കൊച്ചി ∙ മനുഷ്യജീവന് ഒരു വിലയും കൽപ്പിക്കാത്തതുകൊണ്ടാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നതെന്നു വടക്കഞ്ചേരി ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി വാക്കാൽ പറഞ്ഞു. ജനങ്ങൾ നിയമത്തെ ഭയക്കുന്നില്ലെന്നതാണു പ്രശ്നം. സർക്കുലറുകൾ ഇറക്കുകയല്ല, നടപടിയെടുക്കുകയാണു വേണ്ടത്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ

കൊച്ചി ∙ മനുഷ്യജീവന് ഒരു വിലയും കൽപ്പിക്കാത്തതുകൊണ്ടാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നതെന്നു വടക്കഞ്ചേരി ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി വാക്കാൽ പറഞ്ഞു. ജനങ്ങൾ നിയമത്തെ ഭയക്കുന്നില്ലെന്നതാണു പ്രശ്നം. സർക്കുലറുകൾ ഇറക്കുകയല്ല, നടപടിയെടുക്കുകയാണു വേണ്ടത്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മനുഷ്യജീവന് ഒരു വിലയും കൽപ്പിക്കാത്തതുകൊണ്ടാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നതെന്നു വടക്കഞ്ചേരി ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി വാക്കാൽ പറഞ്ഞു. ജനങ്ങൾ നിയമത്തെ ഭയക്കുന്നില്ലെന്നതാണു പ്രശ്നം. സർക്കുലറുകൾ ഇറക്കുകയല്ല, നടപടിയെടുക്കുകയാണു വേണ്ടത്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുളന്തുരുത്തി ∙ ‘ഫോൺ ചാർജ് ചെയ്യാൻ മുന്നിലേക്കു പോയില്ലായിരുന്നെങ്കിൽ ഇമ്മാനുവേൽ ഇപ്പോഴും കൂടെ ഉണ്ടായേനെ’; അപകടത്തിൽ നിന്നു രക്ഷപ്പെട്ടെങ്കിലും ഉറ്റ സുഹൃത്തിന്റെ വേർപാടിന്റെ വേദനയിലാണു പ്രിൻസ്. പ്ലസ്ടു സയൻസ് ബാച്ച് വിദ്യാർഥികളായ ഇമ്മാനുവേലും പ്രിൻസ് വി. രാജുവും ബസിന്റെ പിന്നിലായിരുന്നു ഇരുന്നത്. ഭക്ഷണ ശേഷം യാത്ര തുടർന്നപ്പോൾ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഇമ്മാനുവേൽ മുന്നിലേക്കു പോയെന്നു പ്രിൻസ് പറയുന്നു. ഈ സമയം ബസിൽ സിനിമ വച്ചിട്ടുണ്ടായിരുന്നു. അപ്പോഴാണ് അപകടമുണ്ടായത്. വലിയ ശബ്ദത്തോടെ ബസ് ഇടിച്ചു മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ പുറത്തിറങ്ങി. ആശുപത്രിയിൽ എത്തിയ ശേഷമാണ് ഇമ്മാനുവേൽ മരിച്ച വിവരം അറിയുന്നത്’. പ്രിൻസ് പറഞ്ഞു.

1- ഹൃദയം തകർന്ന്: അപകടത്തിൽപെട്ട ബസിലുണ്ടായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ഏബൽ, ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ സ്റ്റാഫ് റൂമിൽ മേശയിൽ തലചായ്ച്ചു തളർന്നു കിടക്കുന്നു. ഏബലിനെ സാന്ത്വനിപ്പിക്കാനാവാതെ വിഷമിച്ചു നിൽക്കുന്ന അധ്യാപികമാരാണ് ചുറ്റിലും. 2- ബസപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മുളന്തുരുത്തി വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെത്തിച്ചപ്പോൾ വിങ്ങിക്കരയുന്ന പ്രിൻസിപ്പൽ ഗീത മോഹൻ.

