പിറവം∙നഗരസഭാ പരിധിയിൽ അപകടാവസ്ഥയിലായ തൂക്കുപാലങ്ങളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച റിപ്പോർട്ട് തയാറാക്കുന്നതിനു നാളെ ആർഡിഒ സ്ഥലം സന്ദർശിക്കുമെന്ന് അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു. പാലത്തിന്റെ നവീകരണത്തിനു നടപടി ആവശ്യപ്പെട്ടു കലക്ടർക്കു കത്തു നൽകിയതായി എംഎൽഎ പറഞ്ഞു. തുടർന്നാണു റിപ്പോർട്ട് തയാറാക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറവം∙നഗരസഭാ പരിധിയിൽ അപകടാവസ്ഥയിലായ തൂക്കുപാലങ്ങളുടെ അറ്റകുറ്റപ്പണി  സംബന്ധിച്ച റിപ്പോർട്ട് തയാറാക്കുന്നതിനു നാളെ ആർഡിഒ സ്ഥലം സന്ദർശിക്കുമെന്ന് അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു. പാലത്തിന്റെ നവീകരണത്തിനു നടപടി ആവശ്യപ്പെട്ടു കലക്ടർക്കു കത്തു നൽകിയതായി എംഎൽഎ പറഞ്ഞു. തുടർന്നാണു റിപ്പോർട്ട് തയാറാക്കാൻ ആർഡിഒയെ ചുമതലപ്പെടുത്തിയത്.

കളമ്പൂർ,പാഴൂർ തൂക്കുപാലങ്ങളാണു വർഷങ്ങളായി അറ്റകുറ്റപ്പണി നടക്കാത്തതു മൂലം തുരുമ്പെടുത്ത് നാശത്തിലേക്കു നീങ്ങുന്നത്. നഗരസഭയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ആസ്തിയിൽ ഉൾപ്പെടാത്തതാണു പാലങ്ങളുടെ ദുരവസ്ഥയ്ക്കു കാരണം. ഇതിനാൽ അറ്റകുറ്റപ്പണിക്കു ഫണ്ട് കണ്ടെത്താനാകുന്നില്ലെന്നാണു വിശദീകരണം.

ADVERTISEMENT

തൂക്കുപാലങ്ങളുടെ നവീകരണം ആവശ്യപ്പെട്ടു കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധവും ദീപം തെളിക്കലും  സംഘടിപ്പിച്ചിരുന്നു.നിവേദനവും നൽകി. തുടർന്നാണ് ഇന്നലെ അനൂപ് ജേക്കബ് സ്ഥലത്ത് എത്തിയത്.മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം, ജയിംസ് കുറ്റിക്കോട്ടയിൽ, വർഗീസ് നാരേകാട്ട്, സാജു മധുരയിൽ, വർഗീസ് തൂമ്പാപ്പുറം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.  

കോട്ടയം ജില്ലയുമായി ബന്ധിക്കുന്നതാണു കളമ്പൂരിലെ തൂക്കുപാലം. പാഴൂർ–കക്കാട് കരകളെ ബന്ധിപ്പിക്കുന്നതാണു പാഴൂർ തൂക്കുപാലം. പൊതുമേഖല സ്ഥാപനമായ കെലിന്റെ േമൽനോട്ടത്തിലാണു 2 പാലങ്ങളും പൂർത്തിയാക്കിയത്.