകയാണ്.

ADVERTISEMENT