കോതമംഗലം∙ നിയോജക മണ്ഡലത്തിൽ 6605 വോട്ടിനു വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ 8 പഞ്ചായത്തുകളിൽ ഏഴിലും മുന്നേറി. നഗരസഭയിലും പിണ്ടിമന പഞ്ചായത്തിലും മാത്രമാണു യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിനു മുന്നേറ്റമുണ്ടായത്.ചുവപ്പു കോട്ടയായി അറിയപ്പെടുന്ന നെല്ലിക്കുഴി പഞ്ചായത്താണു കഴിഞ്ഞ തവണത്തേതു പോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോതമംഗലം∙ നിയോജക മണ്ഡലത്തിൽ 6605 വോട്ടിനു വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ 8 പഞ്ചായത്തുകളിൽ ഏഴിലും മുന്നേറി. നഗരസഭയിലും പിണ്ടിമന പഞ്ചായത്തിലും മാത്രമാണു യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിനു മുന്നേറ്റമുണ്ടായത്. ചുവപ്പു കോട്ടയായി അറിയപ്പെടുന്ന നെല്ലിക്കുഴി പഞ്ചായത്താണു കഴിഞ്ഞ തവണത്തേതു പോലെ ആന്റണിക്കു കൂടുതൽ ലീഡ് നൽകിയത്. 4041 വോട്ട്. കോട്ടപ്പടി–892, കുട്ടമ്പുഴ–660, കീരംപാറ–6, വാരപ്പെട്ടി–517, പല്ലാരിമംഗലം–202, കവളങ്ങാട്–1268, തപാൽ വോട്ട്–48 എന്നിങ്ങനെയാണ് ആന്റണിയുടെ ലീ‍ഡ്. പിണ്ടിമന–487, നഗരസഭ–542 എന്നിങ്ങനെ ഷിബുവിനു ലീഡ് നൽകി. 

യുഡിഎഫ് കോട്ടയായി അറിയപ്പെടുന്ന പല്ലാരിമംഗലത്തും ആന്റണി തന്നെ മുന്നേറി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് ഭരണവും ഇവിടെ എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. യുഡിഎഫ് ഭരിക്കുന്ന കുട്ടമ്പുഴ, വാരപ്പെട്ടി, കവളങ്ങാട് പഞ്ചായത്തുകളിൽ ആന്റണി മുന്നേറിയപ്പോൾ എൽഡിഎഫ് ഭരണത്തിലുള്ള നഗരസഭയിൽ ഷിബു ലീഡ് ചെയ്തു. മൂന്നാം സ്ഥാനത്തുള്ള ട്വന്റി 20 സ്ഥാനാർഥി ഡോ. ജോ ജോസഫിനു 2 ബൂത്തുകളിലും നാലാം സ്ഥാനത്തെത്തിയ എൻഡിഎ സ്ഥാനാർഥി ഷൈൻ കെ.കൃഷ്ണന് 6 ബൂത്തുകളിലും ഒരു വോട്ട് പോലും കിട്ടിയില്ല. 

ADVERTISEMENT

താളുംകണ്ടം–30, ചെറുവട്ടൂർ–112 ബൂത്തുകളിലാണു ട്വന്റി 20ക്കു വോട്ടില്ലാത്തത്. തങ്കളം–62, നെല്ലിക്കുഴി–94, 102 എ, പല്ലാരിമംഗലം 128 എ, 129 എ, 130 ബൂത്തുകളിലാണ് എൻഡിഎ സംപൂജ്യരായത്.  ട്വന്റി 20 കോതമംഗലം 60–ാം ബൂത്തിലും (120 വോട്ട്) എൻഡിഎ തൃക്കാരിയൂർ 87–ാം ബൂത്തിലും (121 വോട്ട്) മാത്രം മൂന്നക്കത്തിലെത്തി. ബാക്കി ബൂത്തുകളിലെല്ലാം ഒറ്റ, രണ്ടക്ക വോട്ടുകളാണു ലഭിച്ചത്.