ആലങ്ങാട്‌∙ പൊലീസ് സ്റ്റേഷനിൽ വച്ച് വിദ്യാർഥികൾ ആത്മാർഥമായി പറഞ്ഞു; ഇനി ഞങ്ങൾ ഹെൽമറ്റില്ലാതെ വാഹനം ഒ‌ാടിക്കില്ല. ഇവരുടെ സത്യസന്ധതയ്തയ്ക്കു മുന്നിൽ വിജയിച്ചത് പൊലീസിന്റെ സ്നേഹപൂർണമായ ഇടപെടൽ. സംഭവത്തിന്റെ ആദ്യഭാഗം ഇങ്ങനെ; ആനച്ചാലിൽ വാഹനപരിശോധനയ്ക്കിടെ, ഹെൽമറ്റ് ധരിക്കാതെ വന്ന വിദ്യാർഥികളെ പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലങ്ങാട്‌∙ പൊലീസ് സ്റ്റേഷനിൽ വച്ച് വിദ്യാർഥികൾ ആത്മാർഥമായി പറഞ്ഞു; ഇനി ഞങ്ങൾ ഹെൽമറ്റില്ലാതെ വാഹനം ഒ‌ാടിക്കില്ല. ഇവരുടെ സത്യസന്ധതയ്തയ്ക്കു മുന്നിൽ വിജയിച്ചത് പൊലീസിന്റെ സ്നേഹപൂർണമായ ഇടപെടൽ. സംഭവത്തിന്റെ ആദ്യഭാഗം ഇങ്ങനെ; ആനച്ചാലിൽ വാഹനപരിശോധനയ്ക്കിടെ, ഹെൽമറ്റ് ധരിക്കാതെ വന്ന വിദ്യാർഥികളെ പൊലീസ് ഉദ്യോഗസ്ഥർ കൈ കാണിച്ചു നിർത്തി കോവിഡ് കാലമായതു കൊണ്ടും വിദ്യാർഥികൾ ആയതിനാലും ചെറിയ പിഴ മാത്രം എഴുതി രസീത് നൽകി.

എന്നാൽ വാഹനമോടിച്ച വിദ്യാർഥി പിഴ അടയ്ക്കാനായി ബാഗും പഴ്സും കൂട്ടുകാരന്റെ പോക്കറ്റും തപ്പിപ്പെറുക്കിയിട്ടും പൈസ തികഞ്ഞില്ല. ഒരു 50 രൂപ നോട്ടും ബാക്കി 20, 10, രണ്ട് 5 രൂപ നാണയങ്ങൾ‌ എന്നിവയും കിട്ടി. ഇതു പൊലീസിനു നൽകിയപ്പോഴാണു ഇവരുടെ കൈവശം ആവശ്യത്തിനു പണമില്ലെന്നു പൊലീസ് ഉദ്യോഗസ്ഥർക്കു മനസ്സിലായത്.വിദ്യാർഥികളുടെ നിസ്സഹായാവസ്ഥ കേട്ടതോടെ പണം തിരികെ കൊടുത്ത് ഇവരെ വിട്ടയച്ചു. 

ADVERTISEMENT

തുടർന്നു എസ്ഐ എം.എസ്.ഫൈസൽ തന്റെ പക്കലുള്ള പണമെടുത്തു പിഴത്തുകയായി മാറ്റിവച്ചു. എസ്ഐ വേണുഗോപാൽ, സിപിഒ ജനീഷ് ചേരമ്പിള്ളി എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. എന്നാൽ 2 മണിക്കൂർ കഴിഞ്ഞ് ഹെൽമറ്റ് വച്ചു ഇതേ വിദ്യാർഥികൾ ആലങ്ങാട് സ്റ്റേഷനിലെത്തി.

പിഴ അടയ്ക്കാൻ കൂട്ടുകാരോടു കടം വാങ്ങിയ 200 രൂപയും അവരുടെ കൈവശമുണ്ടായിരുന്നു.  പിഴ അടയ്ക്കാൻ വന്നതാണെന്ന് വിദ്യാർഥികൾ അറിയിച്ചെങ്കിലും പൊലീസ് പണം വാങ്ങിയില്ല; പകരം, വാഹനമോടിക്കുമ്പോൾ കൃത്യമായ നിയമങ്ങൾ പാലിക്കണമെന്ന ഉപദേശം നൽകി അവരെ തിരിച്ചയച്ചു.