കൊച്ചി ∙ വെയിലിലും മഴയിലും വരി നിന്ന് അപമാനിതരായി മദ്യം വാങ്ങുന്ന അവസ്ഥ സംസ്ഥാനത്ത് എത്രയും വേഗം അവസാനിപ്പിക്കണമെന്നു മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. മദ്യ വിൽപന ഔട്‌ലെറ്റുകൾ പ്രീമിയമാക്കി മാറ്റാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നു മധ്യമേഖല എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വെയിലിലും മഴയിലും വരി നിന്ന് അപമാനിതരായി മദ്യം വാങ്ങുന്ന അവസ്ഥ സംസ്ഥാനത്ത് എത്രയും വേഗം അവസാനിപ്പിക്കണമെന്നു മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. മദ്യ വിൽപന ഔട്‌ലെറ്റുകൾ പ്രീമിയമാക്കി മാറ്റാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നു മധ്യമേഖല എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി പറഞ്ഞു. മദ്യത്തെ പ്രോത്സാഹിപ്പിക്കുകയെന്നതല്ല, ലഹരി വർജനമാണു സർക്കാർ നയം. മദ്യ നിരോധനം കൊണ്ടു ലഹരി ഉപയോഗം കുറയ്ക്കാനാകില്ല. മദ്യം ഉപയോഗിക്കുന്നവർക്കു ഗുണമേൻമയുള്ള മദ്യം ലഭിക്കണം.

സംസ്ഥാനത്തെ കള്ള് ഷാപ്പുകളിൽ വ്യാജ കള്ള് വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. പാലക്കാട് ജില്ലയിൽ ഉൽപാദിപ്പിക്കുന്ന കള്ള് എത്രയാണെന്ന കൃത്യമായ കണക്കു ശേഖരിക്കാൻ നടപടി വേണം.  ഓരോ വാർഡിലും 2 ഉദ്യോഗസ്ഥരെയും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെയും നിയോഗിക്കണം. അതിർത്തി പ്രദേശത്തെ ഊടു വഴികളിൽ കൂടി സംസ്ഥാനത്തു മദ്യം എത്തുന്നു തടയാൻ  പ്രത്യേക മൊബൈൽ യൂണിറ്റ് രൂപീകരിക്കും. സ്ത്രീകൾ ഉൾപ്പെട്ട കേസുകൾ കൂടുന്ന സാഹചര്യത്തിൽ വനിത സിവിൽ എക്സൈസ് ഓഫിസർ തസ്തിക സൃഷ്ടിക്കും.

ADVERTISEMENT

ആധുനികവൽക്കരണത്തിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളിൽ ലഹരി മരുന്നു ഡിറ്റക്ടർ, നമ്പർ പ്ലേറ്റ് തിരിച്ചറിയാനുള്ള ഉപകരണങ്ങൾ, ക്യാമറകൾ എന്നിവ സ്ഥാപിക്കും. അറബിക്കടൽ വഴി മാരകമായ ലഹരിമരുന്നുകൾ സംസ്ഥാനത്തെത്തുന്ന അവസ്ഥ നിലവിലുണ്ട്. ലഹരി ഉപയോഗം തടയാനായി വാർഡ് തല കമ്മിറ്റികൾ കൂടുതൽ ഫലപ്രദമാക്കണമെന്നും മന്ത്രി നിർദേശിച്ചു. എക്സൈസ് കമ്മിഷണർ ആനന്ദ കൃഷ്ണൻ, ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ സി.വി. ഏലിയാസ്, അഡീഷനൽ എക്സൈസ് കമ്മിഷണർ ഇ.എൻ. സുരേഷ്, ഡി. രാജീവ്, ജോയിന്റ് എക്സൈസ് കമ്മിഷണർമാരായ എ.എസ്. രഞ്ജിത്ത്, സി.കെ. സനു, എക്സൈസ് വിജിലൻസ് ഓഫിസർ മുഹമ്മദ് ഷാഫി തുടങ്ങിയവർ പ്രസംഗിച്ചു.