കൂത്താട്ടുകുളം∙ പശുക്കൾക്കു ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് ഇലഞ്ഞി പഞ്ചായത്തിലെ 6 ക്ഷീര സംഘങ്ങളിലായി ദിവസം 700 ലീറ്റർ പാലിന്റെ കുറവ്. അസുഖം റിപ്പോർട്ട് ചെയ്ത കഴിഞ്ഞ ജനുവരി 31 മുതൽ ഇന്നലെ വരെ 4,13,151 രൂപയുടെ നഷ്ടം. പഞ്ചായത്തിലെ 7 കേന്ദ്രങ്ങളിലായി 103 പശുക്കളിലാണ് അസുഖബാധ ഉണ്ടായത്. ചില പശുക്കളിൽ പാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂത്താട്ടുകുളം∙ പശുക്കൾക്കു ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് ഇലഞ്ഞി പഞ്ചായത്തിലെ 6 ക്ഷീര സംഘങ്ങളിലായി ദിവസം 700 ലീറ്റർ പാലിന്റെ കുറവ്. അസുഖം റിപ്പോർട്ട് ചെയ്ത കഴിഞ്ഞ ജനുവരി 31 മുതൽ ഇന്നലെ വരെ 4,13,151 രൂപയുടെ നഷ്ടം. പഞ്ചായത്തിലെ 7 കേന്ദ്രങ്ങളിലായി 103 പശുക്കളിലാണ് അസുഖബാധ ഉണ്ടായത്. ചില പശുക്കളിൽ പാൽ ഉൽപാദനം പൂർണമായി നിലച്ചതിനാൽ കർഷകർ ആശങ്കയിലാണ്. പശുക്കളിലെ പാൽ ഉൽപാദനം പൂർവസ്ഥിതിയിലെത്താൻ ആഴ്ചകളെടുക്കും എന്നു ഡോക്ടർമാർ പറയുന്നു.

ഇലഞ്ഞി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. ഉടൻ കർഷകർക്കു നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്കു നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി. ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ ഷേർലി ജോയി, മാജി സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഇന്നു മൂന്നിനു തിരുമാറാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം ചേരും. പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എം.എം. ജോർജ് അധ്യക്ഷത വഹിക്കും.