കൊച്ചി∙ അലങ്കാര മത്സ്യമേഖലയിൽ വരുമാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള അക്വാവെഞ്ചേഴ്‌സ് ഇന്റർനാഷനൽ ലിമിറ്റഡ് (കാവിൽ) നടപ്പാക്കുന്ന പദ്ധതികൾ ലക്ഷ്യത്തിലേക്ക്. രാജ്യത്തെ അലങ്കാര മത്സ്യവ്യാപാരികളെ കർഷകരിലേക്ക് അടുപ്പിക്കാൻ സഹായകമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ അലങ്കാര മത്സ്യമേഖലയിൽ വരുമാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള അക്വാവെഞ്ചേഴ്‌സ് ഇന്റർനാഷനൽ ലിമിറ്റഡ് (കാവിൽ) നടപ്പാക്കുന്ന പദ്ധതികൾ ലക്ഷ്യത്തിലേക്ക്.  രാജ്യത്തെ അലങ്കാര മത്സ്യവ്യാപാരികളെ കർഷകരിലേക്ക് അടുപ്പിക്കാൻ സഹായകമായ ബയർ– സെല്ലർ മീറ്റ് നടത്തിയതു വഴി കഴിഞ്ഞ 2 വർഷത്തിനിടെ 72 ലക്ഷം രൂപയുടെ മീൻവിൽപന നടന്നുവെന്നാണു കണക്ക്. 

അലങ്കാരമത്സ്യം എയ്ഞ്ചൽ

എല്ലാ തിങ്കളാഴ്ചയും രാവിലെ 9 മുതൽ 12 വരെയാണു ബയർ, സെല്ലർ മീറ്റ് നടക്കുന്നത്. ഓരോ സംഗമത്തിലും ഏകദേശം 2 ലക്ഷം രൂപയുടെ വർണമീനുകൾ വിൽപന നടത്താൻ കർഷകർക്കു സാധിക്കുന്നുണ്ടെന്ന് കാവിൽ മാനേജിങ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഫിഷറീസ്  മേഖല ജോയിന്റ് ഡയറക്ടർ  എം.എസ്. സാജു പറഞ്ഞു. 2025 ആകുമ്പോൾ പ്രതിവർഷം 5 കോടിയുടെ വിൽപനയാണു ലക്ഷ്യമിടുന്നത്. ഇ-കൊമേഴ്സ് സൗകര്യം കൂടി ഉൾപ്പെടുത്തി വെബ്സൈറ്റ് (www.kavil.in) നവീകരിച്ചിട്ടുണ്ട്. 

അലങ്കാരമത്സ്യം- സികിലിഡ്
ADVERTISEMENT

കാവിൽ നൽകിയ പരിശീലനത്തിലൂടെയാണ് അലങ്കാരമത്സ്യ മേഖലയിൽ സ്റ്റാർട്ടപ് സംരംഭങ്ങൾ നിലവിൽ വന്നത്. കോയ് കാർപ്, ഓസ്‌കാർ, എയ്ഞ്ചൽ, സികിലിഡ്, ടെട്ര തുടങ്ങിയ വർണ മത്സ്യങ്ങൾക്കാണു കൂടുതൽ ആവശ്യക്കാർ. കാവിലിന്റെ മാർക്കറ്റിങ് കൺസൽട്ടന്റ് കുസാറ്റ് സ്‌കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ അസോഷ്യേറ്റ് പ്രഫസർ ഡോ. മിനി ശേഖരന്റെ പിന്തുണയോടെ മത്സ്യ മൊത്തകച്ചവടക്കാരെയും ഇറക്കുമതിക്കാരെയും ആകർഷിക്കാനുള്ള നടപടികളാണ് ഇപ്പോൾ നടപ്പാക്കുന്നത്. രാജ്യത്തെ അലങ്കാരമത്സ്യ ഹബ് ആക്കി കാവിലിനെ മാറ്റുകയാണു ലക്ഷ്യം. 

പരിശീലനം

ADVERTISEMENT

ഗുണമേൻമയുള്ള മീനുകളുടെ ഉൽപാദനത്തിനു കർഷകർക്കു പരിശീലനം നൽകുന്നുണ്ട്. ആഭ്യന്തര വിപണിക്കൊപ്പം കയറ്റുമതി കൂടി ലക്ഷ്യമിട്ട് കൂടുതൽ മീനുകളുടെ പ്രജനന സാങ്കേതികവിദ്യയും ഈ രംഗത്തെ ഏറ്റവും പുതിയ രീതികളും കർഷകരെ പരിചയപ്പെടുത്തുന്നതിനായി 24നും 25നും   ഉന്നതതല പരിശീലനം നടത്തും. 8304906412, 9745442656.