എടവനക്കാട്∙ ഒരിടവേളയ്ക്കു ശേഷം തീരമേഖലയിൽ വീണ്ടും വേലിയേറ്റത്തെത്തുടർന്നുള്ള വെള്ളപ്പൊക്കം രൂക്ഷമായി. കഴിഞ്ഞ മാസം രണ്ടാഴ്ചയോളം നീണ്ടുനിന്ന വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിൽ നിന്നു ജനങ്ങൾ കര കയറുന്നതിനു മുൻപേയാണ് വീണ്ടും വെള്ളം കയറിത്തുടങ്ങിയിരിക്കുന്നത്. എടവനക്കാട് പഴങ്ങാട് ബീച്ച് റോഡിലും പട്ടികജാതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടവനക്കാട്∙ ഒരിടവേളയ്ക്കു ശേഷം തീരമേഖലയിൽ വീണ്ടും  വേലിയേറ്റത്തെത്തുടർന്നുള്ള വെള്ളപ്പൊക്കം രൂക്ഷമായി. കഴിഞ്ഞ മാസം രണ്ടാഴ്ചയോളം നീണ്ടുനിന്ന വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിൽ നിന്നു ജനങ്ങൾ കര കയറുന്നതിനു മുൻപേയാണ് വീണ്ടും വെള്ളം കയറിത്തുടങ്ങിയിരിക്കുന്നത്. എടവനക്കാട് പഴങ്ങാട് ബീച്ച് റോഡിലും പട്ടികജാതി കമ്യൂണിറ്റി ഹാളിനു മുന്നിലും സമീപത്തെ  വീടുകളിലും കഴിഞ്ഞ 3  ദിവസമായി വെള്ളം കയറുന്നുണ്ട്. പ്രധാന തോടുകളിൽ നിന്നും ചേർന്നുള്ള ചെറു തോടുകളിൽ നിന്നും വെള്ളം സമീപത്തെ  പുരയിടങ്ങളിലേക്കു വ്യാപിക്കുന്നു. 

ഈ മേഖലയിൽ പല തോടുകളും സംരക്ഷണ ഭിത്തിയില്ലാതെ വശങ്ങൾ ഇടിഞ്ഞ നിലയിലാണ്. പുഴയോരത്ത് സ്ഥിതി കൂടുതൽ രൂക്ഷമാണ്. കുഴുപ്പിള്ളി ബീച്ച് റോഡ് ഭാഗത്തും എടവനക്കാട് താമരവട്ടം മേഖലയിലും  വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ട്. എടവനക്കാട് അണിയിൽ - നെടുങ്ങാട് റോഡിൽ മുണ്ടുചിറ പാലത്തിനു കിഴക്കു ഭാഗത്ത് റോഡ് പുലർച്ചെ മണിക്കൂറുകളോളം വെളളത്തിനടിയിലാണ്. നായരമ്പലം  കടേക്കുരിശിങ്കൽ മേഖലയിൽ ഒട്ടേറെ വീടുകൾ വെള്ളക്കെട്ടിന്റെ പിടിയിലാണ്. ആഴ്ചകളായി ദുരിതം തുടർന്നിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് ആശ്വാസ നടപടികളൊന്നും ഉണ്ടാകാത്തതിൽ  ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.