കൊച്ചി∙ എരി ചട്ടിയിൽ നിന്നു വറ ചട്ടിയിലേക്ക് എന്ന അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങൾ. ശുദ്ധജലത്തിനും വൈദ്യ‌ുതിക്കും നിരക്കുകൂട്ടിയതിനു പിന്നാലെ ഏപ്രിൽ ഒന്നു മുതൽ ഇന്ധന സെസ് പിരിക്കാനാണു സംസ്ഥാന സർക്കാരിന്റെ തീരുമാനം. കിട്ടുന്ന ചെറിയ ശമ്പളത്തിൽ നിന്ന് ഈ അധികച്ചെലവുകളെല്ലാം എങ്ങനെ കൂട്ടിമുട്ടിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ എരി ചട്ടിയിൽ നിന്നു വറ ചട്ടിയിലേക്ക് എന്ന അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങൾ. ശുദ്ധജലത്തിനും വൈദ്യ‌ുതിക്കും നിരക്കുകൂട്ടിയതിനു പിന്നാലെ ഏപ്രിൽ ഒന്നു മുതൽ ഇന്ധന സെസ് പിരിക്കാനാണു സംസ്ഥാന സർക്കാരിന്റെ തീരുമാനം.

കിട്ടുന്ന ചെറിയ ശമ്പളത്തിൽ നിന്ന് ഈ അധികച്ചെലവുകളെല്ലാം എങ്ങനെ കൂട്ടിമുട്ടിക്കും എന്നാലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഇടിത്തീ പോലെ കേന്ദ്രസർക്കാരിന്റെ അറിയിപ്പ്.

ADVERTISEMENT

പാചകവാതക ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടുതൽ നൽകണം. ഉണ്ടായിരുന്ന അടുപ്പെല്ലാം ഒഴിവാക്കിയവർ ചെയ്ത അബദ്ധം ഓർത്തു തലയിൽ കൈവയ്ക്കുന്നു.

ഇനി അടുപ്പ് കത്തിക്കാം എന്നുവച്ചാൽ വിറകിനും കൊടുക്കണം ഒരു തുക. ഈ അവസ്ഥയിൽ പാചകവാതകം ലാഭിക്കാനുള്ള ചില എളുപ്പവഴികൾ നോക്കിയാലോ.

നോക്കിയും കണ്ടും ഉപയോഗിച്ചാൽ 30 ശതമാനം വരെ പാചകവാതകം ലാഭിക്കാമെന്നു പെട്രോളിയം കൺസർവേഷൻ റിസർച് അസോസിയേഷന്റെ പഠനങ്ങൾ പറയുന്നു.

ഭക്ഷണം പാകം ചെയ്യും മുൻപ് ആവശ്യമുള്ള സാധനങ്ങളെല്ലാം തയാറാക്കി അടുത്തു വയ്ക്കുക. അടുപ്പ് കത്തിച്ചിട്ട് സാധനങ്ങൾ തിരഞ്ഞു നടക്കാതിരിക്കുക.

ADVERTISEMENT

പ്രഷർ കുക്കർ ഉപയോഗിച്ച് പാചകം ചെയ്താൽ അരിക്ക് 20%, കുതിർത്ത കടലവർഗങ്ങൾക്ക് 46%, മാംസത്തിന് 41.5% വരെ ഇന്ധനം ലാഭിക്കാം. കൂടാതെ സമയവും. ഒരു കുക്കറിൽ പല തട്ടുകളായി എല്ലാം ഒരുമിച്ചു വേവിക്കാൻ കഴിഞ്ഞാൽ അതിലും ലാഭം.

പാചകത്തിന് ആവശ്യമുള്ള വെള്ളം മാത്രം ഉപയോഗിക്കുക. അരി വേവാൻ വേണ്ടി ഇരട്ടി വെള്ളം ഉപയോഗിക്കുമ്പോൾ ഇന്ധന ഉപയോഗം 65 ശതമാനത്തിലധികമാണ് വർധിക്കുന്നത്. മാത്രമല്ല, അധികം വെള്ളത്തിൽ പാകം ചെയ്താൽ പോഷകങ്ങളും നഷ്ടമാകും.

