കാക്കനാട്∙ റോഡിൽ ഗതാഗത നിയമം ലംഘിച്ചു പിടിയിലാകുന്ന എല്ലാവർക്കും നിയമ പഠന ബോധവൽക്കരണ ക്ലാസ് നിർബന്ധമാക്കി. എറണാകുളം ആർടിഒയുടെ പരിധിയിൽ നിയമലംഘകരുടെ ആദ്യ ബാച്ച് ക്ലാസ് നടത്തുകയും ചെയ്തു. റോഡ് നിയമം തെറ്റിക്കുന്നവരെ ‘തിരുത്തൽ ക്ലാസ്’ എന്ന പേരിലാണ് പരിശീലനത്തിൽ പങ്കെടുപ്പിക്കുന്നത്. ഏതുതരം നിയമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കനാട്∙ റോഡിൽ ഗതാഗത നിയമം ലംഘിച്ചു പിടിയിലാകുന്ന എല്ലാവർക്കും നിയമ പഠന ബോധവൽക്കരണ ക്ലാസ് നിർബന്ധമാക്കി. എറണാകുളം ആർടിഒയുടെ പരിധിയിൽ നിയമലംഘകരുടെ ആദ്യ ബാച്ച് ക്ലാസ് നടത്തുകയും ചെയ്തു. റോഡ് നിയമം തെറ്റിക്കുന്നവരെ ‘തിരുത്തൽ ക്ലാസ്’ എന്ന പേരിലാണ് പരിശീലനത്തിൽ പങ്കെടുപ്പിക്കുന്നത്. ഏതുതരം നിയമ ലംഘനമാണ് നടത്തിയതെന്ന് പരിശോധിച്ച് അക്കാര്യത്തിൽ കൂടുതൽ അവബോധം നൽകുകയാണ് ലക്ഷ്യം.

കലക്ടറേറ്റ് വളപ്പിലെ സിമുലേറ്റർ ഹാളാണ് ക്ലാസ് റൂമായി രൂപപ്പെടുത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ സിമുലേറ്ററിൽ പ്രാക്റ്റിക്കൽ പരിശീലനവും നൽകും. ക്ലാസിൽ പങ്കെടുത്താൽ മാത്രമേ സസ്പെൻഷൻ കാലാവധിക്കു ശേഷം ലൈസൻസ് പുനസ്ഥാപിച്ചു നൽകുകയുള്ളൂവെന്ന് ആർടിഒ പി.എം.ഷബീർ പറഞ്ഞു. പലരും ഗൗരവം മനസിലാക്കാതെയാണു നിയമം ലംഘിക്കുന്നത്.

ADVERTISEMENT

ഒരുതവണ പിഴയടച്ചു രക്ഷപ്പെടുന്നവർ വീണ്ടും ഇതേ കുറ്റത്തിനു പിടിയിലായാൽ ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചു ബോധവാന്മാരല്ല. റിട്ട. ജോ.ആർടിഒ ആദർശ്കുമാറിനാണ് നിയമ പഠന ക്ലാസിന്റെ ചുമതല. നിയമ ലംഘകരിൽ നിന്ന് നിന്ന് പിഴ ഈടാക്കിയ ശേഷം നിശ്ചിത ദിവസത്തേക്ക് ആശുപത്രികളിൽ സേവനത്തിനയക്കുന്ന രീതി ഇനി ഉണ്ടാകില്ല. അതിനു പകരമാണ് നിയമ ബോധവൽക്കരണ ക്ലാസ് നിർബന്ധമാക്കുന്നത്.