പിറവം∙ കനത്ത മഴയ്ക്കു ശമനമായതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടു ഒഴിവായിത്തുടങ്ങി. പുഴയിലും കൈവഴികളായ ഉഴവൂർ തോട്ടിലും കാരൂർ തോട്ടിലുമെല്ലാം ജലനിരപ്പ് ഉയർന്നാണു വെള്ളക്കെട്ടു രൂക്ഷമാകാൻ ഇടയാക്കിയത്. മഴ കുറഞ്ഞു ജലനിരപ്പു താഴ്ന്നതോടെ പെരുവംമൂഴി റോഡിൽ കിഴുമുറിയിലും ഉൗരമനയിലും മണീട് കാരൂർകാവിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറവം∙ കനത്ത മഴയ്ക്കു ശമനമായതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടു ഒഴിവായിത്തുടങ്ങി. പുഴയിലും കൈവഴികളായ ഉഴവൂർ തോട്ടിലും കാരൂർ തോട്ടിലുമെല്ലാം ജലനിരപ്പ് ഉയർന്നാണു വെള്ളക്കെട്ടു രൂക്ഷമാകാൻ ഇടയാക്കിയത്.   മഴ കുറഞ്ഞു ജലനിരപ്പു താഴ്ന്നതോടെ പെരുവംമൂഴി റോഡിൽ കിഴുമുറിയിലും ഉൗരമനയിലും മണീട് കാരൂർകാവിലും ബ്ലായിപ്പടിയിലുമെല്ലാം ഗതാഗതം സാധാരണ നിലയിലായി. ഇൗ ഭാഗങ്ങളിലെല്ലാം വെള്ളം മൂടിയതോടെ ഒരാഴ്ചയായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു.

ഉൗരമനയിലും കോരങ്കടവിലുമെല്ലാം വീടുകളുടെ മുറ്റത്തു വെള്ളം എത്തിയതോടെ പലരും വളർത്തുമൃഗങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. വാഹനങ്ങളും ഉയർന്ന പ്രദേശങ്ങളിലേക്കു മാറ്റിയിട്ടു. ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങൾ തയാറെടുപ്പു നടത്തിയിരുന്നു. പിറവത്തു കളമ്പൂർ മത്സ്യകോളനി,കക്കാട് വാലേത്തുപടി,മുളക്കുളം  ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായിരുന്നു ഭീഷണി.  ഇവിടങ്ങളിലെല്ലാം ഒട്ടേറെ വീടുകളുടെ വരാന്തയിൽ വരെ വെള്ളം എത്തി.

ADVERTISEMENT

വീട്ടുമുറ്റത്തും പരിസരത്തുമെല്ലാം  ചെളി അടിഞ്ഞതു നീക്കം ചെയ്യുന്നതും ശ്രമകരമാണ്.കളമ്പൂരിലും പാഴൂരിലുമായി അയർക്കളം ഉൾപ്പെടെ ഹെക്ടറുകളോളം പാടശേഖരങ്ങൾ വെള്ളം മൂടി. പച്ചക്കറി കർഷകർക്കു ഇൗ ദിവസങ്ങളിൽ കനത്ത തിരിച്ചടിയാണു നേരിട്ടത്. ഓണക്കൂർ, കക്കാട് ,മാമലശേരി പ്രദേശങ്ങളിൽ കപ്പ,വാഴ, പാവൽ തുടങ്ങിയവയ്ക്കു നാശം നേരിട്ടു. വർഷങ്ങൾക്കു ശേഷം കപ്പയ്ക്കും വാഴക്കുലയ്ക്കുമെല്ലാം മികച്ച വില ലഭിക്കുന്ന സമയമാണിപ്പോൾ. ഓണവിപണി ലക്ഷ്യമിട്ട് ആരംഭിച്ച കൃഷികളും നശിച്ചിട്ടുണ്ട്.