വെള്ളം തിളയ്ക്കാൻ തുടങ്ങുമ്പോൾ തീ കുറച്ചിട്ടാൽ ലാഭിക്കാം 25% ഇന്ധനം.കടല, പരിപ്പുവർഗങ്ങൾ, അരി തുടങ്ങിയവ തലേദിവസം വെള്ളത്തിലിട്ടു വയ്ക്കുക.

250 ഗ്രാം ചെറുപയർ രാത്രി മുഴുവൻ വെള്ളത്തിലിട്ടാൽ പിറ്റേന്നു പാകം ചെയ്യുമ്പോൾ ലാഭിക്കാൻ കഴിയുക 22% ഇന്ധനം.പാത്രത്തിന്റെ വശങ്ങളിലേക്ക് ജ്വാല വരുന്നുണ്ടെങ്കിൽ ആ പാത്രം ഇന്ധന നഷ്ടമുണ്ടാക്കുന്നതാണ്.

ADVERTISEMENT

തീ പാത്രത്തിന്റെ അടിഭാഗത്തു മാത്രം വരുന്ന വിധത്തിലുള്ള പാത്രങ്ങൾ ഉപയോഗിക്കുക. ഇനി ചെറിയ പാത്രം ഉപയോഗിക്കേണ്ടി വന്നാൽ തീ പരമാവധി കുറച്ചിടുക.പാത്രം അടപ്പു കൊണ്ടു മൂടി വച്ച് പാകം ചെയ്യുക.

ബാഷ്‌പീകരണത്തിലൂടെ ചൂടു പുറത്തു പോകുന്നതു തടയാൻ ഇതു സഹായിക്കും.സമയം കൂടുതൽ എടുക്കുമെങ്കിലും ചെറിയ ബർണർ കൂടുതലായി ഉപയോഗിക്കുക.

വലിയ ബർണർ ചെറിയ ബർണറിനേക്കാൾ 6–10% ഇന്ധനം കൂടുതലായി ഉപയോഗിക്കും. കഴിവതും ചെറിയ തീയിൽ വേണം പാചകം.ബർണർ വൃത്തിയാക്കുക. ബർണറിൽ കരിയും പുകയും അടഞ്ഞിരിക്കാൻ സാധ്യതയുണ്ട്.

സിലിണ്ടറിലെ ട്യൂബ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം.നല്ല നീലനിറത്തിലുള്ള തെളിമയുള്ള ജ്വാലയാണെങ്കിൽ കൃത്യമായി അടുപ്പ് കത്തുന്നു എന്നാണ്.

മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ജ്വാല കൃത്യതയില്ലാതെയാണ് കത്തുന്നതെങ്കിൽ ബർണർ വൃത്തിയാക്കാൻ സമയമായി.

പാചകത്തിന് ഉപയോഗിക്കുന്ന പാത്രത്തിന്റെ അടിഭാഗം വൃത്തിയുള്ളതായിരിക്കണംറഫ്രിജറേറ്ററിൽ നിന്നെടുത്ത ഭക്ഷണ പദാർഥങ്ങൾ സാധാരണ ഊഷ്മാവിൽ കുറച്ചു സമയം വച്ചശേഷം മാത്രം ചൂടാക്കുക.

ഐഎസ്ഐ മാർക്കുള്ള എൽപിജി സ്റ്റൗ ഉപയോഗിക്കുക. ഗ്യാസ് അടുപ്പ് കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്യുക.കുടുംബത്തിലെ എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കുകയാണെങ്കിൽ മനസ്സിനു മാത്രമല്ല പോക്കറ്റിനും സന്തോഷം ഉറപ്പ്.