കോതമംഗലം∙ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ദേശാടന പക്ഷികൾ എത്തിത്തുടങ്ങി. ഹിമാലയത്തിൽ നിന്നുള്ള ഇന്ത്യൻ പിറ്റ (Indian pitta), ബ്ലാക് ബസ (Black baza), ചെസ്റ്റ് നട് വിങ്ഡ് കുക്കൂ (Chest nut winged cuckoo), വിവിധയിനം ഫ്ലൈ ക്യാച്ചറുകൾ തുടങ്ങിയവയെയാണു നിരീക്ഷിക്കാനായത്. നവംബറോടെ ദേശാടകരുടെ എണ്ണം വർധിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്ലാക് ബസ (Black baza)

ഒക്ടോബർ മുതൽ മാർച്ച് വരെ ഇവിടെ വിദേശത്തു നിന്ന് ഉൾപ്പെടെയുള്ള ദേശാടന പക്ഷികളെത്തും. 4 ഗ്രാം മുതൽ 3 കിലോഗ്രാം വരെ ഭാരമുള്ളവ ഇതിൽപെടും. 322 ഇനം പക്ഷികളും (ഇതിൽ 40 ശതമാനത്തോളം ദേശാടകർ) 222 ഇനം പ്രാണികളും 46 ഇനം മൃഗങ്ങളും 32 ഇനം ഇഴജന്തുക്കളും 29 ഇനം തവളകളും തട്ടേക്കാട് വനമേഖലയിൽ ഉള്ളതായി സർവേകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ പിറ്റ (Indian pitta)
ADVERTISEMENT

സമീപത്തെ പെരിയാറിൽ 55 ഇനം മത്സ്യങ്ങൾ ഉള്ളതായാണു പഠന റിപ്പോർട്ട്.  പെരിയാർ തീരത്ത് 25.16 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന പക്ഷിസങ്കേതം അപൂർവവും അത്യപൂർവവുമായ പക്ഷിക്കൂട്ടങ്ങളുടെയും സസ്യ–ജന്തുജാലങ്ങളുടെയും കലവറയാണ്.

തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്നുള്ള ദൃശ്യം. ചിത്രം: മനോരമ

സിംഹം ഒഴികെ ഒട്ടുമിക്ക വന്യമ‍‍ൃഗങ്ങളും വനമേഖലയിലുണ്ട്. ദിനംപ്രതി വിദേശികളടക്കം നൂറുകണക്കിനു വിനോദ സഞ്ചാരികളും ഇവിടെ എത്തുന്നു. കിഴക്കൻ മേഖലയിലേക്കുള്ള യാത്രയിൽ വിനോദസഞ്ചാരികളുടെ പ്രധാന ഇടത്താവളമാണു പക്ഷിസങ്കേതം.  

ADVERTISEMENT

പക്ഷികളുടെ സാമ്രാജ്യം

ലോകപ്രശസ്ത പക്ഷി ശാസ്ത്രജ്ഞൻ ഡോ. സലിം അലിയാണ് ഇവിടം പക്ഷികളുടെ സാമ്രാജ്യമാണെന്നു കണ്ടെത്തിയത്. സംസ്ഥാനത്തെ ആദ്യ പക്ഷിസങ്കേതമായി 1983ൽ തട്ടേക്കാടിനെ പ്രഖ്യാപിച്ചത് ഇദ്ദേഹത്തിന്റെ ഇടപെടൽ മൂലമാണ്. ലോകമെങ്ങുമുള്ള പക്ഷി നിരീക്ഷകരുടെയും ഗവേഷകരുടെയും ശ്രദ്ധാകേന്ദ്രമാണ് തട്ടേക്കാട്.