കൊച്ചി∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയ ഞായറാഴ്ച ലോക്ഡൗൺ ജില്ലയിൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നു പോയി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും ഹോട്ടലുകളും ഒഴികെ മറ്റു സ്ഥാപനങ്ങളൊന്നും തുറന്നില്ല. കൊച്ചി സിറ്റിയിലും റൂറലിലും പൊലീസിന്റെ നേതൃത്വത്തിൽ വ്യാപകമായി വാഹന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയ ഞായറാഴ്ച ലോക്ഡൗൺ ജില്ലയിൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നു പോയി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും ഹോട്ടലുകളും ഒഴികെ മറ്റു സ്ഥാപനങ്ങളൊന്നും തുറന്നില്ല. കൊച്ചി സിറ്റിയിലും റൂറലിലും പൊലീസിന്റെ നേതൃത്വത്തിൽ വ്യാപകമായി വാഹന പരിശോധനയുണ്ടായിരുന്നു. ജില്ലാ അതിർത്തികളിൽ പ്രത്യേകമായി പരിശോധന നടത്തിയെങ്കിലും അത്യാവശ്യ യാത്രക്കാർക്ക് കടന്നുപോകുന്നതിന് തടസ്സമനുഭവപ്പെട്ടില്ല.

എം.സി. റോഡിൽ വാഹനത്തിരക്കുള്ള കാലടി പാലം ഞായറാഴ്ച തിരക്കില്ലാതായപ്പോൾ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അവശ്യ സർവീസുകൾ മാത്രമാണ് ഇന്നലെ അനുവദിച്ചത്.

മുൻകൂട്ടി ബുക്ക് ചെയ്ത, മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികൾക്കും തടസ്സമില്ലാതെ കടന്നുപോകാൻ സാധിച്ചു.അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങിയവർക്കെതിരെയും മാസ്ക് ധരിക്കാതെ യാത്ര ചെയ്തവർക്കെതിരെയും കേസെടുത്തു. ഇത്തരത്തിൽ എറണാകുളം സിറ്റിയിൽ 69 കേസെടുകളെടുത്തു. 4 പേരെ അറസ്റ്റ് ചെയ്യുകയും 2 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 

ADVERTISEMENT

റൂറൽ മേഖലയിൽ 85 കേസുകൾ റജിസ്റ്റർ ചെയ്തു. 6 പേരെ അറസ്റ്റ‌് ചെയ്യുകയും ഒരു വാഹനം പിടിച്ചെടുക്കുകയും ചെയ്തു. വൈകിട്ടോടെ പലസ്ഥലങ്ങളിലും പരിശോധന അവസാനിപ്പിച്ചു. കെഎസ്ആർടിസി ബെംഗളൂരു, പഴനി, മംഗളൂരു തുടങ്ങിയ സംസ്ഥാനാന്തര സർവീസുകളും തിരുവനന്തപുരം, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഏതാനും സർവീസുകളും നടത്തിയെങ്കിലും യാത്രക്കാർ വളരെ കുറവായിരുന്നു. കൊച്ചിയിൽ നിന്ന് തൊടുപുഴ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചും ഏതാനും സർവ‌ീസുകൾ നടത്തി.