നെഞ്ചു കലങ്ങി ഒരു നാട്

ADVERTISEMENT

കൊച്ചി ∙ മനുഷ്യജീവന് ഒരു വിലയും കൽപ്പിക്കാത്തതുകൊണ്ടാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നതെന്നു വടക്കഞ്ചേരി ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി വാക്കാൽ പറഞ്ഞു. ജനങ്ങൾ നിയമത്തെ ഭയക്കുന്നില്ലെന്നതാണു പ്രശ്നം. സർക്കുലറുകൾ ഇറക്കുകയല്ല, നടപടിയെടുക്കുകയാണു വേണ്ടത്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗങ്ങളില്ലേ എന്നു കോടതി ആരാഞ്ഞു. മാറ്റം വരണമെങ്കിൽ നിയമത്തിലും നിർദേശങ്ങളിലും വിട്ടുവീഴ്ചയില്ലെന്ന തോന്നലുണ്ടാക്കണം. വാഹനമോടിക്കുന്നവർക്ക് നിയമത്തിൽ ഭയമില്ലാതായതോടെ അപകടങ്ങൾ തുടർക്കഥയായി.

പിടിക്കപ്പെട്ടാൽ പിഴയൊടുക്കി ഉൗരിപ്പോകാനാവുമെന്ന സ്ഥിതി മാറണം. വിട്ടുവീഴ്‌ചയില്ലാതെ നിയമം നടപ്പാക്കുമെന്ന് വന്നാൽ ഡ്രൈവർമാർക്ക് അശ്രദ്ധയുണ്ടാവില്ല. ക്യാമറകൾ കാണുമ്പോൾ വേഗം കുറയ്ക്കുന്നത് ഇതുകൊണ്ടാണ്. മലയാളികൾ മറ്റു നാടുകളിൽ വാഹനമോടിക്കുമ്പോൾ നിയമം പാലിക്കും. ഇവിടെ വരുമ്പോൾ തനി മലയാളിയാകുന്നതെന്തുകൊണ്ടാണ്? കോടതി ചോദിച്ചു. ഭരണകൂടം കോടതി ഉത്തരവുകൾ നടപ്പാക്കേണ്ടെന്നു തീരുമാനിക്കുകയും ഇതുപോലെയുള്ള കാര്യങ്ങൾ സംഭവിക്കുമ്പോൾ പൗരൻമാർ കോടതിയിലേക്കു പോകട്ടെയെന്നാകുകയും ചെയ്യുമ്പോൾ ദുഃഖകരമായ ദിനമാകുന്നു. നിയമങ്ങളും ആവശ്യത്തിന് അതോറിറ്റികളുമുണ്ടെങ്കിലും അവർക്ക് അധികാരമില്ല.

അവർ നടപടിയെടുത്താൽ സംവിധാനം താഴേക്കു വലിക്കും. ഉദ്യോഗസ്ഥരെയും അക്ഷരാർഥത്തിൽ ബന്ധനസ്ഥരാക്കിയിരിക്കുകയാണ്. പൊലീസും ക്യാമറകളും എല്ലായിടത്തുമുള്ള സ്ഥലമാണു കേരളം. അപകടമുണ്ടാകാൻ അനുവദിച്ചത് നമ്മുടെ കൂട്ടത്തോൽവിയാണ്. പരസ്പരം കുറ്റം പറയാനുള്ള സന്ദർഭമല്ല. ഭരണഘടനാ കോടതി ജഡ്ജിയെന്ന നിലയിൽ ഈ അപകടത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും കുറ്റവും ഏറ്റെടുക്കുന്നു. ഇത് സംഭവിക്കരുതായിരുന്നു. ഇനി സംഭവിക്കുകയും അരുത്. സമഗ്രമായ കാഴ്ചപ്പാടാണ് വേണ്ടത്. നമ്മുടെ 5 കുട്ടികളാണ് മരിച്ചത്. ഒരച്ഛനും അമ്മയ്ക്കും ഇതു സഹിക്കാനാവില്ല.

