കാഞ്ഞൂർ∙ രാജ്യാന്തര വിമാനത്താവളത്തിന്റെ ചുറ്റുമതിലിനോടു ചേർന്നുള്ള റിങ് റോഡിന്റെ ഒരു ഭാഗത്ത് വിള്ളൽ വീണത് ആശങ്ക ഉയർത്തി. പഞ്ചായത്ത് ഉടനെ സിയാലിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നു വിള്ളൽ താൽക്കാലികമായി അടച്ചു. വിമാനത്താവളത്തിന്റെ റഡാർ സ്റ്റേഷനു സമീപം കല്ലുംകൂട്ടം ഭാഗത്താണു നീളത്തിൽ റോഡ് വിണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞൂർ∙ രാജ്യാന്തര വിമാനത്താവളത്തിന്റെ ചുറ്റുമതിലിനോടു ചേർന്നുള്ള റിങ് റോഡിന്റെ ഒരു ഭാഗത്ത് വിള്ളൽ വീണത് ആശങ്ക ഉയർത്തി. പഞ്ചായത്ത്  ഉടനെ സിയാലിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നു വിള്ളൽ താൽക്കാലികമായി അടച്ചു. വിമാനത്താവളത്തിന്റെ റഡാർ സ്റ്റേഷനു സമീപം കല്ലുംകൂട്ടം ഭാഗത്താണു നീളത്തിൽ റോഡ് വിണ്ടു കീറിയത്. പരിസരവാസികൾ  സഞ്ചരിക്കുന്ന വഴിയാണിത്. കൂടാതെ വിമാനത്താവളത്തോടു ചേർന്നു കനാലിന്റെ നിർമാണ ആവശ്യത്തിനായി ധാരാളം ലോറികൾ  ഇതുവഴി പോകുന്നുണ്ട്.

നെൽപാടം നികത്തി എടുത്ത സ്ഥലം ആയതിനാൽ മണ്ണിന് ഉറപ്പ് കുറവാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിലെ റൺവേയിൽ കനത്ത മഴയിൽ വെള്ളം കെട്ടുന്നതു തടയാൻ ചെങ്ങൽ തോടിന് അനുബന്ധമായി ഡൈവേർഷൻ കനാൽ നിർമിക്കുന്ന പണി പുരോഗമിക്കുകയാണ്.  ഇതിന്റെ 5-ാം ഘട്ട നിർമാണ പ്രവർത്തനം കഴിയുമ്പോൾ വിണ്ടു കീറിയ ഭാഗത്തുള്ള റോഡ് ബലപ്പെടുത്തി കോൺക്രീറ്റ് ചെയ്യുമെന്നു സിയാൽ അധികൃതർ അറിയിച്ചുവെന്നു പ‍ഞ്ചായത്ത് പ്രസിഡന്റ് എം.പി.ലോനപ്പൻ പറഞ്ഞു.

ADVERTISEMENT