കളമശേരി ∙ മഞ്ഞുമ്മൽ പുറംചാൽ റോഡിൽ സക്കീന മൻസിലിൽ എ.എസ്.സക്കീന (63) ഹയർസെക്കൻഡറി തുല്യത പരീക്ഷ എഴുതുമ്പോൾ മുന്നിൽ വ്യക്തമായ ലക്ഷ്യമുണ്ട്–ബിഎ മലയാളം പഠിച്ചു ഡിഗ്രിയെടുക്കണം. ഇടപ്പള്ളി ഗവ.സ്കൂളിൽ അഞ്ചാംക്ലാസ് വരെ പഠിച്ച സക്കീന അവിടെ വച്ചു പഠനം നിർത്തി. വിവാഹം കഴിഞ്ഞു 4 കുട്ടികളുടെ അമ്മയുമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ മഞ്ഞുമ്മൽ പുറംചാൽ റോഡിൽ സക്കീന മൻസിലിൽ എ.എസ്.സക്കീന (63) ഹയർസെക്കൻഡറി തുല്യത പരീക്ഷ എഴുതുമ്പോൾ മുന്നിൽ വ്യക്തമായ ലക്ഷ്യമുണ്ട്– ബിഎ മലയാളം പഠിച്ചു ഡിഗ്രിയെടുക്കണം. ഇടപ്പള്ളി ഗവ.സ്കൂളിൽ അഞ്ചാംക്ലാസ് വരെ പഠിച്ച സക്കീന അവിടെ വച്ചു പഠനം നിർത്തി. വിവാഹം കഴിഞ്ഞു 4 കുട്ടികളുടെ അമ്മയുമായി. മക്കളുടെയെല്ലാം വിവാഹം കഴിഞ്ഞു. തുടർന്നാണു സക്കീന ഏറെ സ്നേഹിച്ചിരുന്ന പഠനത്തിലേക്കു വീണ്ടും ഹരിശ്രീ കുറിച്ചത്.

എട്ടാം ക്ലാസും പത്താം ക്ലാസും തുല്യതാ പരീക്ഷയിലൂടെ ജയിച്ചു. ഇതിനിടെ കഥകളെഴുതി. അയ്യപ്പനെക്കുറിച്ചും കൃഷ്ണനെക്കുറിച്ചും ഭക്തിഗാനങ്ങളെഴുതി– 12 പാട്ടുകൾ എഴുതി. 5 ആൽബങ്ങൾ പുറത്തിറക്കി. ‘ദൈവത്തിന്റെ ജാതി ’ എന്ന പേരിൽ അതിജീവിതയെയും മകനെയും കഥാപാത്രങ്ങളാക്കി ഡോക്യുമെന്ററിയും ചെയ്തു. താൻ എഴുതിയ കഥകൾ പുസ്തകമാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കുറെയൊക്കെ പ്രളയത്തിൽ വീട്ടിൽ വെള്ളം കയറി നശിച്ചു.

ശേഷിച്ചവ പുസ്തകമാക്കണമെന്ന ആഗ്രഹം മനസ്സിലുണ്ട്.ഭർത്താവും കുട്ടികളും സക്കീനക്കു പഠിക്കാൻ പ്രോത്സാഹനം നൽകുന്നു. പാതാളം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ആഴ്ചയിൽ ഒരു ദിവസത്തെ ക്ലാസിലെത്തി പഠിക്കുന്നതു 300 രൂപ യാത്രക്കൂലി നൽകിയായിരുന്നുവെന്നു സക്കീന പറഞ്ഞു.