മരട് ∙ തീരദേശ നിയമം ലംഘിച്ചതിന് സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ തകർത്തിട്ട് ഇന്നു 3 വർഷം. 2020 ജനുവരി 11, 12 തീയതികളിലായിരുന്നു കുണ്ടന്നൂർ ഹോളി ഫെയ്ത് എച്ച്ടുഒ, കണ്ണാടിക്കാട് ഗോൾഡൻ കായലോരം, നെട്ടൂർ കേട്ടേഴത്തുകടവ് ജെയിൻ കോറൽ കോവ്, നെട്ടൂർ ആൽഫ സെറിൻ എന്നീ വൻ ഫ്ലാറ്റുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരട് ∙ തീരദേശ നിയമം ലംഘിച്ചതിന് സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ തകർത്തിട്ട് ഇന്നു 3 വർഷം. 2020 ജനുവരി 11, 12 തീയതികളിലായിരുന്നു കുണ്ടന്നൂർ ഹോളി ഫെയ്ത് എച്ച്ടുഒ, കണ്ണാടിക്കാട് ഗോൾഡൻ കായലോരം, നെട്ടൂർ കേട്ടേഴത്തുകടവ് ജെയിൻ കോറൽ കോവ്, നെട്ടൂർ ആൽഫ സെറിൻ എന്നീ വൻ ഫ്ലാറ്റുകൾ പൂർണമായി പൊളിച്ചടുക്കിയത്. ഫ്ലാറ്റ് ഉടമകളുടെയും നിർമാതാക്കളുടെയും വേവലാതികൾ വലിയ ചർച്ചയായപ്പോഴും ഒരു തെറ്റും ചെയ്യാതെ ദുരിതം അനുഭവിക്കേണ്ടി വന്ന പരിസരവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും നഷ്ടപരിഹാര കാര്യത്തിൽ ഇനിയും തീരുമാനം ആയില്ല.

മരട് ഫ്ലാറ്റ് പൊളിച്ചപ്പോൾ നഷ്ടം സംഭവിച്ച പരിസരവാസികൾക്കും മത്സ്യകർഷകർക്കും നഷ്ടപരിഹാരം ഇനിയും കിട്ടാത്തത്തിൽ പ്രതിഷേധിച്ച് മത്സ്യകർഷകരായ മഹാത്മാ സ്വയം സഹായ സംഘം പ്രവർത്തകർ എച്ച്ടുഒ ഫ്ലാറ്റ് പൊളിച്ചിടത്ത് റീത്ത് വച്ചപ്പോൾ.

കണ്ണുതുറക്കാത്ത ദൈവങ്ങൾ

ADVERTISEMENT

ഇരട്ട ഫ്ലാറ്റ് സമുച്ചയം നിലംപതിച്ച നെട്ടൂർ ആൽഫ സെറിൻ പരിസരത്തായിരുന്നു ഏറ്റവും കൂടുതൽ നാശനഷ്ടം.18 വീടുകൾക്കാണിവിടെ കേടുപറ്റിയത്. ഇതു കൂടാതെയാണ് മഹാത്മാ സ്വയം സഹായ സംഘത്തിന്റെ മത്സ്യക്കൃഷി നശിച്ചത്. നഷ്ടപരിഹാരം അനുവദിക്കാൻ അനുമതി തേടി പ്രിൻസിപ്പൽ സെക്രട്ടറിക്കു കത്തു നൽകിയെങ്കിലും നടപടിയായില്ല. നഗരസഭ മുൻ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാശനഷ്ടത്തിന്റെ പരിധി 2.50 ലക്ഷം രൂപയ്ക്കു താഴെ ആയതിനാൽ അപേക്ഷകൾ പരിഗണിക്കാനാവില്ലെന്നും നിയന്ത്രിത സ്ഫോടനത്തിനു മുൻപ് മത്സ്യക്കൃഷി വിളവെടുത്തതിനാൽ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടില്ലെന്നുമായിരുന്നു ഇൻഷുറൻസ് കമ്പനി നിലപാട്.

അനക്കമില്ലാതെ അഴിമതിക്കേസ്

ADVERTISEMENT

ഫ്ലാറ്റ് പൊളിക്കലിനൊപ്പം കോലാഹലം ഉയർത്തിയ ഫ്ലാറ്റ് അഴിമതി കേസ് അന്വേഷണ ചുമതലയുണ്ടായിരുന്ന എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാനെ കൊല്ലം അഡിഷനൽ എസിപിയായി സ്ഥലം മാറ്റിയതോടെ അനക്കമില്ലാതായി. സിപിഎം നേതാവ് കെ.എ. ദേവസിയുടെ പങ്കിൽ അന്വേഷണം തുടരുന്നതിനിടെയായിരുന്നു സ്ഥലംമാറ്റം. പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, ക്ലാർക്ക് ജയറാം, ജൂനിയർ സൂപ്രണ്ട് പി.ഇ. ജോസഫ് എന്നിവരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ജോസഫ് 2 കൊല്ലം മുൻപ് മരിച്ചു.