നെടുമ്പാശേരി ∙ പറമ്പയം-നെടുവന്നൂർ റോഡിൽ കപ്രശേരി കൂവപ്പാടം ഭാഗത്ത് സ്കൂൾ ബസിന് പിന്നിൽ മിനി ടിപ്പർ ലോറി ഇടിച്ച് കയറി. ഇടിയുടെ ആഘാതത്തിൽ ബസിനകത്ത് തെറിച്ച് വീണ ഏതാനും വിദ്യാർഥികൾക്ക് നിസ്സാര പരുക്കേറ്റു. ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു അപകടം. നെടുവന്നൂർ, കപ്രശേരി ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ പറമ്പയം-നെടുവന്നൂർ റോഡിൽ കപ്രശേരി കൂവപ്പാടം ഭാഗത്ത് സ്കൂൾ ബസിന് പിന്നിൽ മിനി ടിപ്പർ ലോറി ഇടിച്ച് കയറി. ഇടിയുടെ ആഘാതത്തിൽ ബസിനകത്ത് തെറിച്ച് വീണ ഏതാനും വിദ്യാർഥികൾക്ക് നിസ്സാര പരുക്കേറ്റു.  ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു അപകടം. നെടുവന്നൂർ, കപ്രശേരി ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികളെ കയറ്റി പറമ്പയം ഭാഗത്തേക്ക് വരികയായിരുന്ന ആലുവ ജ്യോതി നിവാസ് സ്കൂളിന്റെ ബസിന് പിന്നിൽ കപ്രശേരിയിലെ ഫാക്ടറിയിൽ നിന്ന് സിമന്റ് ഇഷ്ടിക കയറ്റി വരികയായിരുന്ന മിനി ലോറിയാണ് ഇടിച്ചത്.

ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ബസിന്റെ പിന്നിലും കേടുപാടുകൾ സംഭവിച്ചു. അപകട സമയത്ത് കുട്ടികൾ മുഴുവൻ സീറ്റിൽ ഇരിക്കുകയായിരുന്നു. അതിനാൽ വലിയ പരുക്കുകൾ ഒഴിവായി. അപകടത്തെ തുടർന്ന് നിറയെ വളവുകളുള്ള, വീതി തീരെ കുറഞ്ഞ റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് നെടുമ്പാശേരി പൊലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. അപകടത്തിൽ തകർന്ന മിനി ലോറി എക്സകവേറ്റർ ഉപയോഗിച്ച് റോഡിൽ നിന്ന് നീക്കി. പറമ്പയം–നെടുവന്നൂർ റോഡിൽ അപകടങ്ങൾ പതിവായിരിക്കുകയാണെന്നും രാവിലെയും വൈകിട്ടും ചരക്കു വാഹനങ്ങളുടെ അടക്കം നിയന്ത്രണത്തിന് പൊലീസ് നടപടികൾ സ്വീകരിക്കണമെന്നും മുൻ പഞ്ചായത്ത് അംഗം ജെർളി കപ്രശേരി ആവശ്യപ്പെട്ടു.