മൂവാറ്റുപുഴ∙ കെഎസ്ആർടിസി ബസുകളുടെ ഉറ്റ സുഹൃത്ത് ആര്യ ബിഎ ഹിന്ദി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയത് ആഘോഷമാക്കി കെഎസ്ആർടിസി ജീവനക്കാരും സുഹൃത്തുക്കളും. പഠനത്തിന്റെ ഇടവേളകളിലും കോളജിൽ പോയി വരുമ്പോഴും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തി ബസുകൾ കഴുകാനും അലങ്കരിക്കാനും സമയം കണ്ടെത്തുന്ന ആര്യയുടെ വിജയം ഡിപ്പോയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ∙ കെഎസ്ആർടിസി ബസുകളുടെ ഉറ്റ സുഹൃത്ത് ആര്യ ബിഎ ഹിന്ദി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയത് ആഘോഷമാക്കി കെഎസ്ആർടിസി ജീവനക്കാരും സുഹൃത്തുക്കളും. പഠനത്തിന്റെ ഇടവേളകളിലും കോളജിൽ പോയി വരുമ്പോഴും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തി ബസുകൾ കഴുകാനും അലങ്കരിക്കാനും സമയം കണ്ടെത്തുന്ന ആര്യയുടെ വിജയം ഡിപ്പോയിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് ആഘോഷിച്ചത്.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ പഠിക്കുന്ന ആര്യ കെഎസ്ആർടിസി ബസുകളിൽ അല്ലാതെ മറ്റൊരു ബസിലും കയറാറില്ല. കോളജിൽ നിന്നു തിരികെ എത്തിയാൽ ഡിപ്പോയിൽ ആര്യ ഒരു മണിക്കൂറെങ്കിലും ചെലവഴിക്കും. വീട്ടിൽ എത്തിയാലും പഠനത്തിനിടയിൽ കെഎസ്ആർടിസി ബസുകളുടെ മുൻഭാഗത്തു തൂക്കാനുള്ള തൊങ്ങലുകളും മറ്റും ഒരുക്കാനും ആര്യ സമയം കണ്ടെത്തും.

ADVERTISEMENT

ഇത് അടുത്ത ദിവസം ഏതെങ്കിലും ബസിൽ ചാർത്തുകയും ചെയ്യും. ഹോട്ടൽ തൊഴിലാളി കടുംപിടി സ്വദേശി സുധീഷിന്റെയും മറ്റു സുഹൃത്തുക്കളുടെയും സഹകരണത്തോടെയാണ് ആര്യ കെഎസ്ആർടിസി ബസുകളിൽ അലങ്കാര ജോലികൾ ചെയ്യുന്നത്.

ആര്യയുടെ വിജയം ആഘോഷമാക്കാനും കെഎസ്ആർടിസി ജിവനക്കാർക്കൊപ്പം ഇവരും നേതൃത്വം നൽകി. എല്ലാവരും ചേർന്ന് ബസുകൾ കഴുകി വൃത്തിയാക്കിയും തോരണങ്ങൾ ചാർത്തിയും വിജയാഘോഷത്തിനു തുടക്കമിട്ടു. പിന്നീട് നടന്ന യോഗത്തിൽ ആര്യയ്ക്കു ജീവനക്കാർ ഉപഹാരം നൽകി ആദരിക്കുകയും മധുര പലഹാര വിതരണം നടത്തുകയും ചെയ്തു.

ADVERTISEMENT

English Summary: Rank to Arya, friend of KSRTC; Celebrated by staff