ആലുവ∙ ശിവരാത്രി ഒരുക്കങ്ങളുടെ ഭാഗമായി മണപ്പുറത്തു ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ വ്യാപാരമേളയും അമ്യൂസ്മെന്റ് പാർക്കും നടക്കുന്ന വടക്കേ മണപ്പുറത്താണു കുറ്റിക്കാടും മറ്റും വെട്ടി വൃത്തിയാക്കുന്നത്. നഗരസഭയിൽ നിന്നു വ്യാപാര മേളയുടെ നടത്തിപ്പ് ലേലത്തിൽ പിടിച്ച ബെംഗളൂരുവിലെ ‘ഫൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ ശിവരാത്രി ഒരുക്കങ്ങളുടെ ഭാഗമായി മണപ്പുറത്തു ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ വ്യാപാരമേളയും അമ്യൂസ്മെന്റ് പാർക്കും നടക്കുന്ന വടക്കേ മണപ്പുറത്താണു കുറ്റിക്കാടും മറ്റും വെട്ടി വൃത്തിയാക്കുന്നത്. നഗരസഭയിൽ നിന്നു വ്യാപാര മേളയുടെ നടത്തിപ്പ് ലേലത്തിൽ പിടിച്ച ബെംഗളൂരുവിലെ ‘ഫൺ വേൾഡ്’ കമ്പനിയുടെ നേതൃത്വത്തിൽ 3 മണ്ണുമാന്തി ഉപയോഗിച്ചാണു ഒരാഴ്ച നീളുന്ന ശുചീകരണം നടത്തുന്നത്. വടക്കേ അറ്റത്തെ ഫുട്ബോൾ ഗ്രൗണ്ട് മുതൽ തെക്കുവശത്തു ബോർഡിന്റെ അതിർത്തി തറ ഒരേ നിരപ്പിലാക്കുമെന്ന് അധികൃതർ പറഞ്ഞു.

കർണാടക,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് അമ്യൂസ്മെന്റ് പാർക്കിലേക്കുള്ള യന്ത്രസാമഗ്രികൾ കൊണ്ടുവരുന്നത്. വ്യാപാര സ്റ്റാളുകൾ, താൽക്കാലിക നഗരസഭ ഓഫിസ്, പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, ആശുപത്രി, നിരീക്ഷണ ഗോപുരങ്ങൾ എന്നിവയും ഉണ്ടാകും. മണപ്പുറത്തു വൈദ്യുതി എത്തിക്കുന്ന കടുങ്ങല്ലൂർ–തിരുവാലൂർ 11 കെവി ഫീഡറുകളിൽ നിന്നുള്ള ലൈനുകളിലെ തടസ്സങ്ങൾ നീക്കുന്ന ജോലി കെഎസ്ഇബി അധികൃതർ ആരംഭിച്ചു. ട്രാൻസ്ഫോമറുകൾ, വഴിവിളക്കുകൾ, അനുബന്ധ ലൈനുകൾ എന്നിവ അറ്റകുറ്റപ്പണി നടത്തുന്നുണ്ട്.

ADVERTISEMENT

ദേവസ്വം ബോർഡ് അവലോകന യോഗം

ആലുവ∙ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ടു തിരുവതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന ആദ്യ അവലോകന യോഗം ഇന്നു ശ്രീകൃഷ്ണ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.