ഫോർട്ട്കൊച്ചി∙ കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയുടെ നിർദേശം ലംഘിച്ച് രാത്രി നടത്തിയ സിനിമാ ചിത്രീകരണം സബ് കലക്ടർ ഇടപെട്ട് നിർത്തിവയ്പിച്ചു. വിനോദ സഞ്ചാരികൾ കൂടുതൽ എത്തുന്ന പ്രദേശങ്ങളിൽ രാത്രി 7 മണിക്ക് ശേഷം ചിത്രീകരണത്തിന് സൊസൈറ്റി അനുമതി നൽകാറില്ല. പ്രിൻസസ് സ്ട്രീറ്റിൽ കഴിഞ്ഞ ദിവസം രാത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോർട്ട്കൊച്ചി∙ കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയുടെ നിർദേശം ലംഘിച്ച് രാത്രി നടത്തിയ സിനിമാ ചിത്രീകരണം സബ് കലക്ടർ ഇടപെട്ട് നിർത്തിവയ്പിച്ചു. വിനോദ സഞ്ചാരികൾ കൂടുതൽ എത്തുന്ന പ്രദേശങ്ങളിൽ രാത്രി 7 മണിക്ക് ശേഷം ചിത്രീകരണത്തിന് സൊസൈറ്റി അനുമതി നൽകാറില്ല. പ്രിൻസസ് സ്ട്രീറ്റിൽ കഴിഞ്ഞ ദിവസം രാത്രി 7 കഴിഞ്ഞും ചിത്രീകരണം തുടർന്നതോടെ പരിസരവാസികൾ പരാതിയുമായി സൊസൈറ്റി ഭാരവാഹികളെ സമീപിച്ചു. 

ചിത്രീകരണം നിർത്തി വയ്ക്കാൻ സൊസൈറ്റി പ്രതിനിധി സ്ഥലത്ത് എത്തി ആവശ്യപ്പെട്ടെങ്കിലും സംഘം അതിനു തയാറായില്ല. തുടർന്ന് സബ് കലക്ടർ പി.വിഷ്ണുരാജ്  ഇൻസ്പെക്ടറെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇടപെട്ട്  8.40നാണ് ചിത്രീകരണം അവസാനിപ്പിച്ചത്.ഓർഗനൈസേഷൻ ഫോർ പ്രിസർവേഷൻ ഓഫ് ഹെറിറ്റേജ് സംഘടന ചിത്രീകരണത്തിനെതിരെ കലക്ടർക്ക് പരാതി നൽകി.