ചോറ്റാനിക്കര ∙ നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള പൂജവയ്പിനൊരുങ്ങി ചോറ്റാനിക്കര ദേവീക്ഷേത്രം. ഇന്ന് വൈകിട്ട് 4നു സരസ്വതി മണ്ഡപത്തിൽ മേൽശാന്തി ടി.പി.കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പൂജവയ്പ് ചടങ്ങുകൾ തുടങ്ങും. ക്ഷേത്ര മാതൃകയിൽ പ്രത്യേകം ഒരുക്കിയിട്ടുള്ള മണ്ഡപത്തിൽ ദേവിയുടെ ചിത്രത്തിനു മുൻപിൽ

ചോറ്റാനിക്കര ∙ നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള പൂജവയ്പിനൊരുങ്ങി ചോറ്റാനിക്കര ദേവീക്ഷേത്രം. ഇന്ന് വൈകിട്ട് 4നു സരസ്വതി മണ്ഡപത്തിൽ മേൽശാന്തി ടി.പി.കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പൂജവയ്പ് ചടങ്ങുകൾ തുടങ്ങും. ക്ഷേത്ര മാതൃകയിൽ പ്രത്യേകം ഒരുക്കിയിട്ടുള്ള മണ്ഡപത്തിൽ ദേവിയുടെ ചിത്രത്തിനു മുൻപിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോറ്റാനിക്കര ∙ നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള പൂജവയ്പിനൊരുങ്ങി ചോറ്റാനിക്കര ദേവീക്ഷേത്രം. ഇന്ന് വൈകിട്ട് 4നു സരസ്വതി മണ്ഡപത്തിൽ മേൽശാന്തി ടി.പി.കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പൂജവയ്പ് ചടങ്ങുകൾ തുടങ്ങും. ക്ഷേത്ര മാതൃകയിൽ പ്രത്യേകം ഒരുക്കിയിട്ടുള്ള മണ്ഡപത്തിൽ ദേവിയുടെ ചിത്രത്തിനു മുൻപിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോറ്റാനിക്കര ∙ നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള പൂജവയ്പിനൊരുങ്ങി ചോറ്റാനിക്കര ദേവീക്ഷേത്രം. ഇന്ന് വൈകിട്ട് 4നു സരസ്വതി മണ്ഡപത്തിൽ മേൽശാന്തി ടി.പി.കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പൂജവയ്പ് ചടങ്ങുകൾ തുടങ്ങും. ക്ഷേത്ര മാതൃകയിൽ പ്രത്യേകം ഒരുക്കിയിട്ടുള്ള മണ്ഡപത്തിൽ ദേവിയുടെ ചിത്രത്തിനു മുൻപിൽ പഠനഗ്രന്ഥങ്ങളും ഗ്രന്ഥക്കെട്ടുകളും വീണ, വയലിൻ തുടങ്ങിയ വാദ്യോപകരണങ്ങളും പൂജയ്ക്ക് വയ്ക്കും. ഭക്തരുടെ തിരക്കു കണക്കിലെടുത്തു വിപുലമായ സൗകര്യങ്ങളാണു ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്.

ഇന്നലെ നവരാത്രി മണ്ഡപത്തിൽ നടി ആശാ ശരത്തിന്റെ നൃത്തസന്ധ്യ നടന്നു. ദുർഗാഷ്ടമി ദിവസമായ ഇന്നു രാവിലെ 8.30നു നടൻ ജയറാമിന്റെ പ്രമാണത്തിൽ പവിഴമല്ലിത്തറ മേളത്തോടെ 3 ഗജവീരന്മാരോടു കൂടിയ ശീവേലി. രാവിലെ 7 മുതൽ നവരാത്രി നൃത്തോത്സവവും 3 മുതൽ 2 വേദികളിലായി വിവിധ കലാപരിപാടികളും നടക്കും. നാളെ രാവിലെ 7.30നു ഘനരാഗ പഞ്ചരത്ന കീർത്തനാലാപനം, 8.30നു പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ മേളത്തോടെ ശീവേലി.

ADVERTISEMENT

തുടർന്നു നവരാത്രി നൃത്തോത്സവവും വിവിധ കലാപരിപാടികളും. വൈകിട്ട് 6നു നടി നിരഞ്ജന അനൂപിന്റെ ക്ലാസിക്കൽ ഡാൻസും 9നു ’ചോറ്റാനിക്കര അമ്മ’ ബാലെയും നടക്കും. രാത്രി 8.30നു ചോറ്റാനിക്കര വിജയൻ മാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യത്തോടെ വിളക്കിനെഴുന്നള്ളിപ്പ്.

വിജയദശമി ദിനമായ മറ്റന്നാൾ പൂജയെടുപ്പും വിദ്യാരംഭവും നടക്കും. രാവിലെ പന്തീരടി പൂജയ്ക്കും സരസ്വതീ പൂജയ്ക്കും ശേഷം കിഴക്കേ നടപ്പുരയിൽ കീഴ്ശാന്തി രാമചന്ദ്രൻ എമ്പ്രാന്തിരിയുടെ നേതൃത്വത്തിൽ 11 വൈദിക ബ്രാഹ്മണരാണു കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നത്.

