കളമശേരി ∙ കേരളീയർ സുന്ദരികളും സുന്ദരന്മാരും സംസ്കാര സമ്പന്നരുമെന്നു ഹിമാചൽ പ്രദേശിലെ ഷിംലയിൽ നിന്നെത്തിയ വിദ്യാർഥികൾ. സ്‌കൂൾ വിശേഷങ്ങൾക്കൊപ്പം ഡാൻസും പാട്ടുമൊക്കെയായി ഹിമാചൽ പ്രദേശിലെയും കളമശേരിയിലെ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെയും വിദ്യാർഥികളുടെ സംഘം പരിപാടിയുടെ ആതിഥേയരായ എസ്‌സിഎംഎസ് കൊച്ചിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ കേരളീയർ സുന്ദരികളും സുന്ദരന്മാരും സംസ്കാര സമ്പന്നരുമെന്നു ഹിമാചൽ പ്രദേശിലെ ഷിംലയിൽ നിന്നെത്തിയ വിദ്യാർഥികൾ. സ്‌കൂൾ വിശേഷങ്ങൾക്കൊപ്പം ഡാൻസും പാട്ടുമൊക്കെയായി ഹിമാചൽ പ്രദേശിലെയും കളമശേരിയിലെ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെയും വിദ്യാർഥികളുടെ സംഘം പരിപാടിയുടെ ആതിഥേയരായ എസ്‌സിഎംഎസ് കൊച്ചിൻ സ്‌കൂൾ ഓഫ് ബിസിനസ് ക്യാംപസിൽ ഒത്തുചേർന്നു. സ്വതന്ത്ര ഭാരതത്തിന്റെ 75–ാം വാർഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിൽ എഐസിടിഇ വിഭാവനം ചെയ്ത ഏക് ഭാരത് ശ്രേഷ്ഠ ഭാരത് -ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായിട്ടാണ് ഈ കൂടിച്ചേരൽ സംഘടിപ്പിച്ചത്. 

കേരളത്തിൽ നിന്നുള്ള വിദ്യാർഥികളെ ഹിമാചലിലേക്ക് അവർ ക്ഷണിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ സമഗ്ര ശിക്ഷാ കേരളയാണു 2 സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സമാഗമം ഒരുക്കിയത്. എസ്‌സിഎംഎസ് പിജിഡിഎം മേധാവി ഡോ.കെ.അനിൽകുമാർ, സമഗ്ര ശിക്ഷാ സംസ്ഥാന പ്രോഗ്രാം ഓഫിസർ പ്രീതി എം. കുമാർ, ജില്ലാ പ്രോഗ്രാം ഓഫിസർ സോളി വർഗീസ്, ആലുവ ബ്ലോക്ക് പ്രോജക്ട് കോ–ഓർഡിനേറ്റർ ആർ.എസ്.സോണിയ, ട്രെയിനർ കെ.എൽ.ജ്യോതി, അധ്യാപകരായ സി.എസ്.ശ്രീജ, സിനിജ എന്നിവർ പങ്കെടുത്തു.

ADVERTISEMENT