 സീറ്റ് ബെൽറ്റ്

ADVERTISEMENT

പിൻസീറ്റിൽ ഉൾപ്പെടെ കാറിൽ ഇപ്പോൾ സീറ്റ് ബെൽറ്റ് ഇടാത്തവർക്കെതിരെ നടപടിയെടുക്കുമ്പോൾ ബസിന് ഇത്തരം നിബന്ധനയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. യാത്രക്കാർക്കുവേണ്ടി എയർബാഗ് ഏതെങ്കിലും ബസിലുണ്ടോയെന്നു കോടതി ചോദിച്ചു. വസ്തുതകൾ മാത്രം ചൂണ്ടിക്കാണിക്കുകയാണെന്നും കോടതി പറഞ്ഞു. റോഡിലാണെങ്കിലും വാഹനത്തിലാണെങ്കിലും ബസിലാണെങ്കിലും വീട്ടിൽ സുരക്ഷിതമായി തിരിച്ചെത്താൻ പറ്റണം.

അപകടത്തിൽ മരിച്ച അധ്യാപകൻ വിഷ്ണു കുടുംബത്തോടൊപ്പം.

 നഗരത്തിലെ യാത്ര

നഗരത്തിൽ ഡ്രൈവർമാർ വാഹനം ഓടിക്കുമ്പോൾ ലഹരിമരുന്ന് ഉപയോഗിക്കുന്നെന്നുള്ള സ്ഥിരീകരണമില്ലാത്ത വാർത്തയെക്കുറിച്ചും കോടതി പറഞ്ഞു. സിറ്റി ഡ്രൈവർമാർ വണ്ടിയോ‍‍ടിക്കുന്നതു കണ്ടാൽ നമ്മൾ ജീവിച്ചിരിക്കുന്നത് അത്ഭുതമാണെന്നു തോന്നും. ഹൈക്കോടതി ഇക്കാര്യത്തിൽ നൽകിയ ഉത്തരവ് അക്ഷരംപ്രതി നടപ്പാക്കേണ്ടതാണ്. ലൈൻ അച്ചടക്കം പാലിക്കാതെ ഓവർടേക്ക് ചെയ്യാൻ എങ്ങനെയാണ് നഗരത്തിൽ അനുവദിക്കുന്നതെന്നു കോടതി ചോദിച്ചു. ബസുകളും വാഹനങ്ങളും ഓവർടേക്ക് ചെയ്യുന്നത് നിരോധിക്കാത്തത് എന്തുകൊണ്ടാണ്? തൃശൂർ–കുന്നംകുളം, ഷൊർണൂർ–പാലക്കാട് സ്ഥലങ്ങളിലെ അവസ്ഥയും കോടതി ചൂണ്ടിക്കാട്ടി.

എങ്ങനെയടങ്ങും ഈ വേദന

ADVERTISEMENT

‘എന്റെ പൊന്നുമോളേ...’ അപകടത്തിൽ മരിച്ച എൽന ജോസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുകൾക്കു കൈമാറിയപ്പോൾ അച്ഛൻ ജോസ് ജോസഫ് അലമുറയിട്ടു കരയുന്നതു കാണാൻ കഴിയാതെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവരും വിതുമ്പി. കെട്ടിപ്പിടിച്ചു നെറ്റിയിൽ ഉമ്മ നൽകി യാത്രയാക്കിയ മകളുടെ ചൂട് ഇപ്പോഴും നെഞ്ചിലുണ്ടെന്നു ജോസ് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. തണുത്തു വിറങ്ങലിച്ച മകളുടെ ശരീരം അന്ത്യചുംബനം നൽകി യാത്രയാക്കാനായി ജോസ് ഏറ്റുവാങ്ങി. കളിചിരിയില്ലാത്ത മകളെ ഭാര്യ ഷൈനുവിന്റെയും മൂത്ത മകൾ എയ്ഞ്ചലിന്റെയും അടുത്ത് എങ്ങനെ എത്തിക്കുമെന്നു കൂടെയുള്ളവരോട് ജോസ് ചോദിച്ചുകൊണ്ടേയിരുന്നു.

ജോസ്‌വിൻ ജോണി.

ആദ്യ വിനോദയാത്ര മരണത്തിലേക്ക്...

ഏകമകന്റെ ആദ്യ വിനോദയാത്ര ദുരന്തത്തിലേക്കെത്തിയെന്നതു വിശ്വസിക്കാതെയാണു പിതാവ് പി.സി.തോമസ് ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിയത്. കേട്ട വാർത്ത സത്യമാണെന്നറിഞ്ഞതോടെ തോമസ് തളർന്ന് ആശുപത്രിയിലെ ബെഞ്ചിൽ ഇരുന്നു. ദുഃഖം സഹിക്കാനാകാതെ കരയുന്ന  പിതാവിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കൂടെയുള്ളവരും വിഷമിച്ചു.

