പെരുമ്പാവൂർ ∙ കൂവപ്പടി ഗണപതി വിലാസം ഹൈസ്കൂളിലെ എസ്എസ്എൽസി പരീക്ഷയിൽ ഉത്തരേന്ത്യൻ തിളക്കവും. കൂവപ്പടി മദാസ് കവലയ്ക്കു സമീപം സമന്വയ റസിഡന്റസ് അസോസിയേഷൻ പരിധിയിൽ ശാരദാഗോവിന്ദത്തിൽ വാടകയ്ക്കു താമസിക്കുന്ന പ്രിയങ്ക ഹരീഷ് ഭരദ്വാജ് ആണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഉത്തർപ്രദേശ് ഫേജാബാദ് ജില്ലയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പാവൂർ ∙ കൂവപ്പടി ഗണപതി വിലാസം ഹൈസ്കൂളിലെ  എസ്എസ്എൽസി പരീക്ഷയിൽ ഉത്തരേന്ത്യൻ തിളക്കവും. കൂവപ്പടി മദാസ് കവലയ്ക്കു സമീപം സമന്വയ റസിഡന്റസ് അസോസിയേഷൻ പരിധിയിൽ ശാരദാഗോവിന്ദത്തിൽ വാടകയ്ക്കു  താമസിക്കുന്ന പ്രിയങ്ക ഹരീഷ് ഭരദ്വാജ് ആണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. 

ഉത്തർപ്രദേശ് ഫേജാബാദ് ജില്ലയിലെ ജലാൽപൂർ മുസ്കരായി ഗ്രാമത്തിലെ ഹരീഷ് ശിവ്ജോർ ഭരദ്വാജിന്റെയും രാധിക ഹരീഷിന്റെയും 2 മക്കളിൽ ഇളയവളാണ് പ്രിയങ്ക. 20 വർഷമായി  തൊഴിൽതേടി കേരളത്തിൽ എത്തിയിട്ട്. പ്ലൈവുഡ് ഫാക്ടറികളുടെ മെഷീൻ മെക്കാനിക് ആയ ഹരീഷ് വട്ടയ്ക്കാട്ടുപടി പാങ്കുളത്ത് ധീമാൻ എൻജിനീയറിങ് വർക്സ്  എന്ന സ്ഥാപനം നടത്തുകയാണ്. 

ADVERTISEMENT

പ്രിയങ്ക ജനിച്ചതും വളർന്നതും കൂവപ്പടിയിലാണ്. സഹോദരൻ  വിനയ് ബിബിഎ ബിരുദധാരിയാണ്. പ്ലസ്ടുവിന് ബയോ മാത്‍സ് പഠിച്ച് എംബിബിഎസിനു പോകാനാണ് പ്രിയങ്കയ്ക്ക് ആഗ്രഹം. അച്ഛന്റെ ജോലിയിൽ നിന്നുള്ള വരുമാനത്തോടൊപ്പം അമ്മ രാധിക വീട്ടിലിരുന്നു തയ്യൽ ജോലി ചെയ്താണു  കുടുംബം കഴിയുന്നതും കുട്ടികളുടെ വിദ്യാഭ്യാസം നടത്തുന്നതും. കൂവപ്പടിയിലോ പരിസരത്തോ സ്വന്തമായൊരു വീട് എന്ന ആഗ്രഹത്തിലാണു  കുടുംബം.  ഇവർ ലൈഫ് ഭവനപദ്ധതിയിൽ വീടിനുള്ള  അപേക്ഷ നൽകിയിട്ടുണ്ട്.