കൊച്ചി∙ ‘‘വീ ലൗവ് യൂ ആശാനേ... യൂ ആർ സോ പ്രഷ്യസ്...’’കേരളത്തിൽനിന്നൊരു ആരാധിക കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിനു സമൂഹ മാധ്യമത്തിലൂടെ അയച്ച ജന്മദിന സന്ദേശമാണിത്. ആയിരക്കണക്കിനു സ്നേഹാശംസകൾ ലോകമെമ്പാടുമുള്ള മലയാളികളിൽനിന്നു ലഭിച്ചപ്പോൾ ഇവാൻ മറുപടിയെഴുതി. ‘‘ഡിയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ‘‘വീ ലൗവ് യൂ ആശാനേ... യൂ ആർ സോ പ്രഷ്യസ്...’’കേരളത്തിൽനിന്നൊരു ആരാധിക കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിനു സമൂഹ മാധ്യമത്തിലൂടെ അയച്ച ജന്മദിന സന്ദേശമാണിത്. ആയിരക്കണക്കിനു സ്നേഹാശംസകൾ ലോകമെമ്പാടുമുള്ള മലയാളികളിൽനിന്നു ലഭിച്ചപ്പോൾ ഇവാൻ മറുപടിയെഴുതി. ‘‘ഡിയർ കേരള, നിങ്ങളുടെ ഉദാരമായ ആതിഥ്യമര്യാദയ്ക്കും എനിക്കുവേണ്ടി സമയം നീക്കിവയ്ക്കുന്നതിനും നന്ദി. നിങ്ങളുടെ സ്നേഹവും പിന്തുണയും എനിക്കെത്രയോ പ്രധാനമാണെന്ന് അറിയാമോ.

നിങ്ങളുടെ വീട് എനിക്കായി തുറന്നുതന്നതിനു നന്ദി. കെബിഎഫ്സി കുടുംബത്തി‍ൽ അംഗമായതിൽ ഞാൻ അഭിനന്ദിക്കുന്നു. ഇന്ന്, നിങ്ങളുടെയെല്ലാവരുടെയും സന്ദേശങ്ങൾ കൂടുതലായി എന്റെ ഹൃദയം നിറയ്ക്കുന്നു. എക്കാലും നന്ദിയുള്ളവനായിരിക്കും. ‘താങ്ക്‌യൂ’ എന്നത് എന്റെ നന്ദി അറിയിക്കാൻ പോരാതെ വരുന്നു. ഈ ദിവസം എന്നെ ഓർമിച്ചതിനും എല്ലാറ്റിനും നന്ദി. ഐ ലൗവ് യൂ ഓൾ!’ 19ന് ആയിരുന്നു ഇവാന്റെ ജന്മദിനം. ബൽജിയത്തിലെ വീട്ടിലായിരുന്നു ജന്മദിനാഘോഷം, പിന്നെ കേരളത്തിലെ ആരാധക ഹൃദയങ്ങളിലും.