കൊച്ചി∙ ഓഫിസിൽ പോകാനായി കൃത്യ സമയത്ത് കെഎസ്ആർടിസി ബസ്. അതിൽ നിങ്ങളും സഹപ്രവർത്തകരും അല്ലെങ്കിൽ നിങ്ങളുടെ സമീപ ഓഫിസുകളിൽ ജോലി ചെയ്യുന്നവരും സഹയാത്രക്കാർ. ഓഫിസിനു മുന്നിൽ നിന്നു കയറാനും ഇറങ്ങാനുമുളള സൗകര്യം. കെഎസ്ആർടിസി ബസ് ഓൺ ഡിമാൻഡ് (ബോണ്ട്) സർവീസാണു കോവിഡ് കാലത്തു സ്വകാര്യ, സർക്കാർ ജോലിക്കാർക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഓഫിസിൽ പോകാനായി കൃത്യ സമയത്ത് കെഎസ്ആർടിസി ബസ്. അതിൽ നിങ്ങളും സഹപ്രവർത്തകരും അല്ലെങ്കിൽ നിങ്ങളുടെ സമീപ ഓഫിസുകളിൽ ജോലി ചെയ്യുന്നവരും സഹയാത്രക്കാർ. ഓഫിസിനു മുന്നിൽ നിന്നു കയറാനും ഇറങ്ങാനുമുളള സൗകര്യം. കെഎസ്ആർടിസി ബസ് ഓൺ ഡിമാൻഡ് (ബോണ്ട്) സർവീസാണു കോവിഡ് കാലത്തു സ്വകാര്യ, സർക്കാർ ജോലിക്കാർക്കു  കൈത്താങ്ങാകാൻ  ഒരുങ്ങുന്നത്. മറ്റു ജില്ലകളിൽ വിജയകരമായി  നടപ്പാക്കിയ പദ്ധതി ജില്ലയിലും വൈകാതെ ആരംഭിക്കും.

പറവൂർ, മൂവാറ്റുപുഴ, പെരുമ്പാവൂർ, കോതമംഗലം, പിറവം, കൂത്താട്ടുകുളം, ആലുവ, അങ്കമാലി, എറണാകുളം തുടങ്ങി ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് ഏതു സ്ഥലത്തേക്കും തിരിച്ചും സർവീസ് ലഭിക്കും. സമയം യാത്രക്കാർക്ക് നിശ്ചയിക്കാം. ഉദാഹരണത്തിന് പറവൂർ – കലക്ടറേറ്റ്, മൂവാറ്റുപുഴ– ഹൈക്കോർട്ട്, വൈപ്പിൻ–എംജി റോഡ്, എറണാകുളം– കാക്കനാട്, വൈറ്റില– ഇൻഫോപാർക്ക് തുടങ്ങി ഏതു റൂട്ടിലും യാത്രക്കാർ ഉണ്ടെങ്കിൽ സർവീസ് ലഭിക്കുമെന്നു ഡിടിഒ വി.എം. താജുദ്ദീൻ പറഞ്ഞു.

ADVERTISEMENT

ഇരുചക്ര വാഹനങ്ങളിൽ  ജോലിക്കു പോകുന്നവരെയാണു കെഎസ്ആർടിസി പ്രധാനമായി  ലക്ഷ്യമിടുന്നത്. ബൈക്കുകൾ ഡിപ്പോകളിൽ സൗജന്യമായി പാർക്ക് ചെയ്യാനുളള സൗകര്യവും നൽകും. പതിവു നിരക്കിൽ നിന്ന് അൽപം കൂടുമെങ്കിലും നിശ്ചിത ദിവസത്തേക്കുളള കാർഡുകൾ  ഇളവുകളോടെ ലഭ്യമാണ്. യാത്ര ചെയ്തിട്ടു തീരുമാനം എടുക്കാനാണെങ്കിൽ 5 ദിവസ പാസുമുണ്ട്. ബോണ്ട് സർവീസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് അതതു ഡിപ്പോകളുമായി ബന്ധപ്പെടണം. 9495099908.

അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ഷെഡ്യൂൾ

ADVERTISEMENT

∙ 05.45 എറണാകുളം– അർത്തുങ്കൽ (തോപ്പുംപടി, കണ്ണമാലി, ചെല്ലാനം, തൈക്കൽ വഴി)
∙ 08.05 അർത്തുങ്കൽ–ഹൈക്കോടതി (കണ്ണമാലി, ചെല്ലാനം, തോപ്പുംപടി വഴി)
∙  11.00 ഹൈക്കോടതി– ചെല്ലാനം (മേനക, തോപ്പുംപടി വഴി) 01.30 ചെല്ലാനം–കാക്കനാട് (കണ്ണമാലി, തോപ്പുംപടി, മേനക വഴി)
∙  04.40 കാക്കനാട്–ചെല്ലാനം (മേനക, തോപ്പുംപടി വഴി)
∙  6.45 ചെല്ലാനം– എറണാകുളം (തോപ്പുംപടി വഴി)

ബോണ്ട് സർവീസ്

ADVERTISEMENT

∙ യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പ്

∙ ഓഫിസിനു മുന്നിൽ ബസ്സുകൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും

∙ 5, 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടയ്ക്കാം

∙പൂർണമായി അണുവിമുക്തമാക്കിയ ബസുകൾ

∙ എല്ലാ യാത്രക്കാർക്കു അപകട ഇൻഷുറൻസ് പരിരക്ഷ

∙ ഓരോ ബോണ്ട്  സർവീസിന്റെയും യാത്രക്കാർക്കായി

∙വാട്സാപ് ഗ്രൂപ്പുകൾ

ഇതാ, ന്യൂജെൻ കെഎസ്ആർടിസി

കൈ കാണിച്ചാൽ നിർത്തില്ലെന്ന ആക്ഷേപം കഴുകി കളയാൻ കെഎസ്ആർടിസി. എവിടെ നിന്നും കയറാനും  ഇറങ്ങാനും കഴിയുന്ന അൺ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകൾ ജില്ലയിൽ സർവീസ് ആരംഭിക്കുന്നു. തെക്കൻ ജില്ലകളിൽ വൻ‍ വിജയമായ സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ എറണാകുളം– അർത്തുങ്കൽ റൂട്ടിലും ചെല്ലാനം– കാക്കനാട് റൂട്ടിലുമാണു ഇന്നു സർവീസ് ആരംഭിക്കുന്നത്. യാത്രക്കാരുടെ പറയുന്ന സ്ഥലങ്ങളിൽ ബസുകൾ നിർത്തി ക്കൊടുക്കും. ബസ് സ്റ്റോപ്പിൽ പോകാതെ വീടിനു മുന്നിൽ നിന്നു ബസിൽ കയറാനുളള സൗകര്യമാണു യാത്രക്കാർക്കു ലഭിക്കുക.