കാക്കനാട്∙ തൃക്കാക്കര പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്നു ബൈക്ക് മോഷ്ടിച്ച ഹരിപ്പാട് വെട്ടുവേണി ഈരഴയിൽ അൽ അമീനെ (24) പൊലീസ് പിടികൂടി. വ്യാഴാഴ്ച പാലച്ചുവട് വ്യാസ വിദ്യാലയത്തിനു സമീപം കാളച്ചാൽ പാടശേഖരത്തിൽ ലഹരി മരുന്നുമായി രണ്ടു യുവാക്കളെ പിടികൂടിയിരുന്നു. ഇവിടെ ഉടമസ്ഥനില്ലാതെ കാണപ്പെട്ട ബൈക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കനാട്∙ തൃക്കാക്കര പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്നു ബൈക്ക് മോഷ്ടിച്ച ഹരിപ്പാട് വെട്ടുവേണി ഈരഴയിൽ അൽ അമീനെ (24) പൊലീസ് പിടികൂടി. വ്യാഴാഴ്ച പാലച്ചുവട് വ്യാസ വിദ്യാലയത്തിനു സമീപം കാളച്ചാൽ പാടശേഖരത്തിൽ ലഹരി മരുന്നുമായി രണ്ടു യുവാക്കളെ പിടികൂടിയിരുന്നു. ഇവിടെ ഉടമസ്ഥനില്ലാതെ കാണപ്പെട്ട ബൈക്ക് കെട്ടിവലിച്ചാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. റജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്നു കണ്ടെത്തിയിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് സ്റ്റേഷനിൽ നിന്നു ബൈക്ക് കാണാതായത്. ഇൻസ്പെക്ടർ ആർ.ഷാബുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബൈക്ക് പച്ചാളത്തു ഉപയോഗിക്കുന്നതായി കണ്ടെത്തി. പൊലീസ് അവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ADVERTISEMENT

കൊല്ലത്ത് അപകടത്തിൽ തകർന്നു വർക്ക്ഷോപ്പിൽ സൂക്ഷിച്ചിട്ടുള്ള ബൈക്കിന്റെ നമ്പറാണ് പിടിപ്പിച്ചിരുന്നത്. ലഹരി മരുന്നു കേസിൽ പിടിയിലായവർ ഉപയോഗിച്ചതാകാം ബൈക്കെന്നാണ് പൊലീസിന്റെ സംശയം. ബൈക്ക് തങ്ങളുടേതല്ലെന്ന നിലപാടിലാണ് പ്രതികൾ.