മൂവാറ്റുപുഴ∙ രാത്രി തട്ടുകടകളെ തട്ടി നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ് പിഒ ജംക്‌ഷൻ മുതൽ 130 ജംക്‌ഷൻ വരെയുള്ള സ്ഥലം. പലപ്പോഴും കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത സ്ഥിതിയും ഉണ്ട്.രാത്രി 8 മണിയോടെ തന്നെ റോഡ് കയ്യേറി തട്ടുകടകളുടെ പ്രവർത്തനം ആരംഭിക്കും. ബസ് സ്റ്റാൻഡിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ∙ രാത്രി തട്ടുകടകളെ തട്ടി നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ് പിഒ ജംക്‌ഷൻ മുതൽ 130 ജംക്‌ഷൻ വരെയുള്ള സ്ഥലം. പലപ്പോഴും കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത സ്ഥിതിയും ഉണ്ട്.രാത്രി 8 മണിയോടെ തന്നെ റോഡ് കയ്യേറി തട്ടുകടകളുടെ പ്രവർത്തനം ആരംഭിക്കും.

ബസ് സ്റ്റാൻഡിനു മുന്നിലെ ബസ് ബേ പൂർണമായും ഇവരുടെ നിയന്ത്രണത്തിലാണ്. കസേരകളും മേശകളും നിരത്തിയിട്ടാണു ബസ് ബേ കയ്യേറുന്നത്. ബസ് സ്റ്റാൻഡിനു മുന്നിൽ ബൈക്കുകൾ നിരനിരയായി പാർക്കു ചെയ്യുന്നതോടെ ഇതിലൂടെ വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാകും.

ADVERTISEMENT

കപ്പലണ്ടി കച്ചവടം, കാപ്പിക്കട, മുറുക്കാൻ കട, തുടങ്ങി വഴിയോര കച്ചവടങ്ങളുമായി ഉന്തുവണ്ടികളും കൂടി പ്രദേശത്ത് എത്തുന്നതോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് കയറാൻ കൂടി കഴിയാത്ത സ്ഥിതിയും പലപ്പോഴും ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന പാതയായ എംസി റോഡിലൂടെ യാത്ര തന്നെ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള ഇത്തരം കയ്യേറ്റം അവസാനിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം

സമാനമായ വിധത്തിലാണ് വാഴപ്പിള്ളിയിൽ റോഡ് കയ്യേറിയുള്ള മത്സ്യ കച്ചവടം. ഇവിടെ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റിലേക്ക് എത്തുന്ന വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടാണു ലേലവും കച്ചവടവും  നടത്തുന്നത്. റോഡിലൂടെ എത്തുന്ന ബസുകളും മറ്റു വാഹനങ്ങളും റോഡിലെ തിരക്കു മൂലം നിർത്തിയിടേണ്ടി വരുന്നു. രാത്രിയിലെ ഇത്തരം റോഡ് കയ്യേറ്റങ്ങൾ വൻ ദുരന്തങ്ങൾക്കു കാരണമാകുമെന്നു പൊലീസ് ഉൾപ്പെടെ പലവട്ടം മുന്നറിയിപ്പു നൽകിയിട്ടും കയ്യേറ്റം അവസാനിപ്പിക്കാൻ നഗരസഭ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.