മൂവാറ്റുപുഴ∙ പൊലീസിനു മാത്രമല്ല, കച്ചേരിത്താഴത്ത് പൊലീസ് എയ്ഡ് പോസ്റ്റിനുമുണ്ടൊരു തൊപ്പി; നല്ല കിടിലൻ പൊലീസ് തൊപ്പി. പൊലീസ് തൊപ്പിയുടെ മാതൃകയിൽ മേൽക്കൂരയുള്ള എയ്ഡ് പോസ്റ്റ് കെട്ടിടം ഇതിനകം നഗരത്തിനു കൗതുകമായി. കച്ചേരിത്താഴത്ത് പഴയ പൊലീസ് എയ്ഡ് പോസ്റ്റിനു പകരം നിർമിക്കുന്ന കെട്ടിടത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ∙ പൊലീസിനു മാത്രമല്ല, കച്ചേരിത്താഴത്ത് പൊലീസ് എയ്ഡ് പോസ്റ്റിനുമുണ്ടൊരു തൊപ്പി; നല്ല കിടിലൻ പൊലീസ് തൊപ്പി. പൊലീസ് തൊപ്പിയുടെ മാതൃകയിൽ മേൽക്കൂരയുള്ള എയ്ഡ് പോസ്റ്റ് കെട്ടിടം ഇതിനകം നഗരത്തിനു കൗതുകമായി. കച്ചേരിത്താഴത്ത് പഴയ പൊലീസ് എയ്ഡ് പോസ്റ്റിനു പകരം നിർമിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയാണ് പൊലീസ് തൊപ്പിയുടെ മാതൃകയിൽ രൂപകൽപന ചെയ്തത്. സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന പഴയ പൊലീസ് എയ്ഡ് പോസ്റ്റിനു പകരമാണ് ലയൺസ് ക്ലബ് 5 ലക്ഷം രൂപ ചെലവിട്ടു അത്യാധുനിക എയ്ഡ് പോസ്റ്റ് നിർമിക്കുന്നത്.

മൂന്നു പതിറ്റാണ്ടു മുൻപാണ് കച്ചേരിത്താഴത്ത് പൊലീസ് എയ്ഡ്പോസ്റ്റ് ആരംഭിച്ചത്. നഗരത്തിലെ ഗതാഗത നിയമ ലംഘനവും കുറ്റകൃത്യങ്ങളും മോഷണവും ഒക്കെ തടയുകയായിരുന്നു ലക്ഷ്യം. ഒരു വർഷം മുൻപ് ഇതിന്റെ പ്രവർത്തനം നിലച്ചെങ്കിലും പ്രതിഷേധങ്ങളെ തുടർന്ന് പ്രവർത്തനം പുനരാരംഭിച്ചു. എന്നാൽ വേണ്ടത്ര പൊലീസുകാരും വാഹനവും വയർലെസ് സംവിധാനങ്ങളും ഇല്ലാത്തതിനാൽ  എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം മന്ദിഭവിച്ചു.

ADVERTISEMENT

ഒരു സബ് ഇൻസ്പെക്ടർ ഉൾപ്പെടെ 4 പൊലീസുകാരുടെ സേവനം 24 മണിക്കൂറും ലഭ്യമായിരുന്ന എയ്ഡ് പോസ്റ്റിൽ ഇപ്പോൾ ഒരാൾ മാത്രമാണുള്ളത്. അതും രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 3 മുതൽ 7വരെയും മാത്രം. രാത്രി പൂർണമായും അടഞ്ഞുകിടക്കുകയാണ്.നഗരത്തിനു കാവലായുണ്ടായ പൊലീസ് എയ്ഡ് പോസ്റ്റ് പുതിയ കെട്ടിടത്തിലേക്കു പ്രവർത്തനം മാറ്റുമ്പോൾ കൂടുതൽ സൗകര്യങ്ങളും കൂടുതൽ പൊലീസുകാരും എത്തുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.