അപകടത്തിൽ നിന്നു രക്ഷപ്പെട്ട വിദ്യാർഥികളായ ജസ്റ്റിൻ തോമസും സ്റ്റാൻലി സാബുവും.

മറിഞ്ഞ ബസിൽ നിറയെ ചോര 

‘‘രാത്രി ഭക്ഷണം കഴിച്ചു യാത്രയായപ്പോൾ കുറേപ്പേർ ബസിൽ സിനിമ കാണുന്നുണ്ടായിരുന്നു. ബസിന്റെ സ്പീഡ് കുറയ്ക്കമെന്നു കുറച്ചുപേർ പോയി ഇടയ്ക്കു പറഞ്ഞതാണ്. എന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ല. ബസിന്റെ നടുവിലുള്ള സീറ്റിലാണ് ഞാൻ ഇരുന്നത്. ബസ് അപകടത്തിൽപെട്ടപ്പോൾ മുന്നിലെ കമ്പിയിൽ‍ പോയി ഇടിച്ചു. ബസ് ഇടിച്ചതോടെ അതിലെ വെളിച്ചവും പോയി. മറിഞ്ഞ ബസിലേക്ക് ആരോ വെട്ടം അടിച്ചപ്പോൾ കണ്ടത് നിറയെ ചോരയാണ്. എന്റെ ഇടതു കയ്യിലെ തോളിൽ പൊട്ടലുണ്ട്. ബസിന്റെ സൺറൂഫ് ഭാഗം പൊട്ടിച്ചാണ് പുറത്തുകടന്നത്’’.
- (പരുക്കുകളോടെ രക്ഷപ്പെട്ട പ്ലസ് വൺ വിദ്യാർഥി ജോസ്‌വിൻ ജോണി)

പ്രിൻസ്

ഞെട്ടൽ വിട്ടുമാറാതെ ജസ്റ്റിനും സ്റ്റാൻലിയും

മുളന്തുരുത്തി ∙ മരിച്ച അഞ്ജന അടക്കമുള്ള വിദ്യാർഥികൾ ബസിൽ കുടുങ്ങിക്കിടക്കുന്നതു കണ്ടിട്ടും രക്ഷപ്പെടുത്താൻ കഴിയാത്തതിന്റെ വേദനയിൽ ജസ്റ്റിന്റെയും സ്റ്റാൻലിയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. 10-ാം ക്ലാസ് വിദ്യാർഥികളായ ഇരുവരും യാത്രയിൽ ബസിന്റെ മധ്യഭാഗത്താണ് ഇരുന്നത്. പിന്നിലിരുന്ന കൂട്ടുകാരൻ ക്രിസിനെ അപകടം കവർന്നതിന്റെ ഞെട്ടൽ ഇരുവർക്കും വിട്ടുമാറിയിട്ടില്ല.

എങ്കിലും കൂട്ടുകാരെ അവസാനമായി ഒരു നോക്കു കാണാൻ ഇവർ ഇന്നലെ സ്കൂളിലെത്തി. ബസ് വൈകിയാണു വന്നതെന്നും അമിത വേഗമാണ് അപകടത്തിലേക്കു വഴിവച്ചതെന്നും ഇരുവരും പറഞ്ഞു. അപകടത്തിൽ ബസ് മറിഞ്ഞ ഉടൻ പ്ലസ് ടു വിദ്യാർഥിയായ സോൾ ചേട്ടനാണ് എമർജൻസി എക്സിറ്റ് ഗ്ലാസ് തകർത്ത് തങ്ങളെ പുറത്തിറക്കിയതെന്നും ഇവർ ഓർക്കുന്നു.

