ചോറ്റാനിക്കര ∙ കലാവിരുന്നിനാൽ സമ്പന്നമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് ഇന്നു മുതൽ താരപ്രഭയേറും. 4 ദിവസം കൂടി ശേഷിക്കുന്ന ഉത്സവത്തിൽ നൃത്തച്ചുവടുകളുമായി നടിമാരായ ആശ ശരത്തും നിരഞ്ജന അനൂപും ആസ്വാദകർക്കു മുന്നിലെത്തുമ്പോൾ മേളപ്രേമികൾക്ക് ആവേശമായി നടൻ ജയറാമും പെരുവനം കുട്ടൻ മാരാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോറ്റാനിക്കര ∙ കലാവിരുന്നിനാൽ സമ്പന്നമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് ഇന്നു മുതൽ താരപ്രഭയേറും. 4 ദിവസം കൂടി ശേഷിക്കുന്ന ഉത്സവത്തിൽ നൃത്തച്ചുവടുകളുമായി നടിമാരായ ആശ ശരത്തും നിരഞ്ജന അനൂപും ആസ്വാദകർക്കു മുന്നിലെത്തുമ്പോൾ മേളപ്രേമികൾക്ക് ആവേശമായി നടൻ ജയറാമും പെരുവനം കുട്ടൻ മാരാരും ദുർഗാഷ്ടമിക്കും മഹാനവമിക്കും മേളപ്രമാണിമാരാകും. ക്ഷേത്രത്തിൽ നാളെ വൈകിട്ട് 4നു സരസ്വതീ മണ്ഡപത്തിൽ പൂജവയ്പും 24നു രാവിലെ 8.30നു പൂജയെടുപ്പും വിദ്യാരംഭവും നടക്കും.

ഇന്നു വൈകിട്ട് 6.30നു വേദി ഒന്നിലാണു ആശ ശരത്തിന്റെ നൃത്തസന്ധ്യ അരങ്ങേറുക. ദുർഗാഷ്ടമി ദിനമായ നാളെ രാവിലെ 8.30നു നടൻ ജയറാമിന്റെ പ്രമാണത്തിൽ പത്താം പവിഴമല്ലിത്തറ മേളത്തോടെ 3 ഗജവീരന്മാരോടു കൂടിയ ശീവേലി. മഹാനവമി ദിവസമായ 23നു രാവിലെ 8.30നു പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ മേളത്തോടെ ശീവേലി. വേദി ഒന്നിൽ രാവിലെ 7.30നു 51 സംഗീതജ്ഞർ അണിനിരക്കുന്ന ഘനരാഗ പഞ്ചരത്ന കീർത്തനാലാപനം, 6നു സംഗീതക്കച്ചേരി, 9നു പത്തനംതിട്ട മുദ്ര അവതരിപ്പിക്കുന്ന ബാലെ ’ചോറ്റാനിക്കര അമ്മ’.

ADVERTISEMENT

വേദി രണ്ടിൽ രാവിലെ 11.30നു ഭക്തിഗാനസുധ, 5.30നു കുച്ചിപ്പുഡി, 6നു നടി നിരഞ്ജന അനൂപിന്റെ ക്ലാസിക്കൽ ഡാൻസ്, രാത്രി 8.30നു ചോറ്റാനിക്കര വിജയൻ മാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യത്തോടെ വിളക്കിനെഴുന്നള്ളിപ്പ്.വിജയദശമി ദിനമായ 24നു രാവിലെ 8.30നു പൂജയെടുപ്പ്-വിദ്യാരംഭം. വേദി ഒന്നിൽ രാവിലെ 9.30നു പിന്നൽ തിരുവാതിര, 10നു വെച്ചൂർ രമാദേവിയുടെ ഓട്ടൻതുള്ളൽ, 4.30നു ഭക്തിഗാനമേള, 5.30നു കുച്ചിപ്പുഡി, 8.30നു നൃത്തനൃത്യങ്ങൾ.