കാഞ്ഞൂർ∙ പാറപ്പുറം, വല്ലംകടവ് പ്രദേശങ്ങളിൽ കുറുക്കന്മാരുടെ ശല്യം രൂക്ഷം. ഒരു കുറുക്കനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പാറപ്പുറം എം.കെഎം എൽപി സ്കൂൾ അങ്കണത്തിൽ നിന്നാണ് കുറുക്കനെ പിടികൂടിയത്. അടച്ചിട്ട സ്കൂൾ വളപ്പിലേക്ക് കുറുക്കൻ വന്നു പെടുകയായിരുന്നു. രാവിലെ നാട്ടുകാരാണ് സ്കൂൾ അങ്കണത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞൂർ∙ പാറപ്പുറം, വല്ലംകടവ് പ്രദേശങ്ങളിൽ കുറുക്കന്മാരുടെ ശല്യം രൂക്ഷം. ഒരു കുറുക്കനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പാറപ്പുറം എം.കെഎം എൽപി സ്കൂൾ അങ്കണത്തിൽ നിന്നാണ് കുറുക്കനെ പിടികൂടിയത്. അടച്ചിട്ട സ്കൂൾ വളപ്പിലേക്ക് കുറുക്കൻ വന്നു പെടുകയായിരുന്നു. രാവിലെ നാട്ടുകാരാണ് സ്കൂൾ അങ്കണത്തിൽ കുറുക്കൻ നടക്കുന്നതു കണ്ടത്. സ്കൂൾ അധികൃതർ വനം വകുപ്പിനെ വിവരം അറിയിച്ചു. ചുറ്റുമതിലും അടച്ചിട്ട ഗേറ്റും കാരണം കുറുക്കനു പുറത്തേക്കു പോകാൻ കഴിഞ്ഞില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കുറുക്കനെ വലയിൽ കുടുക്കി. കൂട്ടിലാക്കി കൊണ്ടുപോയ കുറുക്കനെ വനത്തിൽ തുറന്നു വിടും.

പാറപ്പുറം എംകെഎം എൽപി സ്കൂൾ അങ്കണത്തിൽ നിന്ന് കുറുക്കനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി കൂട്ടിലാക്കിയപ്പോൾ,.

കോടനാട് ഫോറസ്റ്റ് ഡിവിഷനിലെ സ്പെഷൽ പ്രൊട്ടക്‌ഷൻ ഫോഴ്സ് എസ്എഫ്ഒ ജെ.ബി.സാബു, ബിഎഫ്ഒമാരായ അൻവർ സാദിഖ്, സനൽ ശേഖർ, ധനേഷ് എന്നിവർ ചേർന്നാണു കുറുക്കനെ പിടികൂടിയത്. ഒന്നിലേറെ കുറുക്കന്മാർ പാറപ്പുറം, വല്ലംകടവ് ഭാഗങ്ങളിൽ വിലസുന്നുണ്ട്. കഴിഞ്ഞ ദിവസം പാടത്ത് പുല്ല് പറിക്കാൻ പോയവർ അവിടെ കുറുക്കന്മാർ കൂട്ടം കൂടി നിൽക്കുന്നതു കണ്ടു പുല്ല് പറിക്കാതെ തിരികെ പോന്നു.വല്ലംകടവിൽ ഒരു വീട്ടിൽ രാത്രിയിൽ നായ്ക്കളുടെ കുര കേട്ടുണർന്ന വീട്ടുകാർ 3 കുറുക്കന്മാർ പോകുന്നതു കണ്ടത്.

ADVERTISEMENT

കുറെ നാളുകളായി പല വീടുകളിൽ നിന്നു കോഴികളെയും താറാവുകളെയും കാണാതാവുന്നുണ്ടായിരുന്നു. കുറുക്കന്മാരെ പലയിടത്തും കാണാൻ തുടങ്ങിയിട്ട് 2 മാസമായി .രാത്രിയിലും പകൽ ആളനക്കമില്ലാത്ത പ്രദേശങ്ങളിലുമാണ് ഇവ വരുന്നത്. അനേകം കുറ്റിക്കാടുകളും ഒഴിഞ്ഞ പറമ്പുകളും ഈ പ്രദേശങ്ങളിലുണ്ട്. കുറുക്കന്മാർ കൂട്ടമായി നടക്കുന്നതു കാരണം നാട്ടുകാർ ആശങ്കയിലാണ്.  രൂക്ഷമായ തെരുവുനായ ശല്യത്തോടൊപ്പം കുറുക്കന്മാരുടെ ശല്യവും അടിയന്തരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.