നിയമലംഘന നിര തന്നെയെന്ന് കോടതി

കൊച്ചി ∙ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് അനധികൃതമായി ലൈറ്റുകളും ഓഡിയോ സംവിധാനവും സ്ഥാപിച്ചാണ് വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസ് സർവീസ് നടത്തിയിരുന്നതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. വാർത്താ മാധ്യമങ്ങളിൽവന്ന വിഡിയോ ക്ലിപ്പിങ്ങുകളും മറ്റും പരിശോധിച്ചാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ടൂറിസ്റ്റ് ബസുകളിൽ ഫ്ലാഷ് ലൈറ്റുകളും മറ്റും ഘടിപ്പിച്ച് നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നേരത്തെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. അധികൃതർ നടപടിയെടുത്തില്ലെങ്കിൽ ഗൗരവമായി കാണുമെന്നും കോടതി വ്യക്തമാക്കി. അധികൃതരിൽനിന്ന് റിപ്പോർട്ട് തേടിയ കോടതി കേസ് ഇന്ന് 4ന് പരിഗണിക്കാനിരിക്കെയാണ് വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ പരിഗണിച്ചത്. ഡ്രൈവറുടെയും യാത്രക്കാരുടെയും കേൾവി കുറയ്ക്കുന്ന രീതിയിൽ ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ സിസ്റ്റമാണ് ടൂറിസ്റ്റ് ബസിലുള്ളതെന്നു കോടതി പറഞ്ഞു.

റോഡിലെ മറ്റു യാത്രക്കാരുടെയും ശ്രദ്ധതിരിക്കുന്നതാണിത്. ഡ്രൈവർ കാബിനിൽ എൽഇഡി ലേസർ, നിയോൺ ലൈറ്റുകളും ആംപ്ലിഫയറുകളും ഇക്വലൈസറുകളും സ്ഥാപിച്ചിട്ടുണ്ട്. വിൻഡ് സ്ക്രീനിൽ പ്രതിഫലനമുണ്ടാക്കുന്ന തരത്തിലുള്ള കൺട്രോൾ പാനലും ഉപയോഗിച്ചിട്ടുണ്ടെന്നു കോടതി പറഞ്ഞു. അപകടത്തിൽപെട്ട രണ്ടു ബസുകളുടെയും പുറമേ നിന്നുള്ളതും ഡ്രൈവർ കാബിൻ, പാസഞ്ചർ കാബിൻ എന്നിവയുടെ ഫോട്ടോയും വിഡിയോ ക്ലിപ്പിങും പത്തിനു കേസ് പരിഗണിക്കുമ്പോൾ ഹാജരാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കോടതി നിർദേശം നൽകി.

 കോടതി നിർദേശങ്ങൾ

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് എൻഫോഴ്സ്മെന്റ് ഓഫിസർമാർവഴി ട്രാൻസ്പോർട്ട് കമ്മിഷണറും ജില്ലാ പൊലീസ് മേധാവികൾ വഴി സംസ്ഥാന പൊലീസ് മേധാവിയും നിരോധിക്കണമെന്നു കോടതി നിർദേശിച്ചു. ഇത്തരം വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരെ അയോഗ്യരാക്കാൻ ഡ്രൈവിങ് ലൈസൻസ് ലൈസൻസിങ് അധികൃതർക്കു നൽകാനും കോടതി നിർദേശിച്ചു. ഇത്തരം വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും നിർദേശിച്ചു.

നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെ കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു. ഈ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ കോടതി നിർദേശിച്ചു. ഇത്തരം വാഹനങ്ങൾ സംബന്ധിച്ച് പ്രമോഷൻ വിഡിയോ/പോസ്റ്റ് തുടങ്ങിയവ ചെയ്ത വ്ലോഗർമാരുടെ വിശദാംശങ്ങൾ ശേഖരിക്കാനും ട്രാൻസ്പോർട്ട് കമ്മിഷണർക്കു നിർദേശം നൽകി.

