ആലുവ∙ റൂറൽ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനു പൊലീസ് 92 കേസ് റജിസ്റ്റർ ചെയ്തു.26 പേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിനു 3306 പേർക്ക് എതിരെയും സാമൂഹിക അകലം പാലിക്കാത്തതിനു 3075 പേർക്ക് എതിരെയും നടപടി എടുത്തു. റൂറൽ എസ്പി കെ. കാർത്തിക് റസിഡന്റ്സ് അസോസിയേഷനുകളുടെയും വ്യാപാരി സംഘടനകളുടെയും

ആലുവ∙ റൂറൽ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനു പൊലീസ് 92 കേസ് റജിസ്റ്റർ ചെയ്തു.26 പേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിനു 3306 പേർക്ക് എതിരെയും സാമൂഹിക അകലം പാലിക്കാത്തതിനു 3075 പേർക്ക് എതിരെയും നടപടി എടുത്തു. റൂറൽ എസ്പി കെ. കാർത്തിക് റസിഡന്റ്സ് അസോസിയേഷനുകളുടെയും വ്യാപാരി സംഘടനകളുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ റൂറൽ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനു പൊലീസ് 92 കേസ് റജിസ്റ്റർ ചെയ്തു.26 പേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിനു 3306 പേർക്ക് എതിരെയും സാമൂഹിക അകലം പാലിക്കാത്തതിനു 3075 പേർക്ക് എതിരെയും നടപടി എടുത്തു. റൂറൽ എസ്പി കെ. കാർത്തിക് റസിഡന്റ്സ് അസോസിയേഷനുകളുടെയും വ്യാപാരി സംഘടനകളുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ റൂറൽ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനു പൊലീസ് 92 കേസ് റജിസ്റ്റർ ചെയ്തു. 26 പേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിനു 3306 പേർക്ക് എതിരെയും സാമൂഹിക അകലം പാലിക്കാത്തതിനു 3075 പേർക്ക് എതിരെയും നടപടി എടുത്തു. റൂറൽ എസ്പി കെ. കാർത്തിക് റസിഡന്റ്സ് അസോസിയേഷനുകളുടെയും വ്യാപാരി സംഘടനകളുടെയും പ്രതിനിധികളുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തി. 

ജില്ലയിലെ 5 പൊലീസ് സബ് ഡിവിഷനുകളിൽപ്പെട്ടവരുമായി വെവ്വേറെയാണു കൂടിക്കാഴ്ച നടത്തിയത്. കോവിഡ് മാനദണ്ഡങ്ങളുടെ കാര്യത്തിൽ പൊലീസിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അല്ലാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും എസ്പി അറിയിച്ചു. കോവിഡ് പരിശോധനയ്ക്കു മാത്രമായി സ്റ്റേഷനുകളിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. പൊലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ അനൗൺസ്മെന്റും നടത്തുന്നുണ്ട്. 

ADVERTISEMENT

എടത്തലയിൽ 319 പേർ പോസിറ്റീവ്

കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച എടത്തല പഞ്ചായത്തിൽ പോസിറ്റീവ് ആയവരുടെ എണ്ണം 319 ആയി. കോവിഡ് ബാധിതർക്കായി കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തിൽ ഡോമിസിലി കെയർ സെന്റർ (ഡിസിസി) ഒരുക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ, വൈസ് പ്രസിഡന്റ് എം.എ. അബ്ദുൽ ഖാദർ എന്നിവർ പറഞ്ഞു. ഇവിടെ 40 കിടക്കയുള്ള എഫ്എൽടിസിയും ആരംഭിക്കും.

രോഗികളുടെ എണ്ണം ഇനിയും കൂടിയാൽ മലേപ്പള്ളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലും എഫ്എൽടിസി തുറക്കും. പഞ്ചായത്തിലെങ്ങും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. വാർഡുകളിൽ നിന്നു പ്രധാന റോഡുകളിലേക്കുള്ള ചെറുവഴികൾ അടച്ചുകെട്ടി. ആളുകൾ കൂട്ടംകൂടുന്നതു തടയാൻ പൊലീസ് പട്രോളിങ് നടക്കുന്നുണ്ട്.

പഞ്ചായത്തിൽ നിന്ന് അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തേക്കു പോകാൻ അനുമതിയുള്ളൂ. രാവിലെ 9 മുതൽ രാത്രി 7വരെ അവശ്യ സർവീസ് അനുവദിക്കും. മറ്റു കച്ചവട സ്ഥാപനങ്ങൾ അടച്ചിടും.  അതിഥിത്തൊഴിലാളികൾക്കു ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അതതു തൊഴിലുടമകൾ നൽകണം. പഞ്ചായത്ത് അതിർത്തിയിലെ സർക്കാർ ഓഫിസുകളിലെ ഹാജർ നില 50 ശതമാനത്തിൽ താഴെയാക്കി പ്രവർത്തിക്കും. ഇതിനകം 3165 പേർക്കു കോവിഡ് വാക്സിനേഷൻ നൽകി. 

ADVERTISEMENT

കടുങ്ങല്ലൂരിൽ 282 പേർ പോസിറ്റീവ്

കോവിഡ് ബാധിതർ 282 ആയ കടുങ്ങല്ലൂർ പഞ്ചായത്തിൽ പൊലീസ് കർശന നടപടി തുടങ്ങി. കണ്ടെയ്ൻമെന്റ് സോൺ ആയ 2–ാം വാർഡ് മണിയേലിപ്പടി ഭാഗത്തു റോഡ് അടച്ചുകെട്ടി. കടകളിലും സ്ഥാപനങ്ങളിലും നോട്ടിസ് വിതരണവും മൈക്ക് അനൗൺസ്മെന്റും നടത്തുന്നുണ്ട്. ഇന്നലെ 108 പേർക്ക് ആന്റിജൻ പരിശോധന നടത്തിയപ്പോൾ 33 പേർ പോസിറ്റീവായി.

ആർടിപിസിആർ നടത്തിയവരുടെ ഫലം വന്നിട്ടില്ല. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനു ഹോമിയോ പ്രതിരോധ മരുന്നു വിതരണം ആരംഭിച്ചതായി പകർച്ചവ്യാധി നിയന്ത്രണ ജില്ലാ വിദഗ്ധ സമിതി അംഗം ഡോ. സുന്ദരം വേലായുധൻ അറിയിച്ചു. സർക്കാർ ആശുപത്രിയിൽ നിന്നും ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്‌സ് യൂണിറ്റിൽ നിന്നും ലഭിക്കും. 

ചൂർണിക്കരയിൽ കൺട്രോൾ റൂം തുറക്കും

ADVERTISEMENT

ചൂർണിക്കര പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂം തുറക്കും. എല്ലാ വാർഡുകളിലും ജംക്‌ഷനുകളും മറ്റു പൊതുസ്ഥലങ്ങളും കോളനികളും അണുവിമുക്തമാക്കും. സ്ഥിതി വിലയിരുത്താൻ ആശ വർക്കർമാരുടെയും ആരോഗ്യ ജീവനക്കാരുടെയും യോഗം നാളെ 3നു ചേരുമെന്നു പ്രസിഡന്റ് രാജി സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് ഷെഫീക് എന്നിവർ പറഞ്ഞു.  

സൗജന്യ ആംബുലൻസ് നിരസിച്ച് ആലുവ

അൻവർ സാദത്ത് എംഎൽഎ വാഗ്ദാനം ചെയ്ത 27 ലക്ഷം രൂപയുടെ ഐസിയു ആംബുലൻസ് മുൻ നഗരസഭ കൗൺസിൽ വേണ്ടെന്നു വച്ചത് ആലുവയ്ക്കു വിനയായി. കോവിഡ് വ്യാപനം ശക്തമായതോടെ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ഇല്ലാതെ വിഷമിക്കുകയാണു നഗരസഭ. അടിയന്തര സാഹചര്യത്തിൽ സ്വകാര്യ ആംബുലൻസ് വാടകയ്ക്ക് എടുക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. 

നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ജില്ലാ ആശുപത്രിക്കും എംഎൽഎ സൗജന്യമായി ആംബുലൻസ് വാഗ്ദാനം ചെയ്തിരുന്നു. ആലുവ നഗരസഭയും നെടുമ്പാശേരി പഞ്ചായത്തും മാത്രമാണു വേണ്ടെന്നു പറഞ്ഞത്. നെടുമ്പാശേരി പഞ്ചായത്തിനു സ്വന്തം ആംബുലൻസ് ഉള്ളതാണു കാരണം. എന്നാൽ, ആംബുലൻസ് ഇല്ലാതിരുന്നിട്ടും നഗരസഭ അധികൃതർ എംഎൽഎയുടെ സഹായം സ്വീകരിക്കാൻ തയാറായില്ല. ആലുവ ജില്ലാ ആശുപത്രിക്ക് ഐസിയു ആംബുലൻസ് വാങ്ങാൻ 20 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതുവരെ ടെൻഡർ ക്ഷണിച്ചിട്ടു പോലുമില്ല. ആശുപത്രി അധികൃതരുടെ അലംഭാവമാണ് ഇതിനു കാരണമെന്ന് എംഎൽഎ കുറ്റപ്പെടുത്തി.