കൊച്ചി∙ മധ്യകേരളത്തിന്റെ അന്തരീക്ഷത്തെ വിഷമയമാക്കുന്ന 12 രാസവ്യവസായശാലകളും ബ്രഹ്മപുരം മാലിന്യ പ്ലാന്റും ഉൾപ്പെടുന്ന ചുരുക്കപ്പട്ടിക മുൻ കലക്ടർ ഡോ.രേണുരാജ് ഉൾപ്പെടുന്ന മൂന്നംഗ ഉപസമിതി 2022 ഒക്ടോബറിൽ തന്നെ ദേശീയ ഗ്രീൻ ട്രൈബ്യൂണൽ (എൻജിടി) മുൻപാകെ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മധ്യകേരളത്തിന്റെ അന്തരീക്ഷത്തെ വിഷമയമാക്കുന്ന 12 രാസവ്യവസായശാലകളും ബ്രഹ്മപുരം മാലിന്യ പ്ലാന്റും ഉൾപ്പെടുന്നചുരുക്കപ്പട്ടിക മുൻ കലക്ടർ ഡോ.രേണുരാജ് ഉൾപ്പെടുന്ന മൂന്നംഗ ഉപസമിതി 2022 ഒക്ടോബറിൽ തന്നെ ദേശീയ ഗ്രീൻ ട്രൈബ്യൂണൽ(എൻജിടി) മുൻപാകെ സമർപ്പിച്ചിരുന്നു.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻജിടി മേൽനടപടികൾ സ്വീകരിക്കുന്നതിനിടയിലാണു ബ്രഹ്മപുരം ദുരന്തമുണ്ടായത്.കൊച്ചിയുടെ അന്തരീക്ഷത്തിലേക്കു രാത്രി വൻതോതിൽ രാസമാലിന്യം തുറന്നുവിടുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു വഴിയൊരുക്കുന്നതായി ചൂണ്ടിക്കാട്ടി ഏരൂർ സ്വദേശി എ.രാജഗോപാൽ സമർപ്പിച്ച സ്വകാര്യ ഹർജിയിലാണു വിഷയം പഠിക്കാൻ മൂന്നംഗ സമിതിയെ എൻജിടി നിയോഗിച്ചത്.

ADVERTISEMENT

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) സയന്റിസ്റ്റ് ഡോ. വി.ദീപേഷ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സീനിയർ സയന്റിസ്റ്റ് പി.ഗീത എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.അന്തരീക്ഷത്തിൽ പടരുന്ന വിഷവായുവിന്റെ രാസസ്വഭാവം പഠനവിധേയമാക്കിയാൽ മാത്രമേ അതിന്റെ ഉറവിടം കൃത്യമായി കണ്ടെത്താൻ കഴിയുകയുള്ളുവെന്നും ഉപസമിതി റിപ്പോർട്ട് ചെയ്തിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ രാസവായുവിന്റെ സാന്നിധ്യം ആര്, എപ്പോൾ അറിയിച്ചാലും ഉടനടി പരിശോധന നടത്തി ഉറവിടം കണ്ടെത്താൻ നിർദേശിച്ചാണ് എൻജിടി അന്ന് ഹർജി തീർപ്പാക്കിയത്.എന്നാൽ ട്രൈബ്യൂണലിന്റെ നിർദേശങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ബ്രഹ്മപുരം തീപിടിത്തത്തിനു ശേഷം 16 ദിവസം പിന്നിട്ടിട്ടും വിഷവായുവിന്റെ സാംപിൾ ശേഖരിക്കാനോ അതിനുശേഷമുണ്ടായ പുതുമഴയിലെ വെള്ളം ശാസ്ത്രീയ രീതിയിൽ സംഭരിച്ചു പരിശോധന നടത്താനോ ബന്ധപ്പെട്ടവർ തയാറായില്ല.