കാലടി∙ കെഎസ്‌യു ജില്ലാ കമ്മിറ്റി കാലടി പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ച് കയ്യാങ്കളിയിലെത്തി. കാലടി ശ്രീശങ്കര കോളജിൽ കെഎസ്‌യു പ്രവർത്തകരെ മർദിച്ച പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലും പരാതിക്കാരായ കെഎസ്‌യു നേതാക്കളെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തതിലും പ്രതിഷേധിച്ചു നടത്തിയ മാർച്ച് സംസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലടി∙ കെഎസ്‌യു ജില്ലാ കമ്മിറ്റി കാലടി പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ച് കയ്യാങ്കളിയിലെത്തി. കാലടി ശ്രീശങ്കര കോളജിൽ കെഎസ്‌യു പ്രവർത്തകരെ മർദിച്ച പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലും പരാതിക്കാരായ കെഎസ്‌യു നേതാക്കളെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തതിലും പ്രതിഷേധിച്ചു നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് നയിച്ചത്. 

പൊലീസ് സ്റ്റേഷനു 100 മീറ്റർ അകലെ റോഡിനു കുറുകെ ബാരിക്കേഡുകൾ വച്ചു മാർച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധ മുദ്രാവാക്യങ്ങളെ തുടർന്നു സമരം റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. അലോഷ്യസ് സേവ്യർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി മിവ ജോളി അധ്യക്ഷത വഹിച്ചു. സമരക്കാർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമം നടത്തി.

ADVERTISEMENT

പൊലീസ് പ്രതിരോധിച്ചപ്പോൾ കൊടി കെട്ടിയിരുന്ന പ്ലാസ്റ്റിക് പൈപ്പുകളും കുപ്പികളും സമരക്കാർ വലിച്ചെറിഞ്ഞെങ്കിലും ആരുടെയും ദേഹത്തു കൊണ്ടില്ല. മിവ ജോളി ഇതിനിടെ ബാരിക്കേഡ് ചാടിക്കടന്നു. വനിതാ പൊലീസ് മിവയെ തടഞ്ഞപ്പോൾ അലോഷ്യസ് സേവ്യറും മറ്റു പലരും ബാരിക്കേഡുകൾ മറികടന്നു.

ഇവരെ പൊലീസ് ബലം പ്രയോഗിച്ചു വാഹനത്തിലാക്കി സ്റ്റേഷനിലേക്കു കൊണ്ടുപോയി. അലോഷ്യസ് സേവ്യർ, മിവ ജോളി, ജില്ലാ ഭാരവാഹികളായ കൃഷ്ണലാൽ, അമർ മിഷൽ, വർഗീസ്, റോബിൻ, ആഷിഖ്, എഡ്വിൻ, ബേസിൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീടു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. 

ADVERTISEMENT

ശ്രീശങ്കര കോളജിലെ കെഎസ്‌യു പ്രവർത്തകൻ അഖിൽ കുഞ്ഞുമോൻ മർദനമേറ്റ് ആശുപത്രിയിലാണെങ്കിലും പൊലീസ് ഇതുവരെ മൊഴിയെടുത്തിട്ടില്ലെന്നും സിപിഎം നേതാക്കളുടെ മക്കളായ ഒന്നും രണ്ടും പ്രതികളെ കേസിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചെന്നും കെഎസ്‌യു നേതാക്കളായ അനിസൻ കെ. ജോയി, ബോബിൻ ജോൺ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു ജയിലിൽ അടച്ചെന്നും കെഎസ്‌യു നേതാക്കൾ‍ കുറ്റപ്പെടുത്തി.