കൊച്ചി ∙ അങ്കമാലി–എരുമേലി (111.20 കിമീ) ശബരി പാതയുടെ പകുതി ചെലവു സംസ്ഥാന സർക്കാർ വഹിക്കാൻ തീരുമാനിച്ചതോടെ റെയിൽവേ മരവിപ്പിച്ച പദ്ധതിക്കാണു പുതുജീവൻ ലഭിക്കുന്നത്. ജില്ലയുടെ കിഴക്കൻ മേഖലയെ റെയിൽവേ ഭൂപടത്തിൽ എത്തിക്കുന്ന പദ്ധതിക്ക് 1997ലാണ് അനുമതി ലഭിച്ചത്. അങ്കമാലി മുതൽ കാലടി വരെ 7 കിലോമീറ്റർ മാത്രമാണു പാത നിർമാണം നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പളളി, എരുമേലി എന്നിവയാണു മറ്റു സ്റ്റേഷനുകൾ. പദ്ധതിക്ക് എറണാകുളം, ഇടുക്കി ജില്ലകളിൽ എതിർപ്പില്ലെങ്കിലും കോട്ടയം ജില്ലയുടെ ചില കോണുകളിലെ എതിർപ്പിനെ തുടർന്നാണു സർവേ നടപടി പൂർത്തിയാക്കാൻ കഴിയാതെ പോയത്. 

ADVERTISEMENT

പകുതി പണം സംസ്ഥാന സർക്കാർ മുടക്കണമെന്ന ആവശ്യത്തോടു കേരളം മുഖം തിരിച്ചു നിന്നതോടെ  റെയിൽവേ പദ്ധതി മരവിപ്പിച്ചു. 1997–98 റെയിൽവേ ബജറ്റിൽ ഇടം നേടിയ ശബരി പദ്ധതിക്കു 550 കോടി രൂപയായിരുന്നു ആദ്യ എസ്റ്റിമേറ്റ്. അങ്കമാലി –കാലടി (7 കിമീ) പൂർത്തിയാക്കുകയും കാലടി–പെരുമ്പാവൂർ (10 കിമീ) പാതയുടെ പ്രാരംഭ ജോലി ആരംഭിക്കുകയും ചെയ്തു. എന്നാൽ പ്രാദേശിക എതിർപ്പുകളും അലൈൻമെന്റ് തർക്കവും സംസ്ഥാന സർക്കാരിന്റെ നിസ്സഹകരണവും മൂലം പദ്ധതി മുന്നോട്ടു പോയില്ല.

പദ്ധതി അനന്തമായി വൈകിയതോടെ ചെലവ് 2011ൽ 1566 കോടിയായും (ഭൂമി വില 719 കോടി ഉൾപ്പെടെ) 2017ൽ 2815 കോടിയായും (ഭൂമി വില 965 കോടി) വർധിച്ചു. പദ്ധതി തുകയിൽ 512% വർ‍ധന വന്നതോടെ പദ്ധതി റെയിൽവേയ്ക്ക് ഒറ്റയ്ക്കു നടപ്പാക്കാൻ കഴിയില്ലെന്നും പകുതി ചെലവു വഹിക്കണമെന്നുവാവശ്യപ്പെട്ടു 3 തവണ കേരളത്തിനു കേന്ദ്രം കത്തയച്ചു. മുൻപു 2015ൽ പകുതി ചെലവു വഹിക്കാമെന്നേറ്റ യുഡിഎഫ് സർക്കാർ ജോയിന്റ് വെഞ്ച്വർ പദ്ധതികളുടെ കൂട്ടത്തിൽ ശബരി ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീടു വന്ന എൽഡിഎഫ് സർക്കാർ ഈ തീരുമാനം പിൻവലിച്ചതാണു പദ്ധതിക്കു തിരിച്ചടിയായത്. 

ദേശീയ തീർഥാടന കേന്ദ്രം എന്ന നിലയിൽ ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തർക്കു യാത്ര സൗകര്യം ഒരുക്കുന്നതിനും മലയോര മേഖലകളിലൂടെയുള്ള ആദ്യ പദ്ധതിയെന്ന പ്രത്യേകതയുമുണ്ട്. എരുമേലി–പുനലൂർ, പുനലൂർ–നേമം എന്നിങ്ങനെ 2 പദ്ധതികൾ വഴി ശബരി പാതയെ തിരുവനന്തപുരത്തേക്കു  നീട്ടണമെന്ന ആവശ്യവും ഉയർന്നിരുന്നു. പുനലൂർ വരെ നീട്ടുന്നതോടെ പാത കൊല്ലം–ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കാൻ കഴിയും. എരുമേലി–പുനലൂർ പാതയുടെ സർവേ നടന്നെങ്കിലും  തുടർനടപടിയുണ്ടായില്ല.

പാത നേമത്തേക്കു നീട്ടിയാൽ അങ്കമാലി–തിരുവനന്തപുരം സമാന്തര പാതയാകും. പാതയ്ക്കായി 21 വർഷം മുൻപു കല്ലിട്ടു തിരിച്ചിട്ടുളള കാലടി മുതൽ രാമപുരം വരെയുളള 73 കിലോമീറ്റർ പ്രദേശത്തെ സ്ഥല ഉടമകൾ വിവാഹത്തിനും വിദ്യാഭ്യാസത്തിനുമായി ഭൂമി വിൽക്കാനോ പണയം വയ്ക്കാനോ കഴിയാതെ നരകിക്കുകയാണ്. സ്ഥലം ഈടു വച്ചു വായ്പ എടുക്കാനോ വീടു നിർമിക്കാനോ കഴിയുന്നില്ല. പകുതി െചലവു വഹിക്കാനുളള സർക്കാർ തീരുമാനം നടപ്പായാൽ ഒട്ടേറെ കുടുംബങ്ങൾക്ക് അത് ആശ്വാസമാകും.

