മുളന്തുരുത്തി ∙ ബസ് അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനും അന്ത്യകർമങ്ങൾക്കും എത്തിച്ചപ്പോൾ ഓടിയെത്തി ജനപ്രതിനിധികളും പൊതുപ്രവർത്തകരും വൈദികരും. രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട് ഒന്നിച്ചതോടെ നടപടിക്രമങ്ങളും വേഗത്തിലായി. അപകടത്തിൽ മരിച്ച വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സീനിയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുളന്തുരുത്തി ∙ ബസ് അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനും അന്ത്യകർമങ്ങൾക്കും എത്തിച്ചപ്പോൾ ഓടിയെത്തി ജനപ്രതിനിധികളും പൊതുപ്രവർത്തകരും വൈദികരും. രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട് ഒന്നിച്ചതോടെ നടപടിക്രമങ്ങളും വേഗത്തിലായി. അപകടത്തിൽ മരിച്ച വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെയും അധ്യാപകന്റെയും മൃതദേഹങ്ങൾ കൊണ്ടുവരാനും സ്കൂളിൽ പൊതുദർശന സൗകര്യം ഏർപ്പെടുത്താനുമുള്ള ഒരുക്കങ്ങൾക്കു സ്ഥലം എംഎൽഎ അനൂപ് ജേക്കബ് മേൽനോട്ടം വഹിച്ചു.

അപകട വിവരം അറിഞ്ഞു തിരുവനന്തപുരത്തുനിന്നു പാലക്കാട്ടേക്കുള്ള യാത്രക്കിടെ അനൂപ് ജേക്കബ് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടെങ്കിലും മറ്റൊരു വാഹനത്തിൽ നേരെ വെട്ടിക്കലിലെ സ്കൂളിലെത്തി. തോമസ് ചാഴികാടൻ എംപി, പി.വി.ശ്രീനിജിൻ എംഎൽഎ എന്നിവരും ആദ്യാവസാനം സ്കൂളിലുണ്ടായിരുന്നു. മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, വൈസ് പ്രസിഡന്റ് രതീഷ് കെ.ദിവാകരൻ എന്നിവരും നേതൃത്വം വഹിച്ചു.

ADVERTISEMENT

∙മൃതദേഹങ്ങൾ സ്കൂളിൽ പൊതുദർശനത്തിനു വച്ചപ്പോൾ ഓർത്തഡോക്സ് സഭയുടെ സ്കൂളുകളുടെ കോർപറേറ്റ് മാനേജർ അലക്സിയോസ് മാർ യൗസേബിയോസ്, അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ്‍, ഗീവർഗീസ് മാർ പീലക്സിനോസ്, ഗീവർഗീസ് മാർ പക്കോമിയോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രാർഥന നടന്നു. കോറെപ്പിസ്കോപ്പമാരും വൈദികരും പങ്കെടുത്തു.

∙മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ കെ.ബാബു, മോൻസ് ജോസഫ് എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പാർട്ടി നേതാക്കളായ വി.പി.സജീന്ദ്രൻ, എം.സ്വരാജ്, വി.ജെ.പൗലോസ്, പി.സി.തോമസ്, മുഹമ്മദ് ഷിയാസ്, എം.എൻ. മധു, ജോണി നെല്ലൂർ, വി.എൻ. വിജയൻ, ഷിബു തെക്കുംപുറം, ജയ്സൺ ജോസഫ്, അബ്ദുൽ മുത്തലിബ്, എൽദോ ഏബ്രഹാം, സി.ബി.ദേവദർശനൻ, ജോർജ് ഇടപ്പരത്തി, എൽദോ ടോം പോൾ, പി.വാസുദേവൻ, വി.എ.സത്യൻ, അബിൻ വർക്കി കോടിയാട്ട്,  തുടങ്ങിയവരും സ്കൂളിൽ അന്തിമോപചാരം അർപ്പിക്കാൻ എത്തി.

ADVERTISEMENT

ഇഞ്ചിമല വട്ടത്തറയിൽ പരേതനായ കുട്ടപ്പന്റെയും ശാന്തയുടെയും മകൻ അന്തരിച്ച കായിക അധ്യാപകൻ വി.കെ.വിഷ്ണു (33) ഊരമനയിലാണു താമസിച്ചിരുന്നത്. ശീതളാണ് ഭാര്യ. മകൾ: നൈനിക. ഉദയംപേരൂർ വലിയകുളം അഞ്ജന നിവാസിൽ എ.വി.അജിത്തിന്റെയും ആശയുടെയും മകളാണ് പ്ലസ് ടു വിദ്യാർഥിയായ അഞ്ജന അജിത് (17). കല്യാണിയാണു സഹോദരി. ആരക്കുന്നം കാഞ്ഞിരിക്കാപ്പിള്ളി ചിറ്റേത്ത് സി.എം.സന്തോഷിന്റെയും ലിജിയുടെയും മകനാണ് പ്ലസ്ടു വിദ്യാർഥിയായ സി.എസ്. ഇമ്മാനുവൽ (17). ഇമ്മാനുവലിന്റെ സഹോദരൻ:ഇവാൻ.

മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പോട്ടയിൽ പി.സി.തോമസിന്റെയും മേരിയുടെയും മകനാണ് പത്താം ക്ലാസ് വിദ്യാർഥിയായ ക്രിസ് വിന്റർബോൺ തോമസ് (15). പൈങ്ങാരപ്പിള്ളി രശ്മി നിലയം രാജേഷ് ഡി. നായരുടെയും സിജിയുടെയും മകളാണു പത്താം ക്ലാസ് വിദ്യാർഥിയായ ദിയ രാജേഷ് (15). തിരുവാണിയൂർ വണ്ടിപ്പേട്ട ചെമ്മനാട് വെമ്പിള്ളിമറ്റത്തിൽ ജോസ് ജോസഫിന്റെയും ഷൈനുവിന്റെയും മകളാണ് പത്താം ക്ലാസ് വിദ്യാർഥിയായ എൽന ജോസ് (15). എൽനയുടെ സഹോദരങ്ങൾ:ഏയ്ഞ്ചൽ, എൽദോസ്. 

ADVERTISEMENT

ദിയയുടെയും വി.കെ.വിഷ്ണുവിന്റെയും സംസ്കാരം മുളന്തുരുത്തി ‘സ്വർഗീയം’ പൊതുശ്മശാനത്തിലും അഞ്ജനയുടെ സംസ്കാരം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിലും ഇമ്മാനുവലിന്റെ സംസ്കാരം ആരക്കുന്നം സെന്റ് ജോർജ് വലിയ പള്ളിയിലും ക്രിസിന്റെ സംസ്കാരം തുരുത്തിക്കര മാർ ഗ്രിഗോറിയോസ് ചാപ്പലിലും നടത്തി. എൽന ജോസിന്റെ സംസ്കാരം ഇന്ന് 3ന് കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.