കോലഞ്ചേരി∙ പൂതൃക്ക പഞ്ചായത്തിന്റെ മീമ്പാറയിൽ പ്രവർത്തിക്കുന്ന 3 നിലകളുള്ള വനിതാ വ്യവസായ കേന്ദ്രത്തിൽ തീ പിടിത്തം. ഇവിടെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു വച്ചിരുന്ന റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിലുണ്ടായ തീ പിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. ഇന്നലെ പുലർച്ചെ 1.15ന്ആണ് കോംപൗണ്ടിനുള്ളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോലഞ്ചേരി∙ പൂതൃക്ക പഞ്ചായത്തിന്റെ മീമ്പാറയിൽ പ്രവർത്തിക്കുന്ന 3 നിലകളുള്ള വനിതാ വ്യവസായ കേന്ദ്രത്തിൽ തീ പിടിത്തം. ഇവിടെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു വച്ചിരുന്ന റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിലുണ്ടായ തീ പിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. ഇന്നലെ പുലർച്ചെ 1.15ന്ആണ് കോംപൗണ്ടിനുള്ളിൽ ശേഖരിച്ചു വച്ചിരുന്ന മാലിന്യ കൂമ്പാരത്തിന് അജ്ഞാതൻ തീ കൊടുത്തത്.

മാലിന്യത്തിനു തീ കൊടുക്കുന്ന ദൃശ്യം അടുത്തുള്ള കെട്ടിടത്തിലെ സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്. പട്ടിമറ്റം, മുളന്തുരുത്തി എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ 2 മണിക്കൂർ പരിശ്രമിച്ചാണ് തീ കെടുത്തിയത്. താഴത്തെ നിലയിലെ 6 മുറികൾ കത്തിനശിച്ചു. ഷട്ടറുകളും തകർന്നിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ മൂലം 2, 3 നിലകളിലെ പ്ലാസ്റ്റിക് മാലിന്യത്തിലേക്കു തീ പടർന്നില്ല.

ADVERTISEMENT

ഒന്നാം നിലയുടെ വരാന്തയ്ക്കു മുകളിൽ അലുമിനിയം ഷീറ്റുണ്ടായിരുന്നതും തീ മറ്റു നിലകളിലേക്ക് പടരാതിരിക്കാൻ കാരണമായി. പഞ്ചായത്തിലെ ഹരിത കർമ സേന ശേഖരിച്ച മാലിന്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. 3 നില കെട്ടിടത്തിനുള്ളിലും പരിസരത്തും മാലിന്യം മാസങ്ങളായി ശേഖരിച്ചു വച്ചിരിക്കുകയായിരുന്നു. 

മുണ്ടും ഷർട്ടും ധരിച്ചെത്തിയ ആൾ മാലിന്യത്തിലേക്ക് എന്തോ പകരുന്നതും തുടർന്നു തീ ആളിപ്പടരുന്നതുമായ ദൃശ്യമാണ് നിരീക്ഷണ ക്യാമറയിൽ പതിഞ്ഞത്.അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാർ, സേനാംഗങ്ങളായ എ.ആർ. ജയരാജ്, ജോബി മാത്യു, സഞ്ജു മോഹൻ, വി.വൈ. ഷമീർ, വി.ജി. വിജിത് കുമാർ, ആർ. വിജയരാജ്, എം.എൻ. ജോണി, എസ്. അനിൽകുമാർ എന്നിവർ ചേർന്നാണ് തീ അണച്ചത്.