ADVERTISEMENT

കൊച്ചി മെട്രോ രണ്ടാംഘട്ട‌ം: കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയില്ല

കൊച്ചി ∙ കാബിനറ്റ് നോട്ട് വരെ തയാറായ കൊച്ചി മെട്രോ രണ്ടാംഘട്ട വികസനം 5 മാസം കഴിഞ്ഞിട്ടും കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയില്ല.നിതി ആയോഗ് സിഇഒ, കേന്ദ്ര ധന സെക്രട്ടറി, നഗര വികസന സെക്രട്ടറി എന്നിവരുൾപ്പെട്ട പബ്ലിക് ഇൻവെസ്റ്റ്മെന്റ് ബോർഡ് (പിഐബി) 9 മാസം മുൻപു പദ്ധതിക്ക് അനുമതി നൽകിയതാണ്. പിഐബി അനുമതി ലഭിച്ച ഒരു പദ്ധതി അംഗീകാരം ലഭിക്കാതെ ഇത്രയും നീണ്ടുപോകുന്നത് ആദ്യമായിരിക്കും.

രാഷ്ട്രീയ പരിഗണനകളാണ് അവഗണനയ്ക്കു കാരണമെന്ന് ആക്ഷേപമുണ്ട്. കൊച്ചി മെട്രോ ഒന്നാം ഘട്ടത്തിനു പിഐബി അനുമതി നൽകിയതിന്റെ തൊട്ടടുത്ത ആഴ്ച തന്നെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. പദ്ധതിയുടെ സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും പരിഗണിച്ച പിഐബി എത്രയും വേഗം നിർമാണം ആരംഭിക്കണമെന്ന ശുപാർശയോടെയാണു മന്ത്രിസഭാ പരിഗണനയ്ക്കു ഫയൽ അയച്ചത്.

ഇതനുസരിച്ചു മന്ത്രിസഭയുടെ പരിഗണനയ്ക്കുള്ള കാബിനറ്റ് നോട്ടും തയാറാക്കി. പക്ഷേ, ഇതുവരെ മന്ത്രിസഭാ യോഗത്തിലേക്കു ഫയൽ എത്തിയില്ല. മെട്രോ പേട്ട വരെ ദീർഘിപ്പിച്ചത് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര നഗര വികസന മന്ത്രി ഹർദീപ് സിങ് പുരി രണ്ടാംഘട്ട വികസനത്തിന് ഉടൻ അനുമതി നൽകുമെന്നു പ്രഖ്യാപിച്ചതാണ്.

ADVERTISEMENT

ഇതിന്റെ അടിസ്ഥാനത്തിൽ സീപോർട്ട് എയർപോർട്ട് റോഡ് വീതി കൂട്ടൽ ഉൾപ്പെടെ കോടിക്കണക്കിനു രൂപയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. ബാക്കി ഭാഗങ്ങളിൽ സ്ഥലമെടുപ്പു ജോലികൾ പുരോഗമിക്കുന്നു. സംസ്ഥാന സർക്കാരും കേന്ദ്രത്തിലെ ബിജെപി സർക്കാരും തമ്മിലുള്ള അലോസര‌ം മൂലമാണു പദ്ധതിക്ക് അനുമതി വൈകുന്നതെന്നാണു കരുതുന്നത്. സംസ്ഥാന സർക്കാരോ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി വി. മുരളീധരനോ ജനപ്രതിനിധികളോ ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടില്ല.

കേന്ദ്രത്തിനു സാമ്പത്തിക ബാധ്യത കുറവ്

കേന്ദ്ര –സംസ്ഥാന സർക്കാരുകളുടെ തുല്യ പങ്കാളിത്തമുള്ള പദ്ധതിയായതിനാൽ കേന്ദ്രത്തിന് അധികം സാമ്പത്തിക ബാധ്യത വരാത്തതാണു രണ്ടാംഘട്ട വികസനം. സ്ഥലമെടുപ്പും മറ്റും സംസ്ഥാനത്തിന്റെ ബാധ്യതയാണ്. കൊച്ചി മെട്രോ ഒന്നാം ഘട്ടത്തിനു വായ്പ നൽകിയ ഫ്രഞ്ച് വികസന ഏജൻസി രണ്ടാം ഘട്ടത്തിലെ വായ്പയ്ക്കു തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്.

ആദ്യം മടക്കിയ പദ്ധതി

രണ്ടാംഘട്ട വികസനത്തിന് അനുമതി തേടി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കേന്ദ്രത്തിനു ആദ്യം സമർപ്പിച്ച റിപ്പോർട്ട് മടക്കിയയച്ചിരുന്നു. പുതിയ മെട്രോ നയത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി പുനഃപരിശോധിക്കാനാവശ്യപ്പെട്ടാണിത്. പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ പദ്ധതി 3 വർഷം മുൻപു കേന്ദ്രത്തിൽ സമർപ്പിച്ചു.