മട്ടാഞ്ചേരി∙ ജല മെട്രോയുടെ മട്ടാഞ്ചേരി ജെട്ടി നിർമാണം അനിശ്ചിതത്വത്തിൽ. ജല മെട്രോയുമായി ബന്ധപ്പെട്ട് മറ്റ് ജെട്ടികളുടെ നിർമാണം പുരോഗമിക്കുമ്പോൾ മട്ടാഞ്ചേരി ജെട്ടിയുടെ നിർമാണം എന്ന് ആരംഭിക്കുമെന്നു പറയാൻ കഴിയാത്ത നിലയാണ്. കരാർ പ്രകാരം 2 വർഷം മുൻപു പൂർത്തിയാക്കേണ്ട ജെട്ടി നിർമാണം ആരംഭിച്ചിട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടാഞ്ചേരി∙ ജല മെട്രോയുടെ മട്ടാഞ്ചേരി ജെട്ടി നിർമാണം അനിശ്ചിതത്വത്തിൽ. ജല മെട്രോയുമായി  ബന്ധപ്പെട്ട് മറ്റ് ജെട്ടികളുടെ നിർമാണം പുരോഗമിക്കുമ്പോൾ മട്ടാഞ്ചേരി ജെട്ടിയുടെ നിർമാണം എന്ന് ആരംഭിക്കുമെന്നു പറയാൻ കഴിയാത്ത നിലയാണ്. കരാർ പ്രകാരം 2 വർഷം മുൻപു പൂർത്തിയാക്കേണ്ട ജെട്ടി നിർമാണം ആരംഭിച്ചിട്ടു പോലുമില്ല.  

കൊച്ചി കായലിൽ ആഴം കൂട്ടുന്നതിനായി നീക്കം ചെയ്യുന്ന ചെളി ജെട്ടി നിർമാണത്തിനുള്ള സ്ഥലത്ത് നിക്ഷേപിക്കുകയാണ് ഇപ്പോൾ  ചെയ്യുന്നത്. കരാർ പ്രകാരം 2020 ഡിസംബർ 26ന് പൂർത്തീകരിക്കേണ്ടതായിരുന്നു. 2019 ജനുവരി 15ന് ജെട്ടിക്കായി ടെൻഡർ വിളിച്ചു.  കരാർ പ്രകാരം മൊബിലൈസേഷൻ അഡ്വാൻസ് ആയി കരാറുകാരൻ ഏഴേകാൽ കോടി രൂപ കൈപ്പറ്റുകയും ചെയ്തു. നിർമിതിക്കായി ഇറക്കിയ സാധനങ്ങൾ കരാറുകാരൻ പിന്നീട് തിരികെ കൊണ്ടു പോയി.

ADVERTISEMENT

തടസ്സം നീക്കണമെന്ന് വ്യാപാരികൾ

മട്ടാഞ്ചേരി∙ ടൂറിസം സാധ്യതകൾക്ക് ഏറെ പ്രയോജനകരമാകാകുന്ന മട്ടാഞ്ചേരി ജല മെട്രോ ജെട്ടി നിർമാണം വൈകുന്നതിൽ പ്രതിഷേധവുമായി വ്യാപാരികളും രംഗത്ത്. ജെട്ടി നിർമാണം ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കണമെന്ന് കേരള ഹാൻഡിക്രാഫ്റ്റ് ഡീലേഴ്സ് ആൻഡ് മാനുഫാക്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. ജല മെട്രോ മട്ടാഞ്ചേരിക്കു നഷ്ടമായാൽ അതു മട്ടാഞ്ചേരിയുടെ ടൂറിസം വികസനത്തിന് തിരിച്ചടിയാകും.

ADVERTISEMENT

ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്കു വിശ്രമ കേന്ദ്രമോ ശുചിമുറികളോ ഇല്ല. ടൂറിസം ഇൻഫർമേഷൻ സെന്ററും ഇല്ലെന്ന് ജനറൽ സെക്രട്ടറി അറാഫത്ത് നാസർ പറഞ്ഞു. ജല മെട്രോ ജെട്ടി കെട്ടിടം വന്നാൽ ഇതിനെല്ലാം പരിഹാരം ആകുമെന്നാണ് പ്രതീക്ഷയെന്ന് പ്രസിഡന്റ് ഗോഡ്വിൻ ഐസിഡോർ പറഞ്ഞു. പദ്ധതി യാഥാ‌ർഥ്യമാക്കിയാൽ വിദേശികളും സ്വദേശികളുമായ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്ന് അസോസിയേഷൻ മുൻ പ്രസിഡന്റ് റോക്കി സി.നെരോത്ത്, കണ്ണൻ ബാലചന്ദ്രൻ എന്നിവർ അഭിപ്രായപ്പെട്ടു.