മൂവാറ്റുപുഴ∙ നാഷനൽ ഓപ്പൺ മാസ്റ്റർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി ഫെസി മോട്ടി. 50–55 വയസ്സ് വിഭാഗത്തിൽ ഹാമർ ത്രോയിലാണ് മൂവാറ്റുപുഴ സ്വദേശിനി ഫെസി മോട്ടി രണ്ടാം സ്ഥാനത്ത് എത്തിയത്. ഗുജറാത്ത് വഡോദരയിൽ നടന്ന ചാംപ്യൻഷിപ്പിൽ ഡൽഹിയിൽ നിന്നുള്ള ഇന്ദു ബാല സ്വർണം നേടി. അറീന സൈക്കിയ ഗെഗോയ് ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ∙ നാഷനൽ ഓപ്പൺ മാസ്റ്റർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി ഫെസി മോട്ടി. 50–55 വയസ്സ് വിഭാഗത്തിൽ ഹാമർ ത്രോയിലാണ് മൂവാറ്റുപുഴ സ്വദേശിനി ഫെസി മോട്ടി രണ്ടാം സ്ഥാനത്ത് എത്തിയത്. ഗുജറാത്ത് വഡോദരയിൽ നടന്ന ചാംപ്യൻഷിപ്പിൽ ഡൽഹിയിൽ നിന്നുള്ള ഇന്ദു ബാല സ്വർണം നേടി. അറീന സൈക്കിയ ഗെഗോയ് ആണ് മൂന്നാം സ്ഥാനത്ത് എത്തിയത്. കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ മലപ്പുറം തേഞ്ഞിപ്പലത്ത് സംഘടിപ്പിച്ച മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ രണ്ട് മെഡലുകൾ ഫെസി മോട്ടി നേടിയിരുന്നു. 50-55 വയസ്സ് വിഭാഗത്തിൽ ജാവലിൻ ത്രോ, ഹാമർ ത്രോ എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ദേശീയ മത്സരത്തിന് യോഗ്യത നേടിയത്.

മൂവാറ്റുപുഴ കാട്ടുകുടി ഫെസി മോട്ടി 5 വർഷം തുടർച്ചയായി മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ജേതാവാണ്.  മലേഷ്യയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ച് ഫെസി മോട്ടി പങ്കെടുത്തു. വിദഗ്ധ പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും സ്വയം ആർജിച്ച അറിവും പരിശീലനവും ഉപയോഗപ്പെടുത്തിയാണ് മത്സരങ്ങളിൽ വിജയം നേടുന്നത്. മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും സ്കൂളുകളിലും ക്ലബുകളിലും അത്‌ലറ്റിക് ഇനങ്ങളിലും പഞ്ചഗുസ്തി ഇനങ്ങളിലും പരിശീലനം നൽകുന്നുമുണ്ട്. രാജ്യാന്തര മാസ്റ്റേഴ്സ് മീറ്റിൽ രാജ്യത്തിനു വേണ്ടി സ്വർണം നേടുക എന്നതാണ് ആഗ്രഹം.