തൃപ്പൂണിത്തുറ ∙ മാലിന്യം നിറഞ്ഞു കിടക്കുന്ന മിനി ബൈപാസിനു സമീപമുള്ള തോട് വൃത്തിയാക്കാൻ നടപടിയില്ല. ദുരിതം പേറി തോടിനു സമീപത്തു താമസിക്കുന്നവർ. മാലിന്യം നിറഞ്ഞു കറുത്ത നിറത്തിലാണ് ഇപ്പോൾ തോട് ഒഴുകുന്നത്. തോടിന്റെ പരിസരത്താകെ അസഹനീയ ദുർഗന്ധം വമിക്കുന്നു. തോടിനു സമീപത്തു താമസിക്കുന്നവരെ മാത്രമല്ല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃപ്പൂണിത്തുറ ∙ മാലിന്യം നിറഞ്ഞു കിടക്കുന്ന മിനി ബൈപാസിനു സമീപമുള്ള തോട് വൃത്തിയാക്കാൻ നടപടിയില്ല. ദുരിതം പേറി തോടിനു സമീപത്തു താമസിക്കുന്നവർ. മാലിന്യം നിറഞ്ഞു കറുത്ത നിറത്തിലാണ് ഇപ്പോൾ തോട് ഒഴുകുന്നത്. തോടിന്റെ പരിസരത്താകെ അസഹനീയ ദുർഗന്ധം വമിക്കുന്നു. തോടിനു സമീപത്തു താമസിക്കുന്നവരെ മാത്രമല്ല, സമീപത്തെ 2 സ്കൂളുകളെയും ഇതു ബാധിക്കുന്നുണ്ട്.  വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങളും വീടുകളിലെ മാലിന്യങ്ങളും ഇവിടെ തള്ളുന്നുണ്ടെന്നാണു നാട്ടുകാർ പറയുന്നത്.

ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കിയാണു മാലിന്യം തള്ളുന്നത്. ഉപയോഗ ശേഷമുള്ള ഡയപ്പറുകളും തള്ളുന്നുണ്ട്. ശുചിമുറി മാലിന്യമടക്കം രാത്രിയാണു  തള്ളുന്നത്. ഈച്ചയും കൊതുകും മറ്റു പ്രാണികളും തോട് താവളമാക്കിയിരിക്കുകയാണ്. ഉച്ചയ്ക്കു ശേഷം കൊതുകു കാരണം തോടിന്റെ സമീപത്തു നിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്നു നാട്ടുകാർ പറയുന്നു. തോട്ടിൽ മാലിന്യങ്ങൾ കെട്ടിനിൽക്കുന്നതു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമായേക്കാം.

ADVERTISEMENT

പകർച്ചവ്യാധികൾ ഉൾപ്പെടെ പടരാനുള്ള സാധ്യത ഉണ്ടായിട്ടും ആരോഗ്യ വകുപ്പോ നഗരസഭയോ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നാണു ആക്ഷേപം. തോടു ശുചീകരിക്കണം എന്നു പലതവണ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല. പൊതു ജലാശയങ്ങളിൽ മാലിന്യം തള്ളുന്നതു വലിയ കുറ്റമായിട്ടും മാലിന്യം തള്ളുന്നവർക്ക് എതിരെ നടപടി എടുക്കുന്നില്ല എന്ന് ആക്ഷേപമുണ്ട്. എത്രയും വേഗം അധികൃതർ ഇടപെട്ടു തോട് ശുചീകരിക്കാനുള്ള നടപടി എടുക്കണം എന്നാണ് ആവശ്യം.