സമഗ്ര അന്വേഷണം

4 ദിവസം വാഹനം ഓടിച്ച ശേഷമാണു ഡ്രൈവർ എത്തിയതെന്നാണു പ്രാഥമിക നിഗമനം. സമഗ്ര അന്വേഷണവും കർശന നടപടിയുമുണ്ടാകും. വിനോദയാത്ര സംഘടിപ്പിക്കുമ്പോൾ മോട്ടർ വാഹന വകുപ്പിനെ അറിയിക്കണമെന്നതു സ്കൂൾ അധികൃതർ പലപ്പോഴും പാലിക്കാറില്ല. ഇതു കർശനമായി നടപ്പാക്കും. മരിച്ചവരിൽ, കെഎസ്ആർടിസി ബസിൽ റിസർവ് ചെയ്തു യാത്ര ചെയ്തവർക്കു 10 ലക്ഷവും അല്ലാത്തവർക്ക് 5 ലക്ഷവും നൽകും. അപകടത്തിൽപെട്ടവർക്കു 3 ലക്ഷം രൂപ വരെയുള്ള ചികിത്സാ സഹായവും നൽകും.
- മന്ത്രി ആന്റണി രാജു

കർശന നടപടി 

ബസിന്റെ സ്പീഡ് കുറയ്ക്കണമെന്നു വിദ്യാർഥികൾ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കും. കേരളത്തിൽ ഇനിയും യാത്രകൾ നടക്കേണ്ടതുണ്ട്. പരുക്കേറ്റവർക്കും മരിച്ചവരുടെ ബന്ധുക്കൾക്കുമുള്ള സഹായങ്ങൾ സർക്കാർ കൂടിയാലോചിച്ചു തീരുമാനിക്കും.
- മന്ത്രി മുഹമ്മദ് റിയാസ്

അമിതവേഗം, അശ്രദ്ധ 

വളരെ സങ്കടകരമായ കാഴ്ചയാണിത്. ഇത്തരം സംഭവം ഇനി ആവർത്തിക്കരുത്. അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിലേക്കു നയിച്ചതെന്നാണു മനസ്സിലാകുന്നത്. ഹൈക്കോടതി നിർദേശങ്ങൾ ഉണ്ടായിട്ടും അതെല്ലാം കാറ്റിൽപറത്തിയാണു ബസുകളുടെ ഓട്ടം. നിയമങ്ങൾ പാലിക്കാതെയുള്ള സർവീസുകൾ നിയന്ത്രിക്കാൻ സർക്കാർ സംവിധാനം ഒരുക്കണം.
- പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

അറസ്റ്റിലായ ബസ് ഡ്രൈവർ മറ്റു കേസുകളിലും പ്രതി

കൂത്താട്ടുകുളം∙ വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ബസിന്റെ ഡ്രൈവർ ജോമോൻ മദ്യപിച്ചു വാഹനം ഓടിച്ചതിന് ഉൾപ്പെടെ രണ്ട് കേസുകളിൽ പ്രതി. മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനു കൂത്താട്ടുകുളം പൊലീസ് 2018ൽ ജോമോന്റെ പേരിൽ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ ഡിവൈഎഫ്ഐ അന്ത്യാൽ യൂണിറ്റ് കമ്മിറ്റി ഓഫിസ് അടിച്ചു തകർത്ത കേസിലും ജോമോൻ പ്രതിയാണ്. രാസലഹരി വിൽപന നടത്തിയ സ്ഥാപനത്തിനെതിരെ ഡിവൈഎഫ്ഐ മാർച്ച് നടത്തിയതിൽ പ്രകോപിതനായ ഇയാൾ ഓഫിസ് ആക്രമിക്കുകയുമായിരുന്നു. തനിക്കും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി മിലൻ മാത്യുവിനും എതിരെ ജോമോൻ ഭീഷണി മുഴക്കിയെന്നും സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഡെന്നിസ് മർക്കോസ് പറഞ്ഞു.

യാത്ര തുടങ്ങിയത് പിറന്നാൾ ആഘോഷിച്ച്

മുളന്തുരുത്തി ∙ അധ്യാപകന്റെ പിറന്നാൾ ആഘോഷത്തോടെയാണു വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥികൾ കഴിഞ്ഞ ദിവസം വിനോദ യാത്ര തുടങ്ങിയത്. സ്കൂളിൽ നിന്നു യാത്ര തുടങ്ങിയ ഉടൻ വിദ്യാർഥികൾ ബസിൽ വച്ച് ടൂർ കോഓർഡിനേറ്റർ കൂടിയായ അധ്യാപകൻ കെ.സി. അഭിലാഷിന്റെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു.