പെരുമ്പാവൂർ ∙ വാഹനാപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അതിഥിത്തൊഴിലാളിക്കായി കൈകോർത്ത് ഒരു നാട്. വർഷങ്ങളായി പെരുമ്പാവൂരിൽ തൊഴിലെടുക്കുന്ന ബംഗാൾ സ്വദേശി ഹസനുൽ മൊല്ല ( 22)യ്ക്കു വേണ്ടിയാണ് നാടിന്റെ കൈത്താങ്ങ്. 2 മാസം മുൻപ് പെരുമ്പാവൂർ എംസി റോഡിലുണ്ടായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പാവൂർ ∙ വാഹനാപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അതിഥിത്തൊഴിലാളിക്കായി  കൈകോർത്ത് ഒരു നാട്. വർഷങ്ങളായി  പെരുമ്പാവൂരിൽ തൊഴിലെടുക്കുന്ന ബംഗാൾ സ്വദേശി ഹസനുൽ മൊല്ല ( 22)യ്ക്കു വേണ്ടിയാണ് നാടിന്റെ കൈത്താങ്ങ്.  2 മാസം മുൻപ് പെരുമ്പാവൂർ എംസി റോഡിലുണ്ടായ  അപകടത്തിൽ 2  പേർ മരിച്ചു.  ഗുരുതര പരുക്കേറ്റ  ഹസനുൽ മൊല്ല അന്നു മുതൽ ചികിത്സയിലാണ്.

ഉടൻ ശസ്ത്രക്രിയ വേണം. ഭാര്യയും മനോദൗർബല്യമുള്ള  ഉമ്മയും അടങ്ങുന്ന കുടുംബത്തിന്റെ  അത്താണിയാണു ഹസൻ. പരുക്കേറ്റ ഭാഗങ്ങളിൽ പഴുപ്പ് ബാധിച്ചു. പഴുപ്പ് ശരീരത്തിന്റെ മറ്റു  ഭാഗങ്ങളിലേക്കു വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. 11 ലക്ഷം രൂപയാണ് ശസ്തക്രിയയ്ക്കു ചെലവ്.  പെരുമ്പാവൂർ  നഗരസഭാധ്യക്ഷൻ ടി.എം.സക്കീർ ഹുസൈൻ, വാഴക്കുളം ബ്ലോക്ക്  പഞ്ചായത്തിലെ ജനപ്രതിനിധികൾ, പെരുമ്പാവൂർ വെസ്റ്റ് മുടിക്കൽ ജമാഅത്ത് ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ സഹായ സമിതി രൂപീകരിച്ച് ഫെഡറൽ ബാങ്ക് മാറമ്പിള്ളി ശാഖയിൽ അക്കൗണ്ട് ( നമ്പർ  19480100021974,IFSC FDRL0001948) തുറന്നു.