വൈപ്പിൻ ∙ കടൽച്ചൊറി എന്ന പേരിൽ അറിയപ്പെടുന്ന ജെല്ലി ഫിഷിന്റെ സാന്നിധ്യം തീരക്കടലിൽ വർധിച്ചത് മത്സ്യത്തൊഴിലാളികൾക്കു തിരിച്ചടിയായി മാറുന്നു. മത്സ്യബന്ധനത്തിനു തടസ്സം സൃഷ്ടിക്കുന്നതിനു പുറമേ മറ്റു മത്സ്യങ്ങൾ തീരത്തു നിന്ന് അകലുന്നതിനും ഇവ കാരണമാകുന്നതായി തൊഴിലാളികൾ പറയുന്നു. സാധാരണ ഈ സമയത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈപ്പിൻ ∙ കടൽച്ചൊറി എന്ന പേരിൽ അറിയപ്പെടുന്ന ജെല്ലി ഫിഷിന്റെ സാന്നിധ്യം തീരക്കടലിൽ വർധിച്ചത് മത്സ്യത്തൊഴിലാളികൾക്കു തിരിച്ചടിയായി മാറുന്നു. മത്സ്യബന്ധനത്തിനു തടസ്സം സൃഷ്ടിക്കുന്നതിനു പുറമേ മറ്റു മത്സ്യങ്ങൾ തീരത്തു നിന്ന് അകലുന്നതിനും ഇവ കാരണമാകുന്നതായി തൊഴിലാളികൾ പറയുന്നു. സാധാരണ ഈ സമയത്ത് മോശമല്ലാത്ത തോതിൽ അയലയും മറ്റും ലഭിക്കേണ്ടതാണെങ്കിലും കടൽച്ചൊറി ശല്യം നിമിത്തം കാര്യമായി മീൻ കിട്ടാതെ കരയിലേക്കു മടങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. കടൽച്ചൊറി ശല്യം പുതിയ കാര്യമല്ലെങ്കിലും ഇവ ഇത്തരത്തിൽ വൻതോതിൽ തീരത്തേക്ക് എത്തുന്നത് പതിവില്ലത്രെ.

ബോട്ടുകളുടെ  വലയിൽപെട്ടും മറ്റും കടൽച്ചൊറികളുടെ വലിയൊരു പങ്ക് നശിക്കുന്ന പതിവിനും ഇക്കുറി മാറ്റം വന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പ്രശ്നങ്ങൾ മൂലം  ബോട്ടുകൾക്കു മുൻകാലങ്ങളെ അപേക്ഷിച്ച് ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ കടലിൽ ഇറങ്ങാൻ കഴിഞ്ഞിട്ടുള്ളൂ. കൊച്ചി അഴിമുഖത്തിനു വടക്കുഭാഗത്തുള്ള തീരക്കടലിലാണ് ഇപ്പോൾ കടൽച്ചൊറി വ്യാപകമായിട്ടുള്ളത്. തൊട്ടാൽ തൊലിപ്പുറത്ത് അസ്വസ്ഥതയുണ്ടാക്കുന്ന ഇവ വൻതോതിൽ വലയിൽപെട്ടാൽ കുടഞ്ഞു നീക്കം ചെയ്യുന്നതും ശ്രമകരമാണ്. തീരക്കടലിൽ ഇവ കൂടുതൽ  വ്യാപകമായാൽ മറ്റു മത്സ്യങ്ങളുടെ സാന്നിധ്യം ഇനിയും കുറയുമെന്നാണു മത്സ്യത്തൊഴിലാളികളുടെ ആശങ്ക.