വന്യജീവി വാരാഘോഷം: മത്സരങ്ങൾകൊച്ചി ∙ വനം വകുപ്പ് വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ– കോളജ് വിദ്യാർഥികൾക്കായി വിവിധ ജില്ലാതല മത്സരങ്ങൾ നടത്തും. ഒക്ടോബർ 2, 3 തീയതികളി‍ൽ കൊച്ചി എസ്ആർ‌വി ഗവ. എച്ച്എസ്എസിൽ ആണ് മത്സരങ്ങൾ. 2ന് എൽപി, യുപി, ഹൈസ്കൂൾ, കോളജ് വിഭാഗങ്ങൾക്കു ചിത്രരചനാ മത്സരങ്ങളും

വന്യജീവി വാരാഘോഷം: മത്സരങ്ങൾകൊച്ചി ∙ വനം വകുപ്പ് വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ– കോളജ് വിദ്യാർഥികൾക്കായി വിവിധ ജില്ലാതല മത്സരങ്ങൾ നടത്തും. ഒക്ടോബർ 2, 3 തീയതികളി‍ൽ കൊച്ചി എസ്ആർ‌വി ഗവ. എച്ച്എസ്എസിൽ ആണ് മത്സരങ്ങൾ. 2ന് എൽപി, യുപി, ഹൈസ്കൂൾ, കോളജ് വിഭാഗങ്ങൾക്കു ചിത്രരചനാ മത്സരങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്യജീവി വാരാഘോഷം: മത്സരങ്ങൾകൊച്ചി ∙ വനം വകുപ്പ് വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ– കോളജ് വിദ്യാർഥികൾക്കായി വിവിധ ജില്ലാതല മത്സരങ്ങൾ നടത്തും. ഒക്ടോബർ 2, 3 തീയതികളി‍ൽ കൊച്ചി എസ്ആർ‌വി ഗവ. എച്ച്എസ്എസിൽ ആണ് മത്സരങ്ങൾ. 2ന് എൽപി, യുപി, ഹൈസ്കൂൾ, കോളജ് വിഭാഗങ്ങൾക്കു ചിത്രരചനാ മത്സരങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്യജീവി വാരാഘോഷം: മത്സരങ്ങൾ

കൊച്ചി ∙ വനം വകുപ്പ് വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ– കോളജ് വിദ്യാർഥികൾക്കായി വിവിധ ജില്ലാതല മത്സരങ്ങൾ നടത്തും. ഒക്ടോബർ 2, 3 തീയതികളി‍ൽ കൊച്ചി എസ്ആർ‌വി ഗവ. എച്ച്എസ്എസിൽ ആണ് മത്സരങ്ങൾ. 2ന് എൽപി, യുപി, ഹൈസ്കൂൾ, കോളജ് വിഭാഗങ്ങൾക്കു ചിത്രരചനാ മത്സരങ്ങളും ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ഉപന്യാസ മത്സരവും നടത്തും. 3ന് ഹൈസ്കൂൾ, കോളജ് വിഭാഗത്തിനു ക്വിസ്, പ്രസംഗ മത്സരങ്ങൾ ഉണ്ടാകും. വിവരങ്ങൾ ഇടപ്പള്ളിയിലെ സോഷ്യൽ ഫോറസ്ട്രി ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫിസിൽനിന്ന് അറിയാം. 0484 2344761.

ADVERTISEMENT

കുഫോസ് സ്‌പോട്  അഡ്മിഷൻ 

എളങ്കുന്നപ്പുഴ∙ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) പുതുവൈപ്പ് ക്യാംപസിൽ നടത്തുന്ന എംഎസ്‌സി ക്ലൈമറ്റ് സയൻസ് (യോഗ്യത: ഫിസിക്‌സ് അല്ലെങ്കിൽ കണക്കിൽ ബിരുദം),ഡിസാസ്റ്റർ മാനേജ്‌മെന്റ് (സയൻസിൽ ബിരുദം),എൻവിറോൺമെന്റൽ സയൻസ് (സയൻസിൽ ബിരുദം),റിമോട്ട് സെൻസിങ് ആൻഡ് ജിസ് (സയൻസിൽ ബിരുദം) എന്നീ കോഴ്‌സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 29,30 തീയതികളിൽ സ്‌പോട് അഡ്മിഷൻ നടത്തും.കുഫോസിന്റെ പിജി പ്രവേശന പരീക്ഷ എഴുതാത്തവരെയും പരിഗണിക്കും.മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്രത്യേക സംവരണമുണ്ട്.0484 2502587.www.kufos.ac.in.

കുസാറ്റിൽ സ്പോട് അഡ്മിഷൻ 30ന്

കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിൽ വിവിധ എംടെക് (ഫുൾ ടൈം) കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ 30നു നടത്തും. https://admissions.cusat.ac.in/ .

ADVERTISEMENT

വാർത്ത രചനാമത്സരം

വൈറ്റില ∙ ലോക വാർത്താ ദിനത്തോടനുബന്ധിച്ച് ജൂനിയർ ചേംബർ ഇന്റർനാഷനൽ വൈറ്റിലയുടെ ട്രെയിനിങ് വിഭാഗം ഹൈസ്കൂൾ- കോളജ് വിദ്യാർഥികൾക്കായി വാർത്ത രചനാമത്സരം സംഘടിപ്പിക്കും. കേരളത്തിലെ സമകാലിക സംഭവങ്ങൾ 100 മുതൽ 500 വാക്കുകൾ വരെ വാർത്തയാക്കണം. വിലാസം: ജെസിഐ വൈറ്റില, കൊച്ചി – 682 019.  ഇന്നു ഉച്ചയ്ക്ക് 12 വരെ വാട്സാപ്പിലും സ്വീകരിക്കും: 98959 79523.

അധ്യാപക ഒഴിവ്

ആർഎൽവി കോളജ് 

ADVERTISEMENT

തൃപ്പൂണിത്തുറ ∙ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ വോക്കൽ വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10.30ന്. 0484 2779757.

എംഇഎസ് കോളജ്

പെരുമ്പാവൂർ ∙മാറമ്പിളളി എംഇഎസ് കോളജിൽ സൈക്കോളജി, കൊമേഴ്സ്  വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്. സൈക്കോളജിക്ക്  6ന് മുൻപും കൊമേഴ്സിന് 11ന് മുൻപും  അപേക്ഷിക്കണം. mesmplyvacancies@gmail.com

പിഎം കിസാൻ പദ്ധതി: കെവൈസി വെരിഫിക്കേഷൻ പൂർത്തിയാക്കണം

നെടുമ്പാശേരി ∙ പിഎം കിസാൻ പദ്ധതിയിൽ ആനുകൂല്യം പറ്റുന്ന കർഷകർ 30നകം കെവൈസി വെരിഫിക്കേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ തുടർന്ന് ആനുകൂല്യം ലഭിക്കുന്നതല്ലെന്ന് പാറക്കടവ് കൃഷി അസി ഡയറക്ടർ അറിയിച്ചു. വിവരങ്ങൾക്ക് അതാത് കൃഷിഭവനുകളിൽ ബന്ധപ്പെടുക.

അപേക്ഷ സമർപ്പിക്കണം

മലയാറ്റൂർ∙ കൃഷിഭവനു കീഴിലെ പച്ചക്കറി ക്ലസ്റ്ററിൽ ഉൾപ്പെട്ട കർഷകർ പച്ചക്കറി കൃഷിക്കുള്ള ധനസഹായത്തിനായി അപേക്ഷ ഒക്ടോബർ 7നു മുൻപ് ക്ലസ്റ്റർ പ്രസിഡന്റിനെ ഏൽപിക്കണമെന്നു കൃഷി ഓഫിസർ അറിയിച്ചു.

അക്രഡിറ്റഡ് ഓവർസീയർ

ഇലഞ്ഞി∙ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസീയർ തസ്തികയിലേക്ക് ഒക്ടോബർ 7വരെ അപേക്ഷിക്കാം. 04852 257352.

ഗതാഗതം നിരോധിച്ചു

കൂത്താട്ടുകുളം∙ മംഗലത്തുതാഴം റോഡിൽ ടാറിങ് ജോലികൾ നടത്തുന്നതിനാൽ ഇന്നു മുതൽ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ അമ്പലക്കുളം– മംഗലത്തുതാഴം റോഡിലൂടെ പോകണമെന്ന് പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

വിവരങ്ങൾ  30ന് മുൻപു സമർപ്പിക്കണം

പിറവം∙കൃഷി അസിസ്റ്റന്റ് ഡയറക്ടർ  ഓഫിസ് പരിധിയിൽ പ്രധാനമന്ത്രി കിസാൻ പദ്ധതി ഗുണഭോക്താക്കൾ കൃഷിഭൂമി സംബന്ധിച്ചും കെവൈസി സംബന്ധിച്ചമുള്ള വിവരങ്ങൾ ഓൺലൈനായി 30നു മുൻപു സമർപ്പിക്കണമെന്നു ഡയറക്ടർ അറിയിച്ചു.