കൊച്ചി∙ മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തൃക്കാരിയൂർ തങ്ങളം ബേസിൽ കെ.വാവച്ചനു (23) പോക്സോ കോടതി 20 വർഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമനാണു ശിക്ഷ വിധിച്ചത്. 2017 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തൃക്കാരിയൂർ തങ്ങളം ബേസിൽ കെ.വാവച്ചനു (23) പോക്സോ കോടതി 20 വർഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമനാണു ശിക്ഷ വിധിച്ചത്. 2017 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ നിന്നു വീട്ടിലേക്കു മടങ്ങാൻ ബസ് കാത്തുനിന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു പരാതി. പ്രതിയുടെ പ്രായം പരിഗണിച്ചാണ് ഏറ്റവും കുറവു ശിക്ഷ നൽകുന്നതെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.

കുറ്റകൃത്യം ചെയ്ത സമയത്തു പ്രതിക്കു 19 വയസ്സായിരുന്നു. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക പെൺകുട്ടിക്കു നൽകാനും കോടതി ഉത്തരവിട്ടു.  ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി പറവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്. കോതമംഗലം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പി കെ.ബിജുമോനാണു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ ബിന്ദു, സരുൺ മാങ്കറ എന്നിവർ ഹാജരായി.

ADVERTISEMENT