ADVERTISEMENT

മരട് ∙ കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ ഇന്നു വൈകിട്ട് 6ന് പൂജവയ്പ്. നാളെ ആയുധപൂജ. വിജയദശമി രാവിലെ 8ന് സരസ്വതി പൂജയ്ക്കു ശേഷം എഴുത്തിനിരുത്തൽ.  ജ്ഞാനോദയയോഗം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഇന്നു വൈകിട്ട് പൂജവയ്പ്. നാളെ ആയുധപൂജ. വിജയദശമി രാവിലെ 8.30ന് വിദ്യാരംഭപൂജ.

ആലിങ്കൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 6ന് പൂജവയ്പ്. വിജയദശമി രാവിലെ 8ന് പൂജയെടുപ്പ്. കുണ്ടന്നൂർ ഘണ്ഠാകർണ ക്ഷേത്രത്തിൽ ഇന്നു വൈകിട്ട് പൂജവയ്പ്. നാളെ ദുർഗാഷ്ടമി പൂജ. വിജയദശമി ദിനത്തിൽ രാവിലെ 8ന് പൂജയെടുപ്പ്. ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ, എഴുത്തിനിരുത്ത്.

ADVERTISEMENT

പനങ്ങാട് ∙ ഗണേശാനന്ദ സഭ വക സ്വയംഭൂ മഹാഗണപതി ക്ഷേത്രത്തിൽ ഇന്ന് ദുർഗാഷ്ടമി. വൈകിട്ട് 6ന് പൂജവയ്പ്. 6.30ന് നൃത്താഞ്ജലി. മഹാനവമി ദിനമായ നാളെ രാവിലെ 6 മുതൽ അഖണ്ഡ ലളിതാ സഹസ്രനാമ പാരായണം. വൈകിട്ട് 6.30ന് നൃത്തം. വിജയദശമി രാവിലെ 7ന് ഗാനാഞ്ജലി. 8.30ന് പൂജയെടുപ്പ്, വിദ്യാരംഭം.

കാമോത്ത് ഭഗവതി ക്ഷേത്രത്തിൽ ഇന്നു വൈകിട്ട് പൂജവയ്പ്. 24നു രാവിലെ 8ന് പൂജയെടുപ്പ്. വെട്ടിക്കാപ്പിള്ളി അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഇന്ന് രാവിലെ 8ന് ദുർഗാഷ്ടമി ദീപപ്രകാശനം. തുടർന്നു നാമസങ്കീർത്തനം. വൈകിട്ട് 5.30ന് പൂജവയ്പ്. നാളെ രാത്രി 7ന് തിരുവാതിരകളി. 24ന് രാവിലെ 7.30ന് പൂജയെടുപ്പ്, വിദ്യാരംഭം. 9ന് ഭക്തിഗാനമേള. രാത്രി 7ന് നൃത്തസന്ധ്യ– ശ്രീനാരായണ നൃത്തവേദി.

കുമ്പളം ∙ ശാസ്താഞ്ജനേയ മന്ദിരത്തിൽ ഇന്നു വൈകിട്ട് 6ന് പൂജവയ്പ്. 6.30ന് കോൽക്കളി– താൽതരംഗ് കടവന്ത്ര. നാളെ രാത്രി 7ന് തിരുവാതിരകളി– പട്ടണക്കാട് ത്രിയുഗി. 24ന് രാവിലെ 8ന് പൂജയെടുപ്പ്, വിദ്യാരംഭം. 8.30ന് പ്രാതൽ. 10.30ന് പ്രസാദവിതരണം.ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 5.30ന് പൂജവയ്പ്. 24ന് 8ന് പൂജയെടുപ്പ്, വിദ്യാരംഭം. തുടർന്ന് തിരുവാതിരകളി.

ചമ്പക്കര ∙ എസ്എൻഡിപി ചമ്പക്കര ശാഖ വക വൈഷ്ണവ ഗന്ധർവസ്വാമി ക്ഷേത്രത്തിൽ ഇന്നു വൈകിട്ട് 6ന് പൂജവയ്പ്. നാളെ ആയുധപൂജ. 24ന് രാവിലെ 8.30 ന് വിദ്യാരംഭപൂജ. ക്ഷേത്രം തന്ത്രി പ്രമോദ് കാർമികത്വം വഹിക്കും.വിശ്വഹിന്ദു പരിഷത്ത്, ഭുവനേശ്വരി ടെംപിൾ ട്രസ്റ്റ് വക പൂണിത്തുറ ഭുവനേശ്വരി ക്ഷേത്രത്തിൽ ഇന്നു വൈകിട്ട് 6ന് പൂജവയ്പ്. 24ന് രാവിലെ 